തിരുവനന്തപുരം: തീരദേശത്ത് 100 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീട് നിര്‍മ്മിക്കാന്‍ അനുവദിക്കുന്ന രീതിയില്‍ തീരദേശപരിപാലന നിയമത്തില്‍ മാറ്റം വരുത്തും. പരമ്പരാഗത കുടുംബസ്വത്ത് ലഭിച്ചവര്‍ക്കാണ് വീട് നിര്‍മ്മിക്കാന്‍ ഇളവ് നല്‍കുക. നിയമസഭയില്‍ ഡൊമിനിക് പ്രസന്റേഷന്റെ സബ്മിഷന് മറുപടി പറയുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
തീരദേശപരിപാലന നിയമത്തിലെ മൂന്നു സര്‍ക്കുലറാണ് സര്‍ക്കാര്‍ പിന്‍വലിക്കുക. നിലവിലെ നിയമത്തില്‍ വീട് നവീകരിക്കുന്നതിനോ പുനര്‍നിര്‍മ്മിക്കുന്നതിനോ മാത്രമാണ് അനുമതിയുള്ളത്. ഇതിനൊപ്പമാണ് കുടുംബസ്വത്തുള്ളവര്‍ക്കും വീട് വെക്കാനായി നിയമത്തില്‍ ഇളവ് വരുത്തുന്നത്.
No comments:
Post a Comment