തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രധാന തീരുമാനങ്ങൾ/വാർത്തകൾ...
1 ഇന്ത്യയിലെ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളില്‍ ഗ്രാമീണമേഖലയെ സമ്പൂർണ്ണ വെളിയിട വിസര്‍ജ്ജനരഹിതമായി(ഒ.ഡി.എഫ്) പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറാന്‍ പോവുകയാണ്. നവംബര്‍ 1 നാണ് ഇത് സംബന്ധിച്ച സംസ്ഥാനതല പ്രഖ്യാപനം നടത്തുന്നത്. ഇതിനായി പഞ്ചായത്തുകളില്‍ 174720ശുചിമുറികള്‍ കൂടി നിര്‍മ്മിക്കും. 938പഞ്ചായത്തുകളെ ഉള്‍ക്കൊള്ളുന്ന 11ജില്ലാ പഞ്ചായത്തുകള്‍ ഇതിനകം വെളിയിട വിസര്‍ജ്ജനമുക്തമായി(ഒ.ഡി.എഫ്) പ്രഖ്യാപിച്ചുകഴിഞ്ഞു.
2 കെട്ടിട നിര്‍മ്മാണ നിയന്ത്രണചട്ടങ്ങള്‍ ലംഘിച്ചതുമൂലം വീടുകള്‍ക്ക് നമ്പറിട്ട് നല്കാത്തതിനാൽ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ നിന്ന് വൈദ്യുതി കണക്ഷനും മറ്റും ആവശ്യമായ സാക്ഷ്യപത്രങ്ങള്‍ ലഭിക്കാത്ത സാഹചര്യമുണ്ട്. 1500സ്ക്വയര്‍ഫീറ്റ് വരെയുള്ള അത്തരംകെട്ടിടങ്ങള്‍ക്ക് താല്ക്കാലിക നമ്പര്‍ നല്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.
3 തിരുവനന്തപുരം നഗരം കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റിമിഷനില്‍ ഉള്‍പ്പെടുത്തിയതായി ഔദ്യോഗികാറിയിപ്പ് ലഭ്യമായിട്ടുണ്ട്.കൊച്ചി ഉള്‍പ്പെടെ മുഴുവന്‍ നഗരസഭ കളുടെയും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി കരട് പ്രസിദ്ധീകരിക്കും. കോഴിക്കോട് നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ അന്തിമമായി അംഗീകരിച്ചു.
4 കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കാനും,ഫീസടയ്ക്കാനും പെര്‍മിറ്റ് സമയബന്ധിതമായി നല്കാനുമായിIKM വികസിപ്പിച്ചെടുത്ത "സങ്കേതം"സോഫ്റ്റ് വെയര്‍ ഉടനെ തന്നെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും നടപ്പിലാക്കി പെർമിറ്റ് നടപടി സുതാര്യവും സമയബന്ധിതവുമാക്കും.
5 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുന്നതിനും,സേവനങ്ങള്‍ നല്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിനും ഓണ്‍ലൈന്‍ പരാതി പരിഹാരസെല്‍ “FOR THE PEOPLE” ഉടന്‍ തന്നെ ആരംഭിക്കും.
6 പി.എസ്.സി നിയമനവും നിയമനവുമായി ബന്ധപ്പെട്ട കോടതി നടപടികളും ത്വരിതപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ എത്രയും പെട്ടെന്ന് നികത്തും.
7 കുടുംബശ്രീയെ ലോകോത്തര മാതൃകയായി ശക്തിപ്പെടുത്തും.ആശ്രയപദ്ധതി വ്യാപിപ്പിക്കും.
8 ജില്ലാതല ആസൂത്രണസമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തും. ജില്ലാകളക്ടര്‍മാര്‍ നേരിട്ട് യോഗത്തില്‍ പങ്കെടുക്കുന്നു എന്നും, പീരിയോഡിക്കല്‍ അവലോകനം നടത്തുന്നു എന്നും ഉറപ്പുവരുത്തും.
9 പദ്ധതി തുകയില്‍ സ്പില്‍ ഓവര്‍ പ്രവൃത്തികള്‍ക്കുള്ള തുക പൂര്‍ണമായും ക്യാരി ഓവര്‍ ചെയ്യാന്‍ അനുവദിക്കും...
2016 October
No comments:
Post a Comment