Search This Blog

Thursday, June 16, 2022

CRZ 2019 - Map - discussion

കേരളത്തിലെ 175 പഞ്ചായത്തുകൾ CRZ II ലേക്ക് വൈകാതെ മാറുമെന്നും അതിലൂടെ നിർമ്മാണ തടസ്സങ്ങൾ മാറി കിട്ടും എന്നുള്ള പ്രതീക്ഷയിലാണ് ഒരുപാട് ജനങ്ങൾ.

യഥാർത്ഥത്തിൽ CRZ III ൽ നിന്ന് CRZ II ലേക്ക് മാറിയാൽ മുഴുവൻ പ്രശ്നങ്ങളും തീരും എന്നാണ് ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നത്. കൂടുതലായി ഇളവുകൾ ലഭിക്കും എന്നതിൽ തർക്കമില്ല. 

അതേസമയം ബാങ്ക് വായ്പ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ CRZ പ്രദേശത്തുള്ള ഭൂമി ഈട് സ്വീകരിക്കുന്നതിന് പല ബാങ്കുകളും വിമുഖത കാണിക്കുന്നു എന്നുള്ളത് മറ്റൊരു യാഥാർഥ്യം. സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള ഫെയർ വാല്യൂ കണക്കിൽ CRZ ഭൂമിയിൽ ആയതുകൊണ്ട് നികുതിയിളവ് ഒന്നുമില്ല. 

പക്ഷേ ഒന്നുണ്ട്, പഞ്ചായത്തിൽ താമസിക്കുന്നവരും നഗരപ്രദേശത്ത് താമസിക്കുന്നവരും കൈവശം വച്ച് അനുഭവിക്കുന്ന ഭൂമി സംബന്ധിച്ച് രണ്ടു തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടു വന്ന് വിവേചനം ഉണ്ടാക്കുന്നത് ശരിയല്ല. 

തദ്ദേശവാസികൾക്ക് നിയന്ത്രണ മേഖലയിൽ ആണെങ്കിലും ഭവനങ്ങൾ നിർമ്മിക്കാനുള്ള സാധ്യത 2011 ലെ വിജ്ഞാപനത്തിലും 2019 ലെ വിജ്ഞാപനത്തിൽ ഉണ്ടെങ്കിലും 2018 ൽ പ്ലാൻ തയ്യാറാക്കി സമയം അത് പ്രയോജനപ്പെടുത്തിയില്ല. 2019 ലെ വിജ്ഞാപന ത്തിൻറെ ആദ്യ കരട് പ്ലാനിലും അത് ഉൾപ്പെടുത്തി കണ്ടില്ല. അതേസമയം ടൂറിസം പദ്ധതികളുടെ സാധ്യതകൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഭവനനിർമാണ സാധ്യതകൾ കൂടി പുതിയ പ്ലാനിൽ ഉൾപ്പെട്ട് വരുമെന്ന് പ്രത്യാശിക്കാം. ഇന്ന് എറണാകുളത്ത് നടന്ന യോഗത്തിൽ പങ്കെടുത്ത ആളുകൾ പങ്കു വെച്ചതും ഇക്കാര്യങ്ങൾ തന്നെയായിരുന്നു.

Friday, June 10, 2022

മരണമടഞ്ഞയാളുടെ ബാങ്ക് അക്കൗണ്ടിലെ തുക നോമിനിക്ക് അവകാശപ്പെടാനാകുമോ ?

മരണമടഞ്ഞയാളുടെ ബാങ്ക് അക്കൗണ്ടിലെ തുക നോമിനിക്ക് അവകാശപ്പെടാനാകുമോ ?

ബാങ്ക് അക്കൗണ്ട് ഉടമയുടെ മരണശേഷം അക്കൗണ്ടിലെ തുക നോമിനിക്ക് അവകാശം എന്ന രീതിയിൽ പൂർണ്ണമായും കൈപ്പറ്റി ഉപയോഗിക്കാൻ ആകുമോ എന്ന് ചോദിച്ചാൽ,  ആകും എന്ന് ചിലർക്കെങ്കിലും ധാരണയുണ്ട്. 

യഥാർത്ഥത്തിൽ നോമിനിക്ക് ബാങ്കിൽനിന്ന് പണം കൈപ്പറ്റുന്നതിന് മുൻഗണന ലഭിക്കാനുള്ള അവകാശം ഉണ്ട്. അതേസമയം അത്തരത്തിൽ കൈപ്പറ്റുന്ന തുക അനന്തര അവകാശികൾക്ക് നിയമാനുസൃതം  ആവശ്യപ്പെടാം. തുക കൈപ്പറ്റിയാൽ
നോമിനി എല്ലാ അവകാശികളോടും മറുപടി പറയേണ്ടതുണ്ട്, അവർക്കുവേണ്ടി അത് കൈപ്പറ്റാശുള്ള അവകാശം മാത്രമാണ് നോമിനിക്ക് ഉള്ളത്.

ബാങ്കിംഗ് റഗുലേഷൻ നിയമപ്രകാരം നോമിനിക്ക് മരണമടഞ്ഞ ഡെപ്പോസിറ്റർക്കുവേണ്ടി പണം ബാങ്കിൽ നിന്ന് ഏറ്റുവാങ്ങാം. അതേസമയം ആ പണത്തിൻറെ അവകാശിയായി മാറുന്നില്ല. ബാങ്കിംഗ് റഗുലേഷൻ നിയമം ബാങ്ക് ഇടപാടുകൾക്ക് വേണ്ടിയുള്ളതാണ് പിന്തുടർച്ചാവകാശം സംബന്ധിച്ചല്ല. ബാങ്കിംഗ് റഗുലേഷൻ നിയമം 45 ZA(2) വകുപ്പ് പ്രകാരം നോമിനി കൈപ്പറ്റുന്ന തുക മരണമടഞ്ഞ വ്യക്തിയുടെ ആസ്തികളിൽ ഉൾപ്പെടുന്നു. ഇക്കാര്യങ്ങൾ നിരവധി കോടതി വിധികളിലൂടെയും സ്പഷ്ടീകരിക്കപ്പെട്ടിട്ടുള്ളതാണ് .

Thursday, June 9, 2022

POCSO AND RAPE LAW - AWARENESS SHALL BE GIVEN IN SCHOOLS

സ്കൂളുകളിൽ പോക്സോനിയമം നിർബന്ധമായും പഠിപ്പിക്കണം - കൗമാരപ്രായത്തിലെ ശാരീരിക മാറ്റങ്ങൾ മൂലം ഉണ്ടാകുന്ന ബന്ധങ്ങൾ ഗൗരവകരമായ ശിക്ഷ ലഭിക്കാവുന്നതാണ് എന്ന തിരിച്ചറിവ് ഉണ്ടാകാൻ പാഠ്യപദ്ധതിയുടെ ഭാഗമായി POCSO, IPC 376 നിയമങ്ങൾ നിർബന്ധമായും പഠിപ്പിക്കണം എന്ന് കേരള ഹൈക്കോടതി. ജാമ്യ അപേക്ഷ പരിഗണിക്കവെയാണ് പരാമർശ ഉത്തരവ്.

Wednesday, June 1, 2022

THE KERALA FISH PROCUREMENT, MARKETING AND MAINTENANCEOF QUALITY ACT, 2021

മത്സ്യമേഖലയിൽ കേരളത്തിൽ അടുത്തകാലത്ത് നിർമ്മിച്ച പുതിയ നിയമനിർമാണങ്ങൾ സംബന്ധിച്ച് ഭേദഗതികൾ ഉണ്ടാകണമെന്ന് മത്സ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കേരള മത്സ്യമേഖല സംരക്ഷണ സമിതി എന്ന പൊതു സംഘടനയുടെ നേതൃത്വത്തിൽ  പണിമുടക്ക് സമരവും നടത്തിയിരുന്നു. 

ഭേദഗതി ആവശ്യപ്പെടുന്ന നിയമത്തിൻറെ പൂർണ്ണരൂപം  അറിയാൻ - 

https://drive.google.com/file/d/14uX5embLdBgW8vP3QybpprpMaS7-LBNB/view?usp=drivesdk

THE KERALA FISH PROCUREMENT, MARKETING AND MAINTENANCE
OF QUALITY ACT, 2021