Search This Blog

Friday, October 25, 2013

A new law to protect the privacy of women by Kerala Legislature. സ്ത്രീയുടെ സ്വകാര്യതയും മാന്യതയും സംരക്ഷണ നിയമം 2013

സഹോദരിമാരെ നിങ്ങൾ അറിയാൻ .......

പുതിയ നിയമം- വീണ്ടും 
ഒരു സ്ത്രീക്ക് ശല്യപ്പെടുത്തുന്ന എസ് എം എസ് അയച്ചാൽ അത് വിവരസാങ്കേതിക നിയമപ്രകാരം കുറ്റകരമാണ്. ഇഷ്ടമില്ലാത്ത ഫോട്ടോ എടുത്താൽ കേരള പോലീസ് നിയമപ്രകാരവും കേസെടുക്കാം. ഇത്തരം കുറ്റങ്ങളെല്ലാം താരതമേ്യന ശിക്ഷ കുറവ് ലഭിക്കുന്നതും, പരമ്പരാഗതമായ എല്ലാ ബുദ്ധിമുട്ടുകളും, നേരിടുന്ന ഒരു കേസനേ്വഷണവുമാണ് നിലവിലുള്ളത്. അതുകൊണ്ടു കൂടിയാണ് സ്ത്രീയുടെ സ്വകാര്യതയും മാന്യതയും സംരക്ഷണ നിയമം 2013 എന്ന പേരിൽ പുതിയ ബില്ലിന് കേരള നിയമസഭ രൂപം നൽകിയത്. യഥാർത്ഥത്തിൽ ഒരു പുതിയ നിയമം തന്നെ.

ഫോൺ വിളിയും എസ് എം എസും ശിക്ഷ 7 വർഷം തടവ്

സ്വകാര്യതയ്ക്ക് തടസ്സം വരുത്തുന്ന രീതിയിൽ ഒരു സ്ത്രീക്ക് എസ് എം എസ് അയക്കുന്നതും, ഫോൺ വിളിക്കുന്നതും, ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്താൽ അത് സ്ത്രീയുടെ സ്വകാര്യതയ്ക്കും മാന്യതയ്ക്കുമെതിതെരെയുള്ള കുറ്റ്യകൃത്യമാണ്.

നടത്തിപ്പുകാരുടെ പങ്ക്

ഒരു സിനിമാ തിയേറ്ററിൽ സ്ത്രീയുടെ മാന്യതയ്ക്കും സ്വകാര്യതയ്ക്കും എതിരായ എന്തെങ്കിലും കാര്യം നടന്നാൽ എന്തു ചെയ്യും? പഴയ പോലെ അത് ഇനി ഒതുക്കിത്തീർക്കാൻ നോക്കണ്ട. നോക്കിയാൽ സ്ഥലത്തിന്റെ നടത്തിപ്പുകാരനുമുണ്ട് ശിക്ഷ - മൂന്ന് മാസം തടവ്. അത് സ്‌കൂളാണെങ്കിലും കോളേജാണെങ്കിലും, സൈബർ കഫെയാണെങ്കിൽ പോലും ശിക്ഷ ലഭിക്കും. ഇനി പൊതുവാഹനങ്ങളിൽ നടന്നുന്ന പ്രശ്‌നങ്ങളാണെങ്കിൽ, ധൈര്യമായി സ്ത്രീക്ക് എതിർക്കാം- കാരണം അവിടെയും അവളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത് അടിയന്തര നടപടികളെടുക്കാൻ വാഹനത്തിന്റെ ചുമതലക്കാരൻ ബാധ്യസ്ഥനാണ്.

No comments:

Post a Comment