Insisting to live separate from parents is cruelty .. family law..a ground for divorce.. Supreme Court.
മാതാപിതാക്കളെ വേർപിരിഞ്ഞ് താമസിക്കാൻ ഭർത്താവിനെ നിർബന്ധിക്കുന്നത് ക്രൂരത എന്ന് സുപ്രീം കോടതി
വിവാഹം കഴിഞ്ഞാൽ പുരുഷനും സ്ത്രീയും പിന്നെ രണ്ടല്ല, ഒന്നാണ് എന്നാണ് വേദവാക്യം. പക്ഷെ സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ച് തനിച്ച് താമസിക്കാൻ ഭാര്യ ഭർത്താവിനെ നിർബന്ധിച്ചാൽ എന്ത് ചെയ്യും ? അനുസരിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിയും. ഇത്രയും മതി ഒരു ഭർത്താവിന് കുടുംബകോടതിയിൽ ഭാര്യക്കെതിരെ ക്രൂരത ആരോപിച്ച് വിവാഹമോചനത്തിന് ഹർജി നൽകാൻ. മാതാപിതാക്കളെ പിരിഞ്ഞ് താമസിക്കാൻ നിർബന്ധിക്കുന്നതും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുന്നതും ക്രൂരതയുടെ നിർവ്വചനത്തിൽ വരുമെന്നും, വിവാഹമോചനത്തിന് മതിയായ കാരണമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Civil Appeal 3253/2008
Judgement dated 6.10.16
ഷെറി
www.sherryscolumn.com
No comments:
Post a Comment