നിയമപരമായി നിലനിൽക്കുന്നതല്ല എന്ന കാരണത്താൽ കേസ് നമ്പർ ഇടാതിരിക്കാൻ ആകുമോ?
ഹരിജനങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്ന വകുപ്പ് പ്രകാരമുള്ള കേസ് ആണെങ്കിൽ മുൻകൂർജാമ്യം ഫയൽ ആക്കുന്നതിന് പ്രസ്തുത നിയമത്തിൽ വിലക്കുകൾ ഉണ്ട്.ഇടക്കാലത്ത് നിയമഭേദഗതികൾ ഉണ്ടായെങ്കിലും ഇപ്പോഴും ചില കാര്യങ്ങൾ തർക്കത്തിലാണ്. മദ്രാസ് ഹൈക്കോടതിയിൽ ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റത്തിന് മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യുകയും കോടതി രജിസ്ട്രി കേസ് നമ്പർ ഇടാൻ ആകില്ല എന്ന് നിലപാടെടുക്കുകയും അതിൻറെ അടിസ്ഥാനത്തിൽ കേസ് തള്ളുകയും ചെയ്തു. അതിനെതിരെ സുപ്രീം കോടതി പറഞ്ഞത് കോടതി രജിസ്ട്രി ജുഡീഷ്യൽ അധികാരം ഉപയോഗിക്കേണ്ട എന്നാണ്.ഫയൽ ആക്കുന്ന കേസ് നിയമപരമായി നിലനിൽക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കാനുള്ള ജുഡീഷ്യൽ അധികാരം കോടതികൾക്കാണ്. അത്തരം അധികാരം രജിസ്ട്രി ഏറ്റെടുക്കേണ്ടതില്ല, രജിസ്ട്രിക്ക് പകുത്തു കൊടുക്കാനുള്ളതുമല്ല. കേസ് വീണ്ടും ബന്ധപ്പെട്ട ബെഞ്ച് മുമ്പാകെ വിളിക്കുന്ന തരത്തിൽ നടപടികളെടുക്കാൻ സുപ്രീംകോടതി മദ്രാസ് ഹൈക്കോടതി രജിസ്ട്രിയോട് ഉത്തരവിട്ടു.
SLP (Crl) 1832.2019
© Sherry J Thomas
No comments:
Post a Comment