*ഇൻഷുറൻസ് ഇല്ലാത്ത മോട്ടോർ വാഹനങ്ങൾ ലേലം ചെയ്ത് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാറുകൾ ചട്ടം നിർമിക്കണമെന്ന് സുപ്രീംകോടതി*
മോട്ടോർ വാഹന അപകടം നഷ്ടപരിഹാര കേസുകളിൽ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലെങ്കിൽ നഷ്ടപരിഹാര തുക നൽകേണ്ടത് ഉടമസ്ഥനാണ്. നേരത്തെ ജയപ്രകാശ് കേസിൽ ഇത്തരത്തിലുള്ള വാഹനങ്ങൾ ലേലം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അത് സംബന്ധിച്ച് ഇതുവരെയും സംസ്ഥാന സർക്കാരുകൾ ഒന്നും ചട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല.
നഷ്ടപരിഹാരം നൽകാൻ ഉത്തരവായി മൂന്നുമാസമായിട്ടും നഷ്ടപരിഹാരം നൽകാത്ത സാഹചര്യങ്ങളിൽ, തുക നൽകുന്നതിന് ഉടമസ്ഥന് സാധിക്കാതെ വരുമ്പോഴും അത് ഫലപ്രദമായി ഉണ്ടാക്കിയെടുക്കാൻ സാഹചര്യം ഇല്ലാതെ വരുമ്പോഴും അപകടത്തിൽപ്പെട്ട വാഹനങ്ങൾ പൊതു ലേലം നടത്തി തുക ഈടാക്കുന്നതിനു ചട്ടങ്ങൾ ഉണ്ടാക്കണം. ഇക്കാര്യം 12 ആഴ്ചകൾക്കുള്ളിൽ ചെയ്യണമെന്ന് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും നിർദേശം നൽകി. ഡൽഹി മോട്ടോർ വാഹന അപകട ട്രൈബ്യൂണൽ ചട്ടം 6 ഇതിന് മാതൃകയായി ഉപയോഗിക്കാവുന്നതാണെന്നും കോടതി പരാമർശിച്ചു.
Civil Appeal 9936.2016 Judgement dated 13.9.18 Supreme Court.
© Sherry 19.9.18📚
|www.niyamadarsi.com|
|sherryjthomas@gmail.com|