Search This Blog

Wednesday, March 29, 2023

കെട്ടിടനികുതി അരിയർ നോട്ടീസ് Kerala Municipality Property Tax

കെട്ടിടനികുതി അരിയർ നോട്ടീസ് കിട്ടി പലരും ആശങ്കയിലാണ് !

വണ്ട് പൂവിൽ നിന്നും തേൻ നുകരുന്നതുപോലെ ആയിരിക്കണം നികുതി പിരിക്കേണ്ടത്- പൂവിനെ നോവിക്കാതെ, ഒരു ഇതൾ പോലും കേടു വരുത്താതെ എന്നത് ചാണക്യ സൂത്രം. 

എന്നാൽ ഇപ്പോൾ കെട്ടിട ഉടമകൾക്ക് കേരള മുൻസിപ്പാലിറ്റി വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും ചട്ടങ്ങൾ 2011 പ്രകാരം ലഭിക്കുന്ന നികുതി കുടിശിക നോട്ടീസ് കാണുമ്പോൾ, കെട്ടിടം തന്നെ പണിയേണ്ടായിരുന്നു എന്ന് പലരെയും ചിന്തിപ്പിക്കുന്ന തരത്തിലാണത്രേ. 

നികുതി ഒഴിവാക്കേണ്ടതായ കെട്ടിടങ്ങളെ കൂടി നികുതി നൽകേണ്ട പട്ടികയിൽ ഉൾപ്പെടുത്തിയാണ് പലയിടത്തും നോട്ടീസ് നൽകിയിരിക്കുന്നത് എന്നും പരാതിയുണ്ട്. നിലവിൽ കെട്ടിടനികുതി അടച്ചു കൊണ്ടിരിക്കുന്നവർക്കും, പുതിയ ഉയർന്ന നികുതി നിശ്ചയിച്ച്, അതും 2016 മുതലുള്ള കുടിശ്ശികയോട് കൂടി അടയ്ക്കണം എന്നാണ് അരിയർ ഡിമാൻഡ് നോട്ടീസ്. 

#യഥാർത്ഥത്തിൽവസ്തുനികുതിനിർണയംഎങ്ങനെയാണ് ?

കേരള മുൻസിപ്പാലിറ്റി വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും ചട്ടങ്ങൾ (2011) ചട്ടം 10 പ്രകാരം വസ്തുനികുതി നിർണയം സംബന്ധിച്ച് പൊതു നോട്ടീസ് സെക്രട്ടറി പ്രസിദ്ധീകരിക്കേണ്ടതുണ്ട്. മുനിസിപ്പാലിറ്റി പ്രദേശത്ത് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്കുകളും മേഖലകളുടെ തരംതിരിവും റോഡുകളുടെ തരംതിരിവും യഥാക്രമം (ചട്ടം 4, 7 8) കൗൺസിൽ നിശ്ചയിച്ച് പ്രസിദ്ധീകരിച്ചു കഴിഞ്ഞതിനു ശേഷം നികുതി ഉടമകൾക്ക് സ്വയം നിർണയിക്കാൻ സഹായകരമായ വിവരങ്ങൾ അടങ്ങിയ പൊതു നോട്ടീസ് വകുപ്പ് 233(10) പ്രകാരം സെക്രട്ടറി പ്രസിദ്ധീകരിക്കേണ്ടതാണ്. 

#എല്ലാകെട്ടിടങ്ങൾക്കുംനികുതിനൽകണമോ

കേരള മുൻസിപ്പാലിറ്റി നിയമപ്രകാരം വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലാത്ത കെട്ടിടങ്ങൾക്കാണ് വസ്തു നികുതി നൽകേണ്ടത്. വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് കാര്യങ്ങൾ വകുപ്പ് 235ൽ പറയുന്നു.

#നികുതിഒഴിവാക്കിയകെട്ടിടങ്ങൾ-

പൊതു ആരാധനയ്ക്കായി നീക്കി വെച്ചിട്ടുള്ളതും യഥാർത്ഥത്തിൽ അപ്രകാരം ഉപയോഗിക്കുന്നതും അല്ലെങ്കിൽ അനുബന്ധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ കെട്ടിടങ്ങൾ, മതപഠന ശാലകൾ.

സർക്കാർ വകയോ എയ്ഡഡോ സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്നതും ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അല്ലെങ്കിൽ അനുബന്ധ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കെട്ടിടങ്ങളും പ്രസ്തുത സ്ഥാപനത്തിലെ വിദ്യാർഥികൾ താമസിക്കുന്ന പോസ്റ്റലുകളും.

സർക്കാരിൻറെ അംഗീകാരം ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ഉള്ളതും ഹയർ സെക്കൻഡറി തലം വരെയുള്ളതുമായ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കെട്ടിടങ്ങളും അത്തരം സ്ഥാപനങ്ങളിലെ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടങ്ങളും.

രോഗികൾക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ആദരാലയങ്ങൾ

അഗതികൾക്കോ അനാഥർക്കോ ശാരീരികമായോ മാനസികമായോ വെല്ലുവിളി നേരിടുന്നവർക്കോ മാരക രോഗബാധിതർക്കും മൃഗങ്ങൾക്കോ അഭയം നൽകുന്ന ധർമ്മകാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും പ്രവേശനം നൽകുന്ന കെട്ടിടങ്ങൾ.

പൊതുജനങ്ങൾക്ക് പ്രവേശിക്കാവുന്ന ഗ്രന്ഥശാലകളും വായനശാലകളും കളിസ്ഥലങ്ങളും

പ്രാചീന സ്മാരകങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് തൽസമയം നിലവിലിരിക്കുന്ന നിയമപ്രകാരം സംരക്ഷിക്കപ്പെട്ടു പോരുന്ന പ്രാചീന സ്മാരകങ്ങളും വാസ ഗൃഹങ്ങൾ ആയോ ആയോ പൊതു ഓഫീസുകൾ ആയോ ഉപയോഗിക്കപ്പെടാത്ത അവയുടെ ഭാഗങ്ങളും

ശവം അടക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ

ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വക കെട്ടിടങ്ങളും സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് വിട്ടുകൊടുത്ത സ്ഥാപനങ്ങളോട് അനുബന്ധിച്ച് കെട്ടിടങ്ങളും.

ഉടമസ്ഥൻ ദാരിദ്രരേഖയ്ക്ക് താഴെയുള്ള ആളാണെങ്കിൽ അയാൾ സ്വന്തം വാസ ഗൃഹമായി ഉപയോഗിക്കുന്നതും 30 ചതുരശ്ര മീറ്ററിൽ (ഭേദഗതികൾ ബാധകം)  കുറവുള്ളതുമായ കെട്ടിടങ്ങൾ. 

സർക്കാരോ അർദ്ധസർക്കാർ സ്ഥാപനങ്ങളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യമായി നിർമ്മിച്ചു കൊടുത്ത വാസ ഗൃഹങ്ങൾ 

#കെട്ടിടഉടമഎന്തുചെയ്യണം

ഓരോ കെട്ടിടത്തിന്റെയും ഉടമ തന്റെ കെട്ടിടം സംബന്ധിച്ച വിവരങ്ങൾ അടങ്ങിയവ സത്യമാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ വസ്തു നികുതി റിട്ടേൺ മേൽപ്പറഞ്ഞാൽ ഓഫീസിൽ ആവശ്യപ്പെട്ടിരിക്കുന്ന സമയപരിധിക്കകം സമർപ്പിക്കണം.(ചട്ടം 11).

#നികുതിറിട്ടേൺസമർപ്പിച്ചില്ലെങ്കിൽ

കെട്ടിട ഉടമ വസ്തു നികുതി റിട്ടേൺ അനുവദിക്കപ്പെട്ട സമയത്തിനകം സമർപ്പിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ 6 മാസത്തിനകം കെട്ടിടം സംബന്ധിച്ച വിവരങ്ങൾ സ്ഥലത്ത് പോയി ശേഖരിക്കേണ്ടതും അപ്രകാരം നിർണയിച്ച വിവരം ഫോം 7 ൽ കെട്ടിട ഉടമയെ അറിയിക്കേണ്ടതുമാണ്. [11(6)]. 
അതിൻറെ അടിസ്ഥാനത്തിൽ വസ്തു നികുതി ഡിമാൻഡ് രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം നികുതി ചുമത്തുന്നതിന് സെക്രട്ടറി ഓരോ കെട്ടിട ഉടമയ്ക്കും ഡിമാൻഡ് നോട്ടീസ് നൽകും. 

#പരാതിയുണ്ടെങ്കിൽഎന്ത്ചെയ്യും

ഇപ്രകാരം നികുതി നിർണയിച്ച് കഴിഞ്ഞാൽ കെട്ടിട ഉടമയ്ക്ക് നിർണയത്തിൽ ആക്ഷേപമുണ്ടെങ്കിൽ സെക്രട്ടറിയുടെ ഡിമാൻഡ് നോട്ടീസ് ലഭിച്ച 30 ദിവസത്തിനകം ടൗൺ പഞ്ചായത്തിൻറെയൊ കാര്യത്തിലും മുൻസിപ്പൽ കൗൺസിലിന്റെയൊ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെയും കോർപ്പറേഷന്റെ കാര്യത്തിൽ നികുതി അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെയും അപ്പീൽ നൽകണം. അപ്പീൽ ഫയലിൽ  സ്വീകരിക്കണമെങ്കിൽ അത് നൽകപ്പെടുന്ന അർദ്ധവർഷാവസാനം വരെയുള്ള വാർഷിക നികുതി കൊടുക്കണം.

#Kerala Municipality Property Tax service cess and surcharge Rules2011

No comments:

Post a Comment