വിവാഹം വഴി സംവരണം ലഭിക്കുമോ ?
ഷെറി
www.niyamadarsi.com
ലത്തീന്‍ കത്തോലിക്കാ ചെറുപ്പക്കാരനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ സ്ത്രീക്ക് ജോലി ലഭിക്കാന്‍ സംവരണത്തിന് അര്‍ഹതയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം മുമ്പേ തന്നെ കോടതികള്‍ പറഞ്ഞുകഴിഞ്ഞതാണ്. എന്നിരുന്നാലും പലര്‍ക്കും ഇപ്പോഴും അങ്ങനെ ആഗ്രഹങ്ങളും സംശയങ്ങളുമുണ്ട്.
സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് ഭരണഘടനയില്‍ സംവരണ വ്യവസ്ഥയുള്ളത്. എന്നാല്‍ മതം മാറ്റത്തിലൂടെയോ വിവാഹത്തിലൂടെയോ ദത്തെടുപ്പിലൂടെയോ സംവരണവിഭാഗത്തില്‍ പെടുന്നവരായി മാറിയവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കില്ലെന്ന 1996 ല്‍ തന്നെ സുപ്രീം കോടതി പറഞ്ഞു കഴിഞ്ഞതാണ്. സമുദായംഗമായി ചേര്‍ന്നുകഴിഞ്ഞതിനാല്‍ സാമൂദായിക അംഗീകാരം ലഭിച്ചുവെന്നും അതുകൊണ്ട് സംവരണം വേണമെന്നുമായിരുന്നു വാദം. മുന്നോക്കസമുദായാംഗമായി ജനിച്ചു ജീവിച്ച ഒരു വ്യക്തി പിന്നീട് വിവാഹത്തിന്‍റെ പേരില്‍ മാത്രം സംവരണത്തിന് അര്‍ഹത നേടുന്നില്ല. അതുകൊണ്ടുതന്നെ സമുദായത്തിന്‍റെയും സഭയുടെയും അംഗീകാരം നേടിയെന്നതുകൊണ്ട് സംവരണത്തിന് യോഗത്യ നേടില്ല.
(1996 3 SCC 545)
No comments:
Post a Comment