Search This Blog

Thursday, November 30, 2017

What are the offences against parents if children drive Vehicle without license

കുട്ടികൾ വാഹനമോടിച്ചാൽ ശിക്ഷ മാതാപിതാക്കൾക്ക്

ലൈസൻസില്ലാതെയോ ലൈസൻസിനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയോ വാഹനം ആരും ഓടിക്കരുത്. (വകുപ്പ് 3,4 മോട്ടോർ വാഹന നിയമം 1988).
ഒരാളുടെ ഉടമസ്ഥതയിലും ഉത്തരവാദിത്വത്തിലും ഉള്ള വാഹനം അത്തരത്തിൽ ലൈസൻസ് ലഭിക്കാൻ യോഗ്യതയില്ലാത്ത ആളുകൾക്ക് കൊടുത്തുവിടുന്നത് കുറ്റകരമാണ്. മൂന്ന് മാസം തടവുശിക്ഷയോ 1000 രൂപ പിഴയോ ഈടാക്കാം. (വകുപ്പ് 180 മോട്ടോർ വെഹിക്കൾ നിയമം 1988). ലൈസൻസില്ലാത്ത മക്കൾ വാഹനമോടിച്ചാൽ ശിക്ഷ വണ്ടിയുടെ ഉടമസ്ഥരായ മാതാപിതാക്കൾക്ക് ലഭിക്കുമെന്ന് അർത്ഥം.

www.sherryjthomas.com

Wednesday, November 29, 2017

Documents and vehicle checking

*വാഹനത്തിന്റെ രേഖകള് കൈവശമില്ലെങ്കില് വാഹനം പിടിച്ചെടുക്കാമോ ?*

1988 ലെ മോട്ടോര് വാഹന നിയമത്തില് ഏഴാം അധ്യായത്തിലാണ്  ട്രാഫിക് നിയന്ത്രണത്തെപ്പറ്റി പറയുന്നത്. ട്രാഫിക് നിയന്ത്രണത്തിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന് നല്കുന്ന ട്രാഫിക് നിര്ദ്ദേശങ്ങള് പാലിക്കാന് വാഹന ഡ്രൈവര്മാര് ബാധ്യസ്ഥരാണ്. മോട്ടോര് വാഹന നിയമത്തിലെ വകുപ്പ് 130 പ്രകാരം *യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല് വാഹനത്തിന്റെ ഡ്രൈവര് ലൈസന്സ് ഹാജരാക്കണം.* വകുപ്പ് 130(3) പ്രകാരം, വാഹനം രജിസ്റ്റര് ചെയ്ത അധികാരികളോ മോട്ടോര് വാഹന വകുപ്പിലെ ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാല് *വാഹനം സംബന്ധിച്ച രേഖകള്* ഹാജരാക്കണം. *തല്സമയം രേഖകള് കൈവശമില്ലെങ്കില് അന്നേ ദിവസം മുതല് 15 ദിവസത്തിനുള്ളില് അറ്റസ്റ്റ് ചെയ്ത പകര്പ്പുകള് ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാക്കുകയോ രജിസ്ട്രേര്ഡ് പോസ്റ്റിലൂടെ അയച്ചുകൊടുക്കുകയോ ചെയ്താല് മതിയാകും.* എന്നാല് *പോലീസ് ഉദ്യോഗസ്ഥന് ലൈസന്സ് അല്ലാതെ മറ്റ് എന്തെങ്കിലും രേഖകള് ആവശ്യപ്പെടുന്നതിനെപ്പറ്റി വകുപ്പ് 130 ല് പറയുന്നില്ല.* അതുകൊണ്ട് തന്നെ വകുപ്പ് 130(3) ല് മോട്ടോര് വാഹന വകുപ്പിലെ ഉദ്യോഗസ്ഥര് ആവശ്യപ്പെടുമ്പോള് രേഖകള് ഹാജരാക്കുന്നതിന് 15 ദിവസം സമയം ലഭിക്കുന്നതുപോലെ *പോലീസ് ഉദ്യോഗസ്ഥര് പരിശോധിക്കുമ്പോഴും ലൈസന്സ് ഒഴികെയുള്ള രേഖകള് ഹാജരാക്കാന് 15 ദിവസം സയമം നിയമപ്രകാരം ലഭ്യമാണ്.*  എന്നാല് മോട്ടോര് വാഹന നിയമത്തിലെ വകുപ്പ് 207 പ്രകാരം *രജിസ്ട്രേഷന്/പെര്മിറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങള്* സബ് ഇന്സ്പെക്ടര് റാങ്കില് താഴെയല്ലാത്ത് ഉദ്യോഗസ്ഥന് പിടിച്ചെടുക്കാം. (മോഷണം നടത്തിയ വാഹനം, മറ്റ് കുറ്റകൃത്യങ്ങളില് ഉള്പ്പെട്ടവ മുതലായ സംശയങ്ങളുടെ പേരില് പോലീസിന് ക്രിമിനല് നടപടിക്രമമനുസരിച്ചുള്ള മറ്റ് അധികാരങ്ങളും. ഉപയോഗിക്കാവുന്നതാണ്.)

www.shereyjthomas.com

Tuesday, November 28, 2017

Habeas corpus

ഹേബിയസ് കോര്പ്പസ്

ഹേബിയസ് കോർപ്പസ്എന്ന പദത്തിന്റെ അർത്ഥം 'ശരീരം ഹാജരാക്കുക' എന്നതാണ്. ഇക്കാല വാര്ത്തകളില് അത് ഹാദിയ എന്ന പെന്കുട്ടിയുടെയും അവരുടെ അച്ഛന്റെയും വാദമുഖങ്ങള് കൊണ്ട് മുഖരിതമായിരിക്കുന്നു.

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ഹേബിയസ് കോർപ്പസ്. അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടുഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയുന്നതാണ്. ഈ ഹർജിയിലൂടെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയിൽ ഹാജരാക്കാനുള്ള ഉത്തരവുകൾ കോടതി പുറപ്പെടുവിക്കും. അന്യായമായാണ് ആ വ്യക്തിയെ തടവിലാക്കിയത് എന്ന് ബോധ്യമായാൽ അയാളെ സ്വതന്ത്രനാക്കാനുള്ള അധികാരം കോടതികൾക്കുണ്ട്. ഇന്ത്യയിൽ ഈ റിട്ട് അധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.
(ചാള്സ് രണ്ടാമന് രാജാവിന്റെ കാലത്ത് ഇന്ഗ്ല്ണ്ടിലാണ്  1679 ഇല് ഹേബിയസ് കോര്പ്പസ് നിയമമായി ആദ്യം നടപ്പിലാക്കിയത്)

www.sherryjthomas.com

Sunday, November 26, 2017

Some legal opinion will come under the purview of Right to Information Act

*പൊതു സ്ഥാപനത്തിന് ലഭിക്കുന്ന നിയമോപദേശവും വിവരാവകാശം തന്നെ*

ഏതെങ്കിലും വിഷയങ്ങളിൽ പലതവണ പൊതു സ്ഥാപനങ്ങളിൽ കയറിയിറങ്ങി മടുത്തവർക്ക്, എന്തു കാരണംകൊണ്ടാണ് അപേക്ഷകൾ നിരസിക്കപ്പെട്ടത് എന്ന് അറിയാനാൻ അവകാശമുണ്ട്. അത്തരം ഒരു തീരുമാനത്തിൽ എത്തി ചേരാൻ സ്ഥാപനത്തിന് ലഭിച്ച നിയമോപദേശത്തിന്റെ പകർപ്പ് തന്നെ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി.

സ്ഥാപനങ്ങളുടെ സ്വകാര്യ പാനൽ അഭിഭാഷകർ  നൽകുന്ന നിയമ ഉപദേശം ലഭ്യമല്ലെങ്കിലും സ്ഥാപനത്തിന്റെതായ ലീഗൽ ഓഫീസറോ, ലീഗൽ  ബ്രാൻഞ്ചോ നൽകുന്ന വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിക്കുന്നവർക്ക് നൽകാൻ സ്ഥാപനത്തിന് ബാധ്യതയുണ്ട്.

sherryjthomas.com

Roads shall be free from obstructions.. local bodies can take action.

*റോഡിൽ പണിതാൽ അത് പണിയാവും*
*പൊതുപ്രവർത്തകർക്ക് ധൈര്യമായി വിഷയം ഏറ്റെടുക്കാം*

റോഡുകളിൽ തടസ്സങ്ങളുണ്ടാകാതെ നോക്കാനുള്ള ബാധ്യത പഞ്ചായത്ത് /മുനിസിപ്പാലിറ്റിക്കുണ്ട്. ഏതെങ്കിലും തരത്തിലുളള ഭിത്തി പണിയുകയോ, വേലിയോ ഉന്തിനില്ക്കുന്ന മറ്റ് വസ്തുക്കളോ ഉണ്ടാക്കുകയോ വഴി  കൈയ്യേറുകയോ ചെയ്യാന് പാടുള്ളതല്ല. പഞ്ചായത്ത് /മുനിസിപ്പാലിറ്റിയില് നിന്നുള്ള ലൈസന്സ് കൂടാതെ *കതക്, ഗേറ്റ്, അഴി, താഴത്തെ നിലയിലെ ജനാല എന്നിവ  എന്തെങ്കിലും തെരുവിലേക്ക് പുറത്തേക്ക് തുറക്കത്തക്കവണ്ണം* തൂക്കിയിടുകയോ സ്ഥാപിക്കുകയോ ചെയ്താല് അത്തരത്തിലുള്ള കൈയ്യേറ്റങ്ങള് നീക്കം ചെയ്യാന് പഞ്ചായത്ത് /മുനിസിപ്പല് സെക്രട്ടറിക്ക് അധികാരമുണ്ട്.

പഞ്ചായത്ത്/മുനിസിപ്പല് പ്രദേശത്തിനുള്ളിലുള്ള ഏതെങ്കിലും പൊതു *തെരുവിലോ അല്ലെങ്കില് ഏതെങ്കിലും പൊതു സ്ഥലത്തോ* തടസ്സമോ കൈയ്യേറ്റമോ ആകുന്ന രീതിയില് എന്തെങ്കിലും *സാധനങ്ങള്, വയ്ക്കുകയോ മോട്ടോ വാഹനമോ,*മോട്ടോര് വാഹനങ്ങള് അറ്റകുറ്റപ്പണികള് ചെയ്യുന്ന വര്ക്ക് ഷോപ്പുകള് അവയുടെ പരിസരത്തുള്ള തെരുവുകളില് അറ്റകുറ്റപ്പണി നടത്തുകയോ അതിനായി *പാര്ക്ക് ചെയ്യുകയോ* ചെയ്യുന്നതും നിയമപ്രകാരം കുററകരമാണ്.

www.sherryjthomas.com

Settlement deed can be cancelled if parents file petition before the Tribunal


*അവരെ നോക്കിയില്ലെങ്കില് ആധാരം റദ്ധാക്കപ്പെടാം*

മുതിര്ന്നവര്ക്കും മാതാപിതാക്കള്ക്കും ജീവനാംശവും ക്ഷേമവും നല്കാനുള്ള നിയമത്തിലെ വകുപ്പ് 23 പ്രകാരം 24-9-08 നുശേഷം തങ്ങള് നടത്തിയിട്ടുളള വസ്തു സംബന്ധമായ ക്രമയവിക്രയങ്ങള് മുതിര്ന്നവരുടെ അപേക്ഷ പ്രകാരം ആവശ്യമെങ്കില് ട്രൈബ്യൂണലിന് റദ്ദാക്കാവുന്നതാണ്. *തന്നെ പരിപാലിക്കുകയും ആവശ്യങ്ങള് നിറവേറ്റിത്തരുകയും ചെയ്യണമെന്ന നിബന്ധനയോടെ എഴുതിയിട്ടുളള ഇഷ്ടധാനാധാരങ്ങളും മറ്റ് ആധാരങ്ങളും അതിലെ നിബന്ധനകള് പാലിക്കാതെ വരുന്ന പക്ഷം  റദ്ദാക്കുന്നതിന് മുതിര്ന്ന പൗരന്മാര് ട്രൈബ്യൂണലില് (RDO) അപേക്ഷ നല്കണം.*

*ഭക്ഷണം വസ്ത്രം പാർപ്പിടം മരുന്ന്* എന്നിവ ലഭിക്കാത്ത മുതിർന്ന പൗരന്മാരുടെ വിഷയങ്ങളിൽ  ഏത് പൊതുപ്രവർത്തകനും ഇടപെടാം.

www.sherryjthomas.com

Friday, November 24, 2017

Short article on Right to Information act - Malayalam

അറിയാനും പറയാനും ചോദിച്ചുകൊണ്ടേയിരിക്കൂ.....

ഇന്ത്യയിവെ വിപ്ളവകരമായ നിയമങ്ങളില്‍ ഒന്നാണ് വിവരാവകാശനിയമം. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം പൊതു അധികാരികള്‍ തയ്യാറാക്കുന്ന രേഖകള്‍, പ്രമാണങ്ങള്‍ എന്നിവയുടെ പരിശോധന, കുറിപ്പടികള്‍ എടുക്കുന്നതിനും, പ്രമാണങ്ങളടുടെയും രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ എടുക്കുന്നതിനുമുള്ള അധികാരം, പദാര്‍ത്ഥങ്ങളുടെ സാമ്പിളുകള്‍ എടുക്കുക, കമ്പ്യൂട്ടറിലുള്ള വിവരങ്ങള്‍ ഫ്ളോപ്പി ഡിസ്ക്, ടേപ്പ്, വീഡിയോ കസെറ്റ് മുതലായ രൂപത്തില്‍ ലഭിക്കുക, സര്‍ക്കാര്‍ ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, സ്വകാര്യ സ്ഥാപനത്തെ സംബന്ധിച്ച് ഇലക്ട്രോണിക് രൂപത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ എന്നിവ അറിയാനുള്ള അവകാശമാണ് വിവരാവകാശ നിയമം.

എങ്ങനെ അറിയാം ?

പത്ത് രൂപ കോര്‍ട്ട് ഫീസോ പോസ്റ്റല്‍ ഓര്‍ഡറോ പതിപ്പിച്ച് വെള്ള പേപ്പറില്‍ ചോദ്യങ്ങള്‍ എഴുതി ഏത് ഓഫീസില്‍ നിന്നാണോ മറുപടി ലഭിക്കേണ്ടത്, ആ ഓഫീസിലെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഏതൊക്കെ വിവരങ്ങളാണ് ലഭിക്കേണ്ടതെന്ന് സൂചിപ്പിക്കാന്‍ ആവശ്യമായ രേഖകളുടെ വിവരണവും വ്യക്തമാക്കണം. ലഭിക്കേണ്ട ഉത്തരം മനസ്സില്‍ കണ്ട് ചോദ്യം ഉണ്ടാക്കണം. അപേക്ഷകനെ ബന്ധപ്പെടുന്നതിന് ആവശ്യമായ വിവരങ്ങള്‍ ഒഴികെ മറ്റ് വ്യക്തിപരമായ വിശദാംശങ്ങളൊന്നും തന്നെ നല്‍കേണ്ടതില്ല. അപേക്ഷകന്‍െറ ജീവനും സ്വാതന്ത്രവുമായി  ബന്ധപ്പെട്ട വിഷയങ്ങളാണെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ വിവരങ്ങള്‍ അപേക്ഷകനെ അറിയിക്കേണ്ടതാണ്.എന്തുതന്നെയായാലും 30 ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍ദ്ദിഷ്ഠ ഫീസ് വാങ്ങി ആവശ്യമായ വിവരങ്ങള്‍ അപേക്ഷകന് നല്‍കേണ്ടതാണ്. വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അപ്പീല്‍ നല്‍കാം. വിവരങ്ങള്‍ നല്‍കുന്നതിന് തടസ്സം നിന്നവരില്‍ നിന്നും ഒരു ദിവസത്തേക്ക് 250 രൂപ വീതം പിഴ ഈടാക്കാവുന്നതാണ്.

എങ്ങനെ ഉപയോഗിക്കാം 

ശരിയായി ഉപയോഗിച്ചാല്‍ ഈ നിയമം സമൂഹത്തിന് നല്ല രീതിയില്‍ ഗുണപരമാക്കിയെടുക്കാം. സമുദായങ്ങളുടെയോ സംഘടനകളുടെയോ ഒക്കെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും ആവശ്യക്കാരെ സഹായിക്കുന്നതിനും അധികാരകേന്ദ്രങ്ങളില്‍ നിന്നും വിവരങ്ങള്‍ അറിയാനും അത് പൊതുജനങ്ങളെ അറിയിക്കാനും ഈ നിയമം ഉപയോഗിക്കാം. നിരന്തരമായി വിഷയങ്ങളില്‍ ഇടപൊടാനും നിരവധി വിവരങ്ങള്‍ ശേഖരിക്കാനും അതുവഴി ആധികാരികമായി സംവദിക്കാനും ഈ നിയമം ഉപയോഗിക്കാം.




Saturday, November 18, 2017

Legal opinion of public authority available under righ to information act

*പൊതു സ്ഥാപനത്തിന് ലഭിക്കുന്ന നിയമോപദേശവും വിവരാവകാശം തന്നെ*

ഏതെങ്കിലും വിഷയങ്ങളിൽ പലതവണ പൊതു സ്ഥാപനങ്ങളിൽ കയറിയിറങ്ങി മടുത്തവർക്ക്, എന്തു കാരണംകൊണ്ടാണ് അപേക്ഷകൾ നിരസിക്കപ്പെട്ടത് എന്ന് അറിയാനാൻ അവകാശമുണ്ട്. അത്തരം ഒരു തീരുമാനത്തിൽ എത്തി ചേരാൻ സ്ഥാപനത്തിന് ലഭിച്ച നിയമോപദേശത്തിന്റെ പകർപ്പ് തന്നെ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി.

സ്ഥാപനങ്ങളുടെ സ്വകാര്യ പാനൽ അഭിഭാഷകർ  നൽകുന്ന നിയമ ഉപദേശം ലഭ്യമല്ലെങ്കിലും സ്ഥാപനത്തിന്റെതായ ലീഗൽ ഓഫീസറോ, ലീഗൽ  ബ്രാൻഞ്ചോ നൽകുന്ന വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിക്കുന്നവർക്ക് നൽകാൻ സ്ഥാപനത്തിന് ബാധ്യതയുണ്ട്.

sherryjthomas.com

Succession Law of Christians in India...Indian Succession Act

ആരാണ് നിങ്ങളുടെ പിന്തുടർച്ചക്കാർ?

ഇന്ത്യയിൽ ക്രിസ്ത്യാനികളുടെ സ്വത്തുവകകൾ അവരുടെ കാലശേഷം എങ്ങനെ വിതരണം ചെയ്യപ്പെടണം എന്ന് നിശ്ചയിക്കുന്ന നിയമമാണ് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം. വിൽപ്പത്രത്തിലെ പറ്റിയും അതിനോടനുബന്ധിച്ച് കാര്യങ്ങളെപ്പറ്റിയും ഈ നിയമത്തിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. മരണാനന്തരം ഒരാളുടെ സ്വത്ത് എങ്ങിനെ വിനിയോഗിക്കപ്പെടണം എന്ന് തീരുമാനിച്ച് എഴുതിവയ്ക്കുന്ന രേഖയാണ് മരണപത്രം അഥവാ വിൽപത്രം.

വിൽപ്പത്രം ഒരാൾക്ക് സ്വന്തം കൈപ്പടയിൽ എഴുതാവുന്നതാണ്. കുറഞ്ഞത് രണ്ടു സാക്ഷികൾ അതിൽ ഒപ്പിടണം. അതിലെ പ്രസ്താവനകൾ സുവ്യക്തം ആയിരിക്കണം. വിൽപ്പത്രം മുദ്രപത്രത്തിൽ എഴുതണമെന്നോ രജിസ്റ്റർ ചെയ്യണമെന്നോ നിർബന്ധമില്ല.

വകുപ്പ് 118 പ്രകാരം ഒരാൾക്ക് അടുത്ത ബന്ധുക്കൾ ഉണ്ടെങ്കിൽ അയാൾ മതപരമോ ധാർമികമോ ആയ സ്ഥാപനങ്ങൾക്ക് വസ്തു വിൽപത്രത്തിലൂടെ നൽകുവാൻ പാടില്ലാത്തതാണ്. എന്നാൽ അയാൾ മരിക്കുന്നതിന് 12 മാസം മുൻപാണ് വിൽപത്രം എഴുതിയിട്ടുള്ളത് എങ്കിലോ ആറു മാസങ്ങൾക്ക് മുമ്പാണ് അത് നിയമപ്രകാരമുള്ള ഒരു സ്ഥലത്ത് സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ടുള്ളത് എങ്കിലോ ഈ തടസ്സം ബാധകമല്ല.

ബന്ധങ്ങൾദൃഡമാകാൻ അവകാശികൾ തമ്മിൽ തർക്കം ഇല്ലാതിരിക്കാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വത്ത് എങ്ങനെ വിതരണം ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത് നല്ലതാണ്.

Monday, November 13, 2017

IPC 509- The victim must hear what is said against her- otherwise, no offence.

Kerala High Court last day, rendered a reportable judgment in an offence of section 509 IPC.

The section read so-
Whoever, intending to insult the modesty of any woman, utters any word, makes any sound or gesture, or exhibits any object, intending that such word or sound shall be heard, or that such gesture or object shall be seen, by such woman, or intrudes upon the privacy of such woman, shall be punished with simple imprisonment for a term which may extend to three years, and also with fine1.

The question is whether such word to be heard by the victim herself or it will be enough for a conviction, if it is heard by some other persons, and it is intimated to her. The high court said, the said word must have been heard by the victim so as to attract the offence of section 509 IPC. Judgment. It is a case in an incident occurred in Government law college, Ernakulam. Advocate Sherry J Thomas appeared for the petitioner. Judgment is uploaded