കേരളത്തിലെ 20
പാര്‍ലമെന്‍ട് മണ്ഡലങ്ങളിലും മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥി ഇക്കുറി ആദ്യമായി
ഉണ്ടാകും. “നോട്ട”. ജീവനുള്ള സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും, വോട്ടു ചെയ്യാന്‍
തല്പ്പര്യമില്ലാത്തവര്‍ക്ക് നോട്ടക്ക് വോട്ടു ചെയ്യാം. എന്തിനെയും എതിര്‍ക്കുന്ന
കുറേപ്പേര്‍ ഇപ്പോള്‍ നോട്ടയെയും നോക്കി നടക്കുന്നുണ്ട്.
പക്ഷെ
നോട്ടക്കൊരു കുഴപ്പമുണ്ട്. എത്ര പേര്‍ വോട്ടുചെയ്താലും നോട്ട ജയിക്കില്ല. ഏറ്റവും
കൂടുതല്‍ വോട്ട് നോട്ടക്ക് കുത്തിയാലും നോട്ട ജയിക്കില്ല. കാരണം ഇത് കോടതി
ഉണ്ടാക്കിയ വോട്ടയതുകൊണ്ടാണ്. കോടതിക്ക് വോട്ടുണ്ടാക്കാന്‍ അധികാരമുണ്ടോ എന്നത്
വേറെ ചോദ്യം.
സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും
വോട്ടു ചെയ്യാന്‍ തല്പ്പര്യമില്ലത്തവര്‍ക്ക് തങ്ങളുടെ പ്രതിഷേധം രഹസ്യമായി അറിയിക്കാന്‍
അവസരം ഉണ്ടാകണമെന്ന വാദമാണ് നോട്ടയുടെ പിതാവ്. കാര്യം ശരിയാണ്. നാളിതുവരെയും
പ്രതിഷേധ വോട്ടു ചെയ്യുന്നവരെ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകുമായിരുന്നു. കാരണം
അവര്‍ ബൂത്തില്‍ എത്തിയതായി രേഖയുണ്ടാകും; പക്ഷെ വോട്ടു ചെയ്തതായി രേഖയുണ്ടാകില്ല.
പക്ഷെ എന്നുവച്ച്
നോട്ടക്ക് വോട്ടു കുതിയിട്ടെന്താ കാര്യം ? അത് വെള്ളത്തില്‍ വരച്ച വര പോലെയല്ലേ.
നിശ്ചിത ശതമാനം വോട്ടു നോട്ടക്ക് ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് അസാധുവാകുമെന്നാണ്
നിയമമെങ്കില്‍ പ്രതിഷേധിച്ചു നോട്ടക്ക് കുത്തിയത് കൊണ്ട് ഗുണമുണ്ടാകും. ഇതിപ്പോള്‍
വെറുതെ വെയില്‍ കൊണ്ട് സ്വയം സമാധാനിച്ചു മടങ്ങാം. അതാണ് നോട്ടയുടെ കോട്ടം. പിന്നെ
നോട്ടക്ക് കുത്തി വോട്ടു കളയുന്നതിലും നല്ലത് നോട്ടയെ മറന്നു വീട്ടിലെ കാര്യം
നോക്കുന്നതല്ലേ !
No comments:
Post a Comment