Search This Blog

Sunday, September 24, 2017

Employer liable to pay the ESI contribution for interim wages - Supreme Court - Mangalam Case.

ഇ എസ് ഐ തുകയിൽ താൽക്കാലിക വേതനത്തിന്റെ
വിഹിതവും തൊഴിലുടമ നൽകേണ്ടിവരും
...ഷെറി

തൊഴിലാളികൾക്കുള്ള ഇഎസ്ഐ   നിക്ഷേപത്തിൽ വേതനത്തിന്റെ ഒരു ഭാഗം തൊഴിലുടമ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെ നിക്ഷേപിക്കുമ്പോൾ  യഥാർത്ഥത്തിലുള്ള വേതനത്തോടൊപ്പം ഇടക്കാല വേതനത്തിന്റെ ഭാഗംകൂടി തൊഴിലുടമ നിക്ഷേപിക്കണോ എന്നതു സംബന്ധിച്ച് വിവിധ കോടതികളിൽ തർക്കം നിലനിന്നിരുന്നു. 
മാധ്യമപ്രവർത്തകർക്ക് തുല്യ രീതിയിലുള്ള വേദനം നിശ്ചയിക്കുന്നതിന് കേന്ദ്രസർക്കാർ നിശ്ചയിച്ചിരുന്ന ജസ്റ്റിസ് ബചാവറ്റ്  കമ്മിറ്റിയും തുടർന്ന് ജസ്റ്റീസ് മാനിസാന അധ്യക്ഷനായിരുന്ന മാനിസാന കമ്മിറ്റിയും 20. 4. 1996 മുതൽ ഇടക്കാല വേതനമായി  അടിസ്ഥാന ശമ്പളത്തിന്റെ 20%  നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു.
എന്നാൽ മംഗളം അത് ആദ്യം ഇ എസ് ഐ കോടതിയിൽ ചോദ്യം ചെയ്യുകയും പിന്നീട് കേരള ഹൈക്കോടതി വിഷയം പരിഗണിക്കുകയും ഇടക്കാല വേതനം ശമ്പളമായി കണക്കാക്കേണ്ടതില്ലെന്നു ഉത്തരവിടുകയും മംഗളം പബ്ലിക്കേഷൻസിന്  അനുകൂലമായി കേസ് തീർപ്പാക്കുകയും ചെയ്തിരുന്നു.  എന്നാൽ വിഷയം വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ കേരള ഹൈക്കോടതിയുടെ വിധിന്യായം അസ്ഥിരപ്പെടുത്തുകയും ഇ എസ് ഐനിയമത്തിന്റെ വകുപ്പ് 2 (22) ന്റെ പരിധിയില്‍   തൊഴിലാളിക്ക് നൽകുന്ന എല്ലാ വേതനവും ഉൾപ്പെടുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി.  ഒഴിവാക്കപ്പെടുന്ന തുകയുടെ കണക്കിൽ ഇടക്കാല വേദനം ഉൾപ്പെടുത്തിയിട്ടില്ല അതുകൊണ്ട് അതു കൂടി വേതനത്തിന്റെ കണക്കിലേക്ക് ഉൾപ്പെടുത്തണമെന്നാണ് കോടതി കണ്ടെത്തിയത്.  മാത്രമല്ല  ഇ എസ് ഐ നിയമം  തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള നിയമനിര്‍മ്മാണം  ആയതിനാൽ അതിനെ അത്തരത്തിൽ മാത്രമേ വ്യഖ്യാനിക്കാനാകൂ  എന്നും കോടതി വിലയിരുത്തി.  ഫലത്തില്‍ ഇടക്കാല ശമ്പളത്തിന്റെ നിശ്ചിത വിഹിതം കൂടി ഇ എസ് ഐ യുടെ ഭാഗമായി തൊഴിലുടമ നിക്ഷേപിക്കേണ്ടി വരും. 
(Civil Appeal No.4681/2009 Judgment dated 21.9.2017)


No comments:

Post a Comment