Search This Blog

Wednesday, March 15, 2023

SPECIAL PACKAGE- COASTAL HIGHWAY - REHABILITATION AND RESETTLEMENTതീരദേശ ഹൈവേ - പ്രത്യേക നഷ്ടപരിഹാര പാക്കേജ്

SPECIAL PACKAGE- COASTAL HIGHWAY - REHABILITATION AND RESETTLEMENT
തീരദേശ ഹൈവേ - പ്രത്യേക നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച 10.3.2023 ലെ ഉത്തരവാണ് ആദ്യ മൂന്നു ഇമേജ് ഫയലുകൾ. (ശേഷമുള്ളത് സാധാരണഗതിയിൽ 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം എങ്ങനെ കണക്കാക്കണമെന്നത് സംബന്ധിച്ച ഷെഡ്യൂൾ.)

2013 ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം കൂടാതെ പുനരധിവാസ പാക്കേജ് കൂടി ഉണ്ടാവണം എന്നത് നിർബന്ധമാണ്. പലപ്പോഴും  പുനരധിവാസ പാക്കേജുകൾ ഒരു ഔദാര്യം എന്ന രീതിയിൽ അവതരിപ്പിക്കപ്പെടാറുണ്ട് എങ്കിലും അത് നിയമപ്രകാരം ചെയ്യേണ്ട ഒരു ബാധ്യതയാണെന്ന് പരിശോധനയിൽ വ്യക്തമാകും. 

നിയമത്തിലെ ഒന്നാം ഷെഡ്യൂൾ പ്രകാരം എങ്ങനെയാണ് നഷ്ടപരിഹാരം കണക്കാക്കുന്നത് എന്ന് കാണാവുന്നതാണ്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഭൂമിക്കും, കെട്ടിടങ്ങളുള്‍പ്പെടെയുള്ള എല്ലാ നിര്‍മിതികള്‍ക്കും, കാര്‍ഷിക വിളകള്‍ക്കും, മരങ്ങള്‍ക്കും പ്രത്യേകമായി വില നിര്‍ണ്ണയം നടത്തി സമശ്വാസപ്രതിഫലവും ചേര്‍ത്ത് ഇരട്ടിതുകയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. വിജ്ഞാപന തീയതിക്ക് മൂന്ന് വര്‍ഷം മുമ്പ് വരെ രജിസ്റ്റര്‍ ചെയ്ത എല്ലാ വിലയാധാരങ്ങളും പരിശോധിച്ച് സമാനമായഭൂമികളുടെ ഏറ്റവും മുന്തിയ പകുതി ആധാരങ്ങളിലെ ശരാശരി വിലയാണ് മാര്‍ക്കറ്റ് വിലയായി നിശ്ചയിക്കുന്നത് ഗ്രാമപ്രദേശങ്ങളിൽ 1 മുതൽ 2 വരെ  ഗുണനഘടകവും പട്ടണ പ്രദേശത്ത് 1 ഗുണനഘടകവും 100 ശതമാനം സമാശ്വാസ പ്രതിഫലവും വിജ്ഞാപന തീയതി മുതല്‍ ഭൂമി ഏറ്റെടുക്കുന്ന തീയതി വരെ 12 ശതമാനം നിരക്കില്‍ വര്‍ധനവും  നഷ്ടപരിഹാരമായി ലഭിക്കണം. കെട്ടിടം ഉള്‍പ്പെടെയുള്ള നിര്‍മിതികള്‍ക്ക് നിലവിലെ നിര്‍മാണ ചെലവ് (പൊതുമരാമത്ത് വകുപ്പിന്റെ നിരക്കില്‍) അടിസ്ഥാനമാക്കിയാണ് വിലനിര്‍ണ്ണയം നടത്തിയിട്ടുള്ളത്. കെട്ടിടത്തിന്റെ കാലപഴക്കം പരിഗണിക്കില്ല. വില നിര്‍ണ്ണയത്തില്‍ നിന്നും ആറ് ശതമാനം സാല്‍വേജ് വാല്യൂ കുറച്ചതിന് ശേഷം ലഭിക്കുന്ന തുകയുടെ ഇരട്ടിയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. (ദേശീയപാത സ്ഥലമെടുപ്പിന് ഇങ്ങനെയാണ് നഷ്ടപരിഹാരം നൽകിയത്)

ഇത്തരത്തിൽ ലഭിക്കുന്ന നഷ്ടപരിഹാരത്തിന് പുറമേ ഭൂമിയുടെ ഉടമസ്ഥർക്കും അവരെ കൂടാതെ ഭൂമി ഏറ്റെടുക്കൽ കാരണം ജീവിത സാഹചര്യങ്ങൾ നഷ്ടപ്പെടുന്നവർക്കും ഉള്ള പുനരധിവാസ പാക്കേജ് നിയമത്തിലെ രണ്ടാം ഷെഡ്യൂൾ പ്രകാരമാണ്. ഇതിലും പുറമേ മാറ്റി പാർപ്പിക്കുന്ന സാഹചര്യങ്ങളിൽ ഉണ്ടാകേണ്ടതായ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ മൂന്നാം ഷെഡ്യൂളിൽ പറയുന്നു. 

ദേശീയപാതയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് നൽകിയ നഷ്ടപരിഹാര പാക്കേജിന്റെ വിശദാംശങ്ങളും തീരദേശ പാതയുടെ നഷ്ടപരിഹാരം സംബന്ധിച്ച പാക്കേജിന്റെ വിശദാംശങ്ങളും താരതമ്യം ചെയ്ത് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. തൊഴിലും തൊഴിലവസരങ്ങളും കൂടുതലായി നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ തീരദേശ പാത സ്ഥലമെടുപ്പിൽ ഉണ്ട്. അതുകൊണ്ടുതന്നെ ദേശീയപാതയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിന് കൈക്കൊണ്ട  നിലപാടുകളിൽ നിന്നും ഒട്ടും കുറയാതെ, കൂടുതൽ പാർശ്വവൽക്കരിക്കപ്പെട്ട് കഴിയുന്ന തീരദേശ ജനത കൂടുതൽ നഷ്ടപരിഹാരം അർഹിക്കുന്നു.

2013ലെ നിയമത്തിൽ വകുപ്പ് 3c(iv) നിർവചനത്തിൽ ജലാശയങ്ങളെ ആശ്രയിച്ച് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും മറ്റും ഉൾപ്പെടുന്നു. വകുപ്പ് 3x(v) നിർവചനത്തിൽ, നേരിട്ട് ഭൂമി നഷ്ടമാകുന്നവരെ കൂടാതെ സ്ഥലം ഏറ്റെടുക്കൽ മൂലം ഉപജീവനം നഷ്ടമാകാൻ സാധ്യത ഉള്ളവരും ഉൾപ്പെടുന്നു.

ഭൂമി ഏറ്റെടുക്കേണ്ടി വരുന്നത് മൂലം മറ്റു സ്ഥലങ്ങളിലേക്ക് മാറേണ്ടി വരുന്നവർക്ക് (displaced families) നിയമത്തിലെ ഷെഡ്യൂൾഡ് മൂന്നിൽ പറയുന്നത് പ്രകാരമുള്ള പുനരനിവാസ സ്ഥല സൗകര്യങ്ങൾ നൽകേണ്ടതുണ്ട്. തീരദേശ ഹൈവേ സംബന്ധിച്ച പാക്കേജിൽ അത് കേവലം 600 സ്ക്വയർ ഫീറ്റ് അല്ലെങ്കിൽ 13 ലക്ഷം രൂപ എന്നതിൽ ഒതുങ്ങുന്നത് എന്തുകൊണ്ട് എന്നും പരിശോധിക്കണം. പകരം സ്ഥലവും ഷെഡ്യൂൾ പറയുന്ന പ്രകാരമുള്ള മറ്റുകാര്യങ്ങളും ലഭിക്കുമ്പോഴാണ് നിയമവ്യവസ്ഥകൾ ഉദ്ദേശിച്ച രീതിയിൽ പൂർണമാകുന്നത്.

THE RIGHT TO FAIR COMPENSATION AND TRANSPARENCY IN LAND 
ACQUISITION, REHABILITATION AND RESETTLEMENT ACT, 2013

No comments:

Post a Comment