#kerala_flood
പ്രകൃതിക്ഷോഭ ധന സഹായത്തിനുള്ള അപേക്ഷ. പൂരിപ്പിച്ച അപേക്ഷയിൽ വില്ലേജ് ഓഫീസറുടെ റിപ്പോർട്ടുകൂടി തഹസിൽദാർക്ക് തുടർനടപടികൾ കൈക്കൊള്ളാം.(10, 000 രൂപയുടെ ഒറ്റത്തവണ ധനസഹായത്തിന് വാർഡ് മെമ്പറും ബൂത്ത് ലെവൽ ഓഫീസറും വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മറ്റൊരു ഫോർമാറ്റ് നേരത്തെ പുറത്തിറക്കിയിട്ടുണ്ട്)
There is no SILENCE; but the voice is UNHEARD. This blog aims to update the social and legal views of the blogger. Mail: sherryjthomas@gmail.com Call @ 9447200500
Search This Blog
Tuesday, August 28, 2018
Format for compensation Kerala Flood
Kerala Government circular on student participation in activities
*കുട്ടികളെ കലാപരിപാടികളില്‍ പങ്കെടുപ്പിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കുലർ*
സംസ്ഥാനത്ത് ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോകളിലും മറ്റ് പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍ ബന്ധപ്പെട്ട ചാനല്‍ അധികാരികള്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ചാനലുകളിലും മറ്റും കുട്ടികള്‍ നേരിടുന്ന അനഭിലഷണീയ പ്രവണതകളെക്കുറിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഷൂട്ടിങ്ങുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മതിയായ രീതിയില്‍ ഭക്ഷണം നല്‍കുന്നുണ്ടെന്നും ഇടവേളകളില്‍ അവര്‍ക്ക് പഠിക്കാന്‍ അവസരം ഒരുക്കുന്നുണ്ടെന്നും ഷൂട്ടിംഗ് വേളകളില്‍ രക്ഷകര്‍ത്താവ് കൂടെയുണ്ടെന്നും ചാനല്‍ അധികൃതര്‍ ഉറപ്പാക്കണം.
റിയാലിറ്റി ഷോയിലാണ് കുട്ടി പങ്കെടുക്കുന്നതെങ്കില്‍ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ കുട്ടി പുറത്താവുന്ന സാഹചര്യമുണ്ടായാല്‍ കുട്ടിയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയിലുള്ള വിലയിരുത്തലുകള്‍ നടത്താതിരിക്കാന്‍ വിധികര്‍ത്താവ് ശ്രദ്ധിക്കണം. കുട്ടിയുടെ സ്‌കൂള്‍ പഠനം പത്തുദിവസത്തിലധികം മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം കുട്ടികളുടെ ഷൂട്ടിംഗ് സാഹചര്യങ്ങള്‍ ഒരുക്കേണ്ടത്. കുട്ടികള്‍ക്ക് അനുയോജ്യമായ മേക്കപ്പ് ആയിരിക്കണം ഉപയോഗിക്കേണ്ടത്.
കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. കുട്ടികള്‍ക്കുനേരെ ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണം. കുട്ടികളെ കലാപരിപാടികളില്‍ പങ്കെടുപ്പിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ 2017 ജൂണ്‍ രണ്ടിലെ കുട്ടികളെ സംബന്ധിച്ച തൊഴില്‍നിയമമനുസരിച്ച് ഒരു ദിവസം ഒരു കുട്ടിയെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ കലാപരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കരുത്. തുടര്‍ച്ചയായി മൂന്നു മണിക്കൂറിലധികവും പങ്കെടുപ്പിക്കരുത്. മാതാപിതാക്കളുടെ സമ്മതം വാങ്ങേണ്ടതും കുട്ടിയുടെ സുരക്ഷിതത്വത്തിനായി നോഡല്‍ ഓഫീസറെ നിയമിക്കേണ്ടതും പ്രതിഫലത്തിന്റെ 20 ശതമാനം കുട്ടിയുടെ പേരില്‍ നിക്ഷേപിക്കേണ്ടതുമാണ്. കുട്ടിയുടെ ഇംഗിതത്തിനെതിരായി നിര്‍ബന്ധപൂര്‍വം പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടില്ല.
ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുവേണം കുട്ടികളെ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ എന്ന വ്യവസ്ഥ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും കൈക്കൊള്ളണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.
പി.എന്‍.എക്‌സ്.3076/18
Monday, August 27, 2018
Kerala flood- one time compensation of Rs 10000- proceedings of Ernakulam District Collector
പ്രളയദുരന്തം-അടിയന്തര ഒറ്റത്തവണ ദുരിതാശ്വാസം നൽകുന്നതിനുള്ള നടപടികൾ തുടങ്ങി- എറണാകുളം ജില്ലാ കളക്ടറുടെ നടപടി ക്രമങ്ങൾ- ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
പ്രളയദുരന്തത്തിൽ അകപ്പെട്ട് രണ്ടു ദിവസത്തിലധികം വെള്ളം കെട്ടി നിൽക്കുകയും മണ്ണിടിച്ചിലും മറ്റുകാര്യങ്ങളും കാരണം വീട് വാസയോഗ്യമല്ലാതെ ആവുകയും ചെയ്ത ആളുകൾക്ക് 16/8/18 തീയതിയിലെ സർക്കാർ ഉത്തരവുപ്രകാരം നൽകുമെന്ന് അറിയിച്ചിരുന്ന 10, 000 രൂപയുടെ ഒറ്റത്തവണ ദുരിതാശ്വാസം നൽകുന്നതിനുള്ള കണക്കെടുപ്പാണ് നടക്കുന്നത്.
BLO (ബൂത്ത് ലെവൽ ഓഫീസർ) ഉം വാർഡ് മെമ്പറും ചേർന്ന്
കരട് പട്ടിക തയ്യാറാക്കും.
പ്രൊഫോർമ പ്രകാരം നൽകേണ്ടത് - പേര്, മൊബൈൽ നമ്പർ, വിലാസം, വീട്ടുനമ്പർ, അക്കൗണ്ട് നമ്പർ, ബാങ്കിൻറെ പേര്, ബ്രാഞ്ച് എൻറെ പേര്, ഐഎഫ്സി കോഡ്, വില്ലേജ്, വാർഡ് നമ്പർ, തദ്ദേശസ്ഥാപനം, ആധാർ നമ്പർ എന്നിവ കണക്കെടുപ്പിന് വരുന്നവർക്ക് നൽകണം.
BLO and local ward member will collect the details from flood affected families for submitting the details for providing one time compensation of Rs 10000
--പ്രളയ ദുരന്തം- ദുരിതാശ്വാസത്തിനുള്ള കണക്കെടുപ്പ് തുടങ്ങി--
പ്രളയദുരന്തത്തിൽ അകപ്പെട്ട് രണ്ടു ദിവസത്തിലധികം വെള്ളം കെട്ടി നിൽക്കുകയും മണ്ണിടിച്ചിലും മറ്റുകാര്യങ്ങളും കാരണം വീട് വാസയോഗ്യമല്ലാതെ ആവുകയും ചെയ്ത ആളുകൾക്ക് 16/8/18 തീയതിയിലെ സർക്കാർ ഉത്തരവുപ്രകാരം നൽകുമെന്ന് അറിയിച്ചിരുന്ന 10, 000 രൂപയുടെ ഒറ്റത്തവണ ദുരിതാശ്വാസം നൽകുന്നതിനുള്ള കണക്കെടുപ്പ് എറണാകുളത്ത് ഇന്ന് ആരംഭിക്കും.
BLO (ബൂത്ത് ലെവൽ ഓഫീസർ) ഉം വാർഡ് മെമ്പറും ചേർന്ന്
കരട് പട്ടിക തയ്യാറാക്കും.
വില്ലേജ് ഓഫീസർ മേലൊപ്പിട്ട്
BDO (ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ)
ഡാറ്റാ എൻട്രി നടത്തി പട്ടിക തയ്യാറാക്കിയശേഷം തഹസീൽദാർക്ക് സമർപ്പിക്കും. തുടർന്ന്
തുക ബാങ്ക് അക്കൗണ്ട് വഴി നൽകും.
ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന പ്രൊഫോർമ പ്രകാരം നൽകേണ്ടത് - പേര്, മൊബൈൽ നമ്പർ, വിലാസം, വീട്ടുനമ്പർ, അക്കൗണ്ട് നമ്പർ, ബാങ്കിൻറെ പേര്, ബ്രാഞ്ച് എൻറെ പേര്, ഐഎഫ്സി കോഡ്, വില്ലേജ്, വാർഡ് നമ്പർ, തദ്ദേശസ്ഥാപനം, ആധാർ നമ്പർ എന്നിവ കണക്കെടുപ്പിന് വരുന്നവർക്ക് നൽകണം. ബാങ്ക് അക്കൗണ്ട് നമ്പറും ആധാർ നമ്പറും നഷ്ടപ്പെട്ടു പോയതുകൊണ്ട് പറഞ്ഞുകൊടുക്കാൻ അറിവില്ലെങ്കിൽ അറിയാവുന്ന വിവരങ്ങൾ നൽകുക.
(വിവരങ്ങൾക്ക് കടപ്പാട് കൊച്ചി തഹസിൽദാർ അംബ്രോസ്)
©ഷെറി 9447200500
27.8.18
#kerala_flood
Friday, August 24, 2018
Local bodies can take urgent works - repair of roads - kerala flood Order dated 16.8.18
Mact compensation must be restore to position previous to accident
വാഹനാപകടം- അപകടത്തിനു മുന്നേയുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നത് ആയിരിക്കണം നഷ്ടപരിഹാരം
മോട്ടോർ വാഹന അപകട കേസുകളിൽ നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത് സംബന്ധിച്ച് നിരവധി കോടതി ഉത്തരവുകൾ ഉണ്ട്. അക്കൂട്ടത്തിൽ വീണ്ടും സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത് പ്രകാരം വാഹനാപകടങ്ങളിൽ നഷ്ടപരിഹാരം നിശ്ചയിക്കുന്നത് അപകടത്തിൽപെട്ടയാളെ അപകടത്തിന് മുന്നേയുള്ള അവസ്ഥയിൽ ജീവിക്കുന്നതിനു സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി ആയിരിക്കണം. മോട്ടോർസൈക്കിളിൽ കാറ്റ് വന്ന് ഇടിച്ചതിനെ തുടർന്ന് മാരകമായി പരുക്കേറ്റ 29 വയസ്സുകാരന് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്.
Civil Appeal No. 8420/2018
©www.niyamadarsi.com
Thursday, August 23, 2018
Government order dated 16.8.18 .. compensation for disaster kerala flood
*പ്രളയക്കെടുതിക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള സർക്കാർ ഉത്തരവിറങ്ങി (13/2018 ദു.നി.വ.16.8.18)*
പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ-
രണ്ടു ദിവസത്തിലധികം വെള്ളം കെട്ടിനിന്ന പുരയിടങ്ങളിലെ കുടുംബങ്ങൾക്ക് പതിനായിരം രൂപ നഷ്ടപരിഹാരം ലഭിക്കും.
പൂർണമായും തകർന്ന പൂർണമായും വാസയോഗ്യമല്ലാത്ത വീടുകൾക്ക് നാലു ലക്ഷം രൂപ.
വീടും സ്ഥലവും നഷ്ടമായവർക്ക് മൂന്നു മുതൽ അഞ്ചു സെൻറ് വരെ സ്ഥലം വാങ്ങുന്നതിന് പരമാവധി ആറു ലക്ഷം രൂപ.
നഷ്ടപ്പെട്ടനഷ്ടപ്പെട്ട രേഖകൾ പുനസ്ഥാപിക്കുന്നതിന് പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ തലത്തിൽ അദാലത്തുകൾ നടത്തും.
ദുരിതാശ്വാസം നൽകുന്ന തുക നിക്ഷേപിക്കുന്ന ബാങ്കുകളിൽ മിനിമം ബാലൻസ് പാലിക്കണമെന്ന നിബന്ധന ഒഴിവാക്കും.
സർക്കാർ ഉത്തരവിൻറെ pdf പൂർണ്ണരൂപം www.niyamadarsi.com ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
Saturday, August 11, 2018
Delhi High Court directed to pay compensation to mother of victim who died in falling in uncovered pit in road
റോഡിലെ കുഴിയിൽ വീണാൽ ആര് നഷ്ടപരിഹാരം നൽകണം ?
മഴവെള്ളം പോകാനുള്ള ഓടയുടെ മൂടി തുറന്നു വച്ചത് കാരണം റോഡിലൂടെ നടന്നുപോയ 11കാരൻ കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ അമ്മയ്ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. കോടതി പത്രവാർത്ത കണ്ട് 2015 ൽ സ്വമേധയാ എടുത്ത കേസിലാണ് പൊതുമരാമത്ത് വകുപ്പിനോട് പണം നൽകാൻ നിർദേശിച്ചത്.
WPC 12326.15 Judgement dated 8.8.18
Friday, August 10, 2018
Begging cannot be a criminal offence says Delhi High Court
ഭിക്ഷാടനം ക്രിമിനൽ കുറ്റമാക്കുന്ന നിയമം ഡൽഹി ഹൈക്കോടതി റദ്ദാക്കി
സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവർക്ക് ഭിക്ഷയെടുത്ത് ജീവിക്കാൻ പോലുമുള്ള അവകാശം നിഷേധിക്കുന്ന നിയമമാണ് യാചക നിരോധന നിയമം എന്ന ഡൽഹി ഹൈക്കോടതി.
രാജ്യത്തെ ഭരണകൂടത്തിന് പൗരന്മാർക്ക് അടിസ്ഥാനപരമായ സൗകര്യങ്ങൾ നൽകാൻ കഴിയുന്നില്ല എന്നുള്ളതിന് തെളിവാണ് പക്ഷക്കാരുടെ സാന്നിധ്യമെന്ന് കോടതി വിലയിരുത്തി. ഭിക്ഷാടനം ക്രിമിനൽ കുറ്റമാക്കുന്ന നിയമം കോടതി റദ്ദാക്കി
Delhi HC
WPC 10498.2009 Judgement dated 8.8.18
Saturday, August 4, 2018
Can an Indian marry a foreigner as per the provisions of special Marriage Act?
സ്പെഷ്യൽ മാരേജ് നിയമപ്രകാരം ഇന്ത്യക്കാരനും വിദേശിയും തമ്മിലുള്ള വിവാഹം നടത്താമോ ?
സ്പെഷ്യൽ മാരേജ് നിയമത്തിൽ ഒരിടത്തും വിവാഹിതരാകുന്ന രണ്ടുപേരും ഇന്ത്യക്കാർ ആകണം എന്ന് പറഞ്ഞിട്ടില്ല. വിദേശിയും ഇന്ത്യക്കാരനും തമ്മിലുള്ള വിവാഹം നിരോധിച്ചിട്ടുമില്ല. അങ്ങനെ നിരോധനം ഉണ്ടാക്കി വകുപ്പുതലത്തിൽ ഇറക്കിയ സർക്കുലർ കേരള ഹൈക്കോടതി റദ്ദാക്കി.
Circular No. R.R.3 25537/00 dated 08/08/2014 issued by the Inspector General of Registration, putting restriction on such marriages cannot be sustained.
WPC 22941.2018 dated 10.7.18
Friday, August 3, 2018
Professional Court managers in District Courts
കോടതികളിൽ ജില്ലാ തലത്തിൽ മാനേജർമാരെ നിയമിക്കണമെന്ന് സുപ്രീം കോടതി
ജില്ലാ കോടതികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ കോടതികളെ ഭരണപരമായ കാര്യങ്ങളിൽ സഹായിക്കുന്നതിന്
പ്രഫഷണൽ യോഗ്യതയുള്ള മാനേജർമാരെ ജില്ലാതലത്തിൽ നിയമിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കോടതികളിലെ അസൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് നിലവിലുള്ള കേസിലെ ഇടക്കാല ഉത്തരവായാണ് ഈ വിധി വന്നത്. ഇന്ത്യയിലെ കോടതികൾ നേരിടുന്ന അടിസ്ഥാനസൗകര്യങ്ങളും പാർക്കിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളും കോടതിയുടെ പലവിധം നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
IA 279.10 in WPC 1022.1989 Order dated 2.8.18
Thursday, August 2, 2018
Maternity leave 3rd child
*കുട്ടി മൂന്നാമത്തെ ആണെങ്കിൽ പ്രസവാവധി നിഷേധിക്കാമോ ?*
ഉത്തരഖണ്ഡിൽ അങ്ങനെയാണ്. മൂന്നാമത്തെ കുട്ടിക്ക് പ്രസവ അവധി അനുവദനീയമല്ല. എന്നാൽ അങ്ങനെയുള്ള നിയമത്തിനെതിരെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ ഫയൽ ആക്കിയ ഹർജിയിൽ അത്തരത്തിൽ സ്ത്രീക്ക് പ്രസവാവധി നിഷേധിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു.
റിട്ട് ഹർജി നമ്പർ 1778/2015 ഉത്തരവ് തീയതി 30.7.18