Search This Blog

Monday, August 27, 2018

Kerala flood- one time compensation of Rs 10000- proceedings of Ernakulam District Collector

പ്രളയദുരന്തം-അടിയന്തര ഒറ്റത്തവണ ദുരിതാശ്വാസം നൽകുന്നതിനുള്ള നടപടികൾ തുടങ്ങി- എറണാകുളം ജില്ലാ കളക്ടറുടെ നടപടി ക്രമങ്ങൾ- ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
പ്രളയദുരന്തത്തിൽ അകപ്പെട്ട്  രണ്ടു ദിവസത്തിലധികം വെള്ളം കെട്ടി നിൽക്കുകയും മണ്ണിടിച്ചിലും മറ്റുകാര്യങ്ങളും കാരണം വീട് വാസയോഗ്യമല്ലാതെ ആവുകയും ചെയ്ത ആളുകൾക്ക് 16/8/18 തീയതിയിലെ സർക്കാർ  ഉത്തരവുപ്രകാരം നൽകുമെന്ന് അറിയിച്ചിരുന്ന 10, 000 രൂപയുടെ ഒറ്റത്തവണ ദുരിതാശ്വാസം നൽകുന്നതിനുള്ള കണക്കെടുപ്പാണ് നടക്കുന്നത്.
BLO (ബൂത്ത് ലെവൽ ഓഫീസർ) ഉം  വാർഡ് മെമ്പറും ചേർന്ന്
കരട് പട്ടിക തയ്യാറാക്കും.
പ്രൊഫോർമ പ്രകാരം നൽകേണ്ടത് - പേര്, മൊബൈൽ നമ്പർ, വിലാസം, വീട്ടുനമ്പർ,  അക്കൗണ്ട് നമ്പർ, ബാങ്കിൻറെ പേര്, ബ്രാഞ്ച് എൻറെ പേര്, ഐഎഫ്സി കോഡ്, വില്ലേജ്, വാർഡ് നമ്പർ, തദ്ദേശസ്ഥാപനം, ആധാർ നമ്പർ എന്നിവ കണക്കെടുപ്പിന് വരുന്നവർക്ക് നൽകണം.

No comments:

Post a Comment