There is no SILENCE; but the voice is UNHEARD. This blog aims to update the social and legal views of the blogger. Mail: sherryjthomas@gmail.com Call @ 9447200500
Search This Blog
Monday, August 1, 2022
CRZ 2019 implementation in Kerala - Delayed Justice is Denial of Justice
CRZ Notification 2019-ൽ അനുവദിച്ചിരിക്കുന്ന ഇളവുകൾ കേരളത്തിന് ലഭിക്കാൻ ഇനിയും കാലതാമസം ഉണ്ടാകും !
175 പഞ്ചായത്തുകൾ CRZ II പരിധിയിൽ ആയതിനുശേഷം മാത്രമേ നിലവിലുള്ള വിജ്ഞാപനത്തിന്റെ കരട് മാപ്പ് തയ്യാറാക്കി നടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് എന്തിനിത്ര നിർബന്ധം ?
2019 ജനുവരിയിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിലെ ഇളവുകൾ കേരളത്തിന് ഇനിയും ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിൽ എന്ന് പ്ലാൻ തയ്യാറാക്കാനാകും എന്ന് ചോദിക്കുമ്പോൾ സോൺ മാറ്റത്തിനുള്ള ശുപാർശയ്ക്ക് മറുപടി കാത്തിരിക്കുന്നു എന്ന് തന്നെയാണ് സംസ്ഥാന സർക്കാർ നിലപാട്. അക്കാര്യം ഇനിയും വൈകുകയാണെങ്കിൽ നിലവിലുള്ള സോൺ പ്രകാരം പ്ലാൻ തയ്യാറാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.
Wetland Act 25 Cents Free Conversion- Legal heirs
ഭൂമി തരംമാറ്റം - നിയമസഭ ഉണ്ടാക്കിയ നിയമത്തിനപ്പുറം വ്യാഖ്യാനങ്ങൾ നടത്തുകയും നിരവധി ആളുകൾ കാലങ്ങളോളം ബുദ്ധിമുട്ടുകയും പിന്നീട് വ്യാഖ്യാനം തിരുത്തുകയും ചെയ്ത വാർത്താക്കുറിപ്പുകളും ഔദ്യോഗിക കത്തുമാണ് താഴെ.
ആദ്യം നൽകിയിരിക്കുന്നത് ഇന്ന് (2.8.2022) വന്ന പത്രവാർത്തയാണ്. 2017 ഡിസംബർ 30ന് ശേഷം കൈമാറിയ ഭൂമി 25 സെന്റിന് താഴെയാണെങ്കിലും സൗജന്യം നൽകേണ്ട എന്ന് കാണിക്കുന്ന കത്താണ് രണ്ടാമത്തെ ഇമേജ്. ഇതിനെതിരെ കോടതിയിൽ അനന്തരാവകാശികൾ നൽകിയ കേസ് നിലവിലുണ്ട്. മാസങ്ങളോളം കാത്തിരുന്നിട്ടും ഭൂമി തരം മാറ്റം ചെയ്തു കിട്ടാത്തതിനാലാണ് പലരും കേസിനു പോകുന്നത്.
ഒടുവിൽ ഇപ്പോൾ കാത്തിരിപ്പിന് ശേഷം അനന്തരാവകാശികൾക്ക് 25 സെൻറ് വരെയുള്ള ഭൂമിക്ക് തരം മാറ്റം സൗജന്യമായി ചെയ്തു നൽകാമെന്ന് തീരുമാനമായി എന്ന് പത്രവാർത്ത. നിയമത്തിനപ്പുറം വ്യാഖ്യാനങ്ങൾ നടത്തി ആളുകളുടെ അവകാശ സ്ഥാപനത്തിന് കാലതാമസം ഉണ്ടാക്കുന്നുവെന്ന് പറയാതെ വയ്യ !
#Wetland_Act_25_Cents_Free_Conversion
Subscribe to:
Posts (Atom)