Search This Blog

Wednesday, June 27, 2018

Motor accident cases investigation will be by local police. Kerala government to issue order.

വാഹനാപകടം: കേസിന്‍റെ ചുമതല ലോക്കല്‍ പോലീസിന് നൽകാൻ 27-06-2018 തീയതിയിലെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പോലീസില്‍ നിന്ന് ലോക്കല്‍ പോലീസിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചു. ട്രാഫിക് പോലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉദ്ദേശിച്ചാണ് ഈ തീരുമാനം. അപകടങ്ങളുടെ അന്വേഷണ ചുമതല ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലേയ്ക്ക് മാറുമ്പോള്‍ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങള്‍ കുറയ്ക്കുവാനും ഗതാഗത കുരുക്ക്  ലഘൂകരിക്കാനും കഴിയും. ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെ പേര് 'ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റ്' എന്നാക്കി മാറ്റാനും തീരുമാനിച്ചു.

If police refuse to register complaint, remedy is here. Circular issued by Kerala Police.

പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടു ഫലമുണ്ടായില്ലെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥരെ സമീപിക്കാനുള്ള പോലീസ് സർക്കുലർ

http://niyamadarsi.com/uploads/articles/7/redressal_grievances_police_circular_2018.pdf

Monday, June 11, 2018

Waging war against state through social media- Offence

രാഷ്ട്രത്തിനെതിരെ പ്രവർത്തിക്കാൻ (waging war) സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകളെ സംഘടിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി

രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് ആളുകളെ സംഘടിപ്പിക്കുന്നത്  ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 122 പ്രകാരം പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അപ്രകാരം ചെയ്യുന്നത് കുറ്റകരമാണോ ഇല്ലയോ എന്നുള്ളത് സംബന്ധിച്ച് ഇനി ആശയക്കുഴപ്പം വേണ്ട എന്നാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി പറയുന്നത്. രാഷ്ട്രത്തിനെതിരെ പ്രവർത്തിക്കാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകളെ സംഘടിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നുവെന്ന് കോടതി പരാമർശിച്ചു.

10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമായാണ് ഈ വകുപ്പിൽ

ഉൾപ്പെടുത്തിയിരിക്കുന്നത്

CRM M No.43662/2017 Punjab & Haryana High Court)

Thursday, June 7, 2018

No home work for Class 1 & 2 students

ഇനി കുട്ടികൾക്ക് ഹോംവർക്ക് നൽകരുത്, സ്കൂൾ ബാഗ് ഭാരം കുറയ്ക്കണം.

ഒന്ന്, രണ്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇനിമുതൽ സ്കൂളിൽനിന്ന് ഹോംവർക്ക് നൽകരുത് എന്ന് മദ്രാസ് ഹൈക്കോടതി. രാജ്യത്തെ എല്ലാ സ്കൂളുകൾക്കും സിബിഎസ്ഇ ഉൾപ്പെടെ ഇത് ബാധകമാകും എന്നാണ് വിധി. ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികൾക്ക് ഭാഷാപഠനം കൂടാതെ കണക്ക് കൂടി പഠിപ്പിക്കാം അതല്ലാതെ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുത്. മൂന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഭാഷാപഠനം കണക്ക്, ഇ വി എസ് എന്നിവയാണ് പഠിപ്പിക്കേണ്ടത്.

കുട്ടികൾക്ക് അമിതമായ ഭാരം ചുമക്കാൻ ഇടവത്തിൽ കുട്ടികളുടെ സ്കൂൾബാഗ് സംബന്ധിച്ച് ചിൽഡ്രൻ സ്കൂൾ ബാഗ് പോളിസി രൂപീകരിക്കാനും എല്ലാ സംസ്ഥാന സർക്കാരുകളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടു. NCERT പ്രസിദ്ധപ്പെടുത്തുന്ന പുസ്തകങ്ങൾ മാത്രം വാങ്ങണമെന്നും എല്ലാ സി ബി എസ്് ഇ സ്കൂളുകൾക്കും നിർദ്ദേശം നൽകി. ഹോം വർക്ക് നൽകുന്നില്ല എന്ന് ഉറപ്പു വരുത്താൻ ഫ്ളയിംഗ് സ്ക്വാഡുകൾ രൂപീകരിക്കാനും നിർദ്ദേശം ഉണ്ട്. ഇത് ലംഘിക്കുന്ന സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കാനും ഉത്തരവിൽ പറയുന്നു.

സമ്മർദ്ദമില്ലാതെ കുട്ടികൾക്ക് പ്രകൃതിദത്തമായ ബാല്യം അനുഭവിക്കാനുള്ള മൗലീകഅവകാശം ഉണ്ട് എന്ന അടിസ്ഥാന തത്വം വ്യാഖ്യാനിച്ചുകൊണ്ടാണ് കോടതി ഇങ്ങനെ ഉത്തരവിറക്കിയത്.

WPC 25680.2017 & WMP 9267.2018 (29.5.18)

ഷെറി

www.niyamadarsi.com