സുഹൃത്തേ മാപ്പ് ....
തെറിയില്‍ നിന്ന് ചിരിയിലേക്ക് ഇനിയും ദൂരം
ഒരുപാട്
വിവരം ഉള്ളവനും ഇല്ലാത്തവനും ഒരേ പോലെ
പെരുമാറുന്ന ഒരു സ്ഥലം ----- പൊതു വഴി
വിവരം ഉള്ളവനും ഇല്ലാത്തവനും ഒരേ പോലെ
പെരുമാറുന്ന ഒരു സമയം ----- വണ്ടിയോടിക്കുന്ന
സമയം. പ്രത്യേകിച്ച് കൊച്ചിയില്‍.
തമിഴില്‍ ഒരു ചൊല്ലുണ്ട് “ആളെ പാത്താല്‍
പേഴ്സണാലിറ്റി വായ തുറന്നാല്‍ മുനിസിപാലിറ്റി”. ഇവിടെ ആളെയും വണ്ടിയും കണ്ടാല്‍
വിവരം ഉള്ളവനെന്നോ ഇല്ലന്നോ ഒന്നും പറയാനാകില്ല; മുന്തിയ വണ്ടിയോ നല്ല ഉടുപ്പോ
കണ്ടു വിവരം ഉണ്ടെന്നു അനുമാനിക്കാനും ആകില്ല. സ്ഥലവില കുതിച്ചുയര്‍ന്നത് കാരണം
ഒരു സെന്റ് വിറ്റാല്‍ തന്നെ ലക്ഷങ്ങളുടെ കാര്‍ വാങ്ങാം. ഇനി പുസ്തകം പഠിച്ചു
വിവരം ഉള്ളവന്‍ ആണെങ്കില്‍ തന്നെ റോടിലെ പെരുമാറ്റം എല്ലാം കണക്കാണ്.
ego @ അനാവശ്യം
അനാവശ്യ ego മൂലം ഉണ്ടാക്കുന്ന അനിഷ്ടസംഭവങ്ങള്‍ക്ക്
യാതൊരു കുറവുമില്ല. വിവരം ഉള്ളവരും ഇല്ലാത്തവരും ഒരുമിച്ചു ഒരേ സ്വഭാവം കാണിക്കും
ഒരേ ഒരു സ്ഥലമായി ഇന്ന് പൊതു റോഡുകള്‍ മാറിയിരിക്കുന്നു. അതിന്‍റെ അനന്തര ഫലം
ചിലപ്പോള്‍ ചീത്തവിളിയില്‍ അവസാനിക്കും.
ചിലപ്പോള്‍ അക്രമത്തിലും. ഗതാഗത കുരുക്കിനിടയിലൂടെ വാഹനം കുത്തിക്കയറ്റി ഓടിക്കാന്‍
ശ്രമിച്ചതില്‍ ഉണ്ടായ തര്‍ക്കം കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ വരെ ആക്രമിക്കുന്നതില്‍
എത്തി. വിനോദ യാത്രക്ക് റോഡില്‍ വിനോദം ഇല്ല അവിടെയും വണ്ടിയെ മറികടക്കുന്നതില്‍
തര്‍ക്കം- ഒടുവില്‍ കൊട്ടേഷന്‍ സംഘത്തിന് ജോലി, പിന്നെ പോലീസിനും.
എല്ലാവര്‍ക്കും തിരക്കാണ്
ജീവിതത്തില്‍ നിങ്ങള്‍ ആയുമായിക്കൊള്ളട്ടെ;
വാഹനമോടിക്കുമ്പോള്‍ നിങ്ങള്‍ ഡ്രൈവര്‍ മാത്രമാണ്. ഒരു മിനിറ്റ് വാഹനം
ബ്ലോക്കായാല്‍ പിന്നെ നിരയായി കിടക്കാന്‍ ഇവിടാരും തയ്യാറല്ല. എല്ലാവര്ക്കും ആദ്യം
എത്തണം. നിര തെറ്റിച്ചു എല്ലാ വണ്ടിയും കുത്തിക്കയറ്റി പിന്നെ യഥാര്‍ത്ഥ
ബ്ലോക്കിന് കാരണം മാറിയാലും വാഹനം ഓടിക്കാനാകാത്ത അവസ്ഥ. അതാണ് കൊച്ചി.
വണ്ടികളെല്ലാം നിരത്തി ഇട്ടാലും ഒരിഞ്ചു ഉണ്ടെങ്കില്‍ അതിലൂടെയും വരും
മിടുക്കന്മാര്‍. എന്തെങ്കിലും ആരെങ്കിലും പ്രതികരിച്ചാല്‍ --അതും സൂക്ഷിച്ചു വേണം.
കൊട്ടേഷന്‍ കൂട്ടുകാരുള്ളവരാണോ, കണ്ജവാണോ, എന്തും ആകാം. ചിലപ്പോള്‍ പിന്നീടാകാം
പ്രതികരണം.
നിയമങ്ങള്‍ക്കു ഒരു കുറവുമില്ല
നിയമമില്ലാത്തത് കൊണ്ടല്ല; ഒരു ചെറിയ ചീത്ത
വാക്ക് പറഞ്ഞാല്‍ മൂന്നു മാസം വരെ ശിക്ഷ [284(b) IPC] കൊടുക്കാന്‍ അത് മതി.
ഒരാളെ ഭീഷണിപ്പെടുത്തിയാല്‍ ഏഴു വര്ഷം വരെ വേണമെങ്കില്‍ ശിക്ഷ [506 part II IPC] കൊടുക്കാനുള്ള നിയമവും ഉണ്ട്. പൊതുനിരത്തില്‍ അപകടകരമായി വാഹനമോടിച്ചാല്‍ [279 IPC] ആര് മാസം തടവ്
അല്ലെങ്കില്‍ പിഴ. അപകടകരമായി വാഹനമോടിച്ച് ആര്‍ക്കെങ്കിലും പരിക്കുണ്ടാക്കിയാല്‍ [338 IPC] രണ്ടു വര്ഷം തടവ്
അല്ലെങ്കില്‍ പിഴ. അടിക്കും ഇടിക്കും ഒക്കെ വേറെ നിയമങ്ങള്‍. പോലീസ് നിയമനുസരിച്ചുള്ള
കുറ്റങ്ങള്‍ വേറെ. എന്നാലും ചെറിയ കാര്യത്തിനാണേല്‍ പോലും റോഡില്‍ തെറിയും ഭീഷണിയും
പതിവാകുന്നു.
പോലീസാണേല്‍ വാഹന പരിശോധനയോടു പരിശോധന;
ദിവസക്കോട്ട തികക്കണമല്ലോ- അതറിയണമെങ്കില്‍ വൈകുന്നേരത്തെ വയര്‍ലെസ്സ് സന്ദേശങ്ങള്‍
ശ്രദ്ധിച്ചാല്‍ മതി.
തെറി സംസ്കാരത്തില്‍ നിന്ന് ചിരി
സംസ്കാരത്തിലേക്ക്
ഇനി സമാധാനമായി വാഹനവുമായി കൊച്ചിയില്‍
നീങ്ങണമെങ്കില്‍ വഴി രണ്ടുണ്ട്. ഒന്നുകില്‍
എന്തുകണ്ടാലും കേട്ടാലും ഒന്നും അറിയാത്ത പൊട്ടനെ പോലെ ഇരിക്കുക.
രണ്ടാമത്തേത്; തെറിയുടെ സംസ്കാരത്തില്‍ നിന്ന്
ചിരിയുടെ സംസ്കാരത്തിലേക്ക് മാറാന്‍ ഒരു ചിരി നമ്മളില്‍ നിന്ന് തന്നെ
തുടങ്ങുക..