Search This Blog

Wednesday, September 27, 2017

All orders of Delhi High Court shall be made available online in 3 days

*ഡൽഹി ഹൈക്കോടതിയുടെ എല്ലാ ഉത്തരവുകളും ഇനി മൂന്ന് ദിവസത്തിനകം ഓൺലൈനായി ലഭിക്കും*

കോടതി ഉത്തരവുകൾ പൊതുജനത്തിന് ഇന്റർനെറ്റിലൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് സെൻട്രൽ ഇൻഫർമേഷൻ കമ്മീഷൻ CIC. അന്തിമ ഉത്തരവുകൾ കൂടാതെ അനുദിനം കോടതിയിൽ നിന്ന് വരുന്ന ഉത്തരവുകൾ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ പ്രദർശിപ്പിക്കണമോ എന്നതാണ് കോടതിയുടെ മുന്നിൽ ഉയർന്നുവന്ന ചോദ്യം. സെൻട്രൽ ഇൻഫർമേഷൻ കമ്മീഷന്റെ പ്രവർത്തനം സുതാര്യമായിരിക്കണം എന്നും ഒറ്റദിവസം കൊണ്ട് തീരുന്ന കേസുകളുടെ പോലും വിവരങ്ങൾ പോലും വെബ്സൈറ്റിൽ ഉൾപ്പെടുത്തണമെന്നും ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
WPC 3550.2013 Judgement dated 4.9.2017

www.sherryjthomas.com

Monday, September 25, 2017

Access to law online... directions from Delhi High Court

രാജ്യത്ത് നിലവിലുള്ള നിയമ നിർമ്മാണങ്ങൾ ഓൺലൈനായി അറിയാൻ ഡൽഹി ഹൈക്കോടതി കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. India Code എന്ന വെബ്സൈറ്റിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്താൻ നിർദ്ദേശം-
All Central Acts and Subordinate Legislations passed by the Central Government, including Rules, Regulations, Notifications and Circulars, should be made available on this portal.
The data uploaded on the portal should be available in machine readable PDF format.
The navigation on this portal should enable visitors of the website to view a complete chain right from the parent Act to the subordinate Legislations passed by the Central Government under the parent Act.
All Central Ministries, Departments, Statutory/ Autonomous Bodies and other relevant competent authorities shall assign a Nodal Officer to deal with the creation and uploading of Legislative documents onto the portal created by NIC.
All such Nodal Officers shall create and upload this data in a standardized format. This format shall be in machine-readable PDFs and hyperlink friendly.
The portal created by NIC shall enable uploading of aforementioned data by all such Nodal Officers.
All such Nodal Officers shall upload this Data along with metadata as required.
This portal shall also enable hyperlinking between Acts, Rules, Regulations and other subordinate Legislations, as necessary.
This portal shall also enable uploading of Legislative documents, including Acts, Rules, Regulations and subordinate Legislations, by State Governments and relevant authorities under them.
This portal shall be mobile friendly.

Sunday, September 24, 2017

Employer liable to pay the ESI contribution for interim wages - Supreme Court - Mangalam Case.

ഇ എസ് ഐ തുകയിൽ താൽക്കാലിക വേതനത്തിന്റെ
വിഹിതവും തൊഴിലുടമ നൽകേണ്ടിവരും
...ഷെറി

തൊഴിലാളികൾക്കുള്ള ഇഎസ്ഐ   നിക്ഷേപത്തിൽ വേതനത്തിന്റെ ഒരു ഭാഗം തൊഴിലുടമ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെ നിക്ഷേപിക്കുമ്പോൾ  യഥാർത്ഥത്തിലുള്ള വേതനത്തോടൊപ്പം ഇടക്കാല വേതനത്തിന്റെ ഭാഗംകൂടി തൊഴിലുടമ നിക്ഷേപിക്കണോ എന്നതു സംബന്ധിച്ച് വിവിധ കോടതികളിൽ തർക്കം നിലനിന്നിരുന്നു. 
മാധ്യമപ്രവർത്തകർക്ക് തുല്യ രീതിയിലുള്ള വേദനം നിശ്ചയിക്കുന്നതിന് കേന്ദ്രസർക്കാർ നിശ്ചയിച്ചിരുന്ന ജസ്റ്റിസ് ബചാവറ്റ്  കമ്മിറ്റിയും തുടർന്ന് ജസ്റ്റീസ് മാനിസാന അധ്യക്ഷനായിരുന്ന മാനിസാന കമ്മിറ്റിയും 20. 4. 1996 മുതൽ ഇടക്കാല വേതനമായി  അടിസ്ഥാന ശമ്പളത്തിന്റെ 20%  നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു.
എന്നാൽ മംഗളം അത് ആദ്യം ഇ എസ് ഐ കോടതിയിൽ ചോദ്യം ചെയ്യുകയും പിന്നീട് കേരള ഹൈക്കോടതി വിഷയം പരിഗണിക്കുകയും ഇടക്കാല വേതനം ശമ്പളമായി കണക്കാക്കേണ്ടതില്ലെന്നു ഉത്തരവിടുകയും മംഗളം പബ്ലിക്കേഷൻസിന്  അനുകൂലമായി കേസ് തീർപ്പാക്കുകയും ചെയ്തിരുന്നു.  എന്നാൽ വിഷയം വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ കേരള ഹൈക്കോടതിയുടെ വിധിന്യായം അസ്ഥിരപ്പെടുത്തുകയും ഇ എസ് ഐനിയമത്തിന്റെ വകുപ്പ് 2 (22) ന്റെ പരിധിയില്‍   തൊഴിലാളിക്ക് നൽകുന്ന എല്ലാ വേതനവും ഉൾപ്പെടുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി.  ഒഴിവാക്കപ്പെടുന്ന തുകയുടെ കണക്കിൽ ഇടക്കാല വേദനം ഉൾപ്പെടുത്തിയിട്ടില്ല അതുകൊണ്ട് അതു കൂടി വേതനത്തിന്റെ കണക്കിലേക്ക് ഉൾപ്പെടുത്തണമെന്നാണ് കോടതി കണ്ടെത്തിയത്.  മാത്രമല്ല  ഇ എസ് ഐ നിയമം  തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള നിയമനിര്‍മ്മാണം  ആയതിനാൽ അതിനെ അത്തരത്തിൽ മാത്രമേ വ്യഖ്യാനിക്കാനാകൂ  എന്നും കോടതി വിലയിരുത്തി.  ഫലത്തില്‍ ഇടക്കാല ശമ്പളത്തിന്റെ നിശ്ചിത വിഹിതം കൂടി ഇ എസ് ഐ യുടെ ഭാഗമായി തൊഴിലുടമ നിക്ഷേപിക്കേണ്ടി വരും. 
(Civil Appeal No.4681/2009 Judgment dated 21.9.2017)


Sunday, September 17, 2017

Trees... when causes danger. TREE COMMITTEE..LSGD circular 2017

*മരങ്ങൾ അമൂല്യമാണ് പക്ഷേ അപകടകരമായാൽ അമൃതും വിഷം തന്നെ*

പൊതുനിരത്തിൽ നിൽക്കുന്ന വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിനും വൃക്ഷങ്ങളും അവയുടെ ശിഖരങ്ങളും കടപുഴകിയും ഒടിഞ്ഞു വീണും ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക സർക്കുലർ തന്നെ ഇറക്കിയിട്ടുണ്ട്. 248/ R.C.3/2026 തീയതി 14.7.2017 പുറത്തിറക്കിയ സർക്കുലറിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

*നിലവിൽ മരങ്ങൾ മുറിക്കുന്നതിനു മുൻപായി ജില്ലാതലത്തിൽ രൂപീകൃതമായിട്ടുള്ള ട്രീ കമ്മിറ്റിയുടെ അനുവാദം ലഭ്യമാക്കേണ്ടതുണ്ട്.*

ജില്ലാതലത്തിലുള്ളകമ്മിറ്റിയുടെ അനുവാദം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതിനാൽ പ്രാദേശികതലത്തിൽ ട്രീ കമ്മിറ്റി രൂപീകരിക്കണം. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ്/ചെയർമാൻ ചെയർമാനും സെക്രട്ടറി കൺവീനറും വില്ലേജോഫിസർ വനംവകുപ്പ് റെയിഞ്ച് ഓഫീസർ തുടങ്ങിയവർ അംഗങ്ങളും ആയിട്ടുള്ള സമിതി യായിരിക്കണം ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് തീരുമാനമെടുക്കേണ്ടത്. മൂന്ന് അംഗങ്ങൾ ചേർന്നാൽ യോഗത്തിന് കോറം തികഞ്ഞതായി
കണക്കാക്കാവുന്നതാണ്.

പൊതുസ്ഥലങ്ങളിലെ മരങ്ങളും ശിഖരങ്ങളും കടപുഴകിയും ഒടിഞ്ഞു വീണുണ്ടാകുന്ന അപകടങ്ങളുടെ സാധ്യത ഈ സമിതി പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പ്രശ്നങ്ങൾ മുറിച്ചുമാറ്റാൻ ബന്ധപ്പെട്ട ഉടമസ്ഥരുടെ ആവശ്യപ്പെടാവുന്നതാണ് അപ്രകാരം ചെയ്യാത്ത പക്ഷം മുറിച്ചുമാറ്റിയ ചെലവ് ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയുടെ പക്കൽ നിന്നും ഈടാക്കി തുക തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഫണ്ടിലേക്ക് വരവ് വയ്ക്കാവുന്നതാണ്.

Monday, September 4, 2017

Family pension ... Legal issues

എനിക്ക്കുടുംബ പെന്‍ഷന്‍ ലഭിക്കുമോ?

ഷമീനയുടെവാപ്പയും, ഉമ്മയും, മരണമടഞ്ഞു.  അവിവാഹിതയായ ഷമീന സഹോദരങ്ങളുടെസഹായത്താലാണ്കഴിഞ്ഞുപോരുന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്ജീവനക്കാരനായ വാപ്പ മരിച്ചപ്പോള്‍ വാപ്പയുടെ പെന്‍ഷന്‍ ഉമ്മായ്ക്ക് ലഭിച്ചുകൊണ്ടിരുന്നത് അവള്‍ക്കൊരു ആശ്വാസമായിരുന്നു.  ഉമ്മയും മരിച്ചതോടെ ആ പെന്‍ഷന്‍തുകയും നിന്നു.  പല ആളുകളോടുംഅധികാരികളോടും, അന്വേഷിച്ചും, കണ്ടെത്തിയുംആവശ്യമായരേഖകളെല്ലാംസംഘടിപ്പിച്ച്കുടുംബപെന്‍ഷന്‍ നിരാലംബയായ ആശ്രിതയെന്ന നിലയില്‍ തനിക്കുംലഭിക്കുവാന്‍ അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു.  രോഗികൂടിയായ ഷമീന ഇത്രയുംചെയ്തുവന്നപ്പോഴേക്കുംഅല്പം കാലതാമസംഉണ്ടായി.  ഏതായാലും അപേക്ഷ നല്‍കിഇപ്പോള്‍കാത്തിരിപ്പിലാണ്.

പെന്‍ഷന്‍രേഖകളില്‍ ആശ്രിതരുടെ പേലില്ലെങ്കില്‍എന്തുചെയ്യും?

വാപ്പ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അധികാരികള്‍ക്ക് നല്‍കിയരേഖകളില്‍ പെണ്‍മക്കളുടെ പേര് ചേര്‍ത്തിരുന്നില്ല.  അക്കാരണത്താല്‍ഷമീനയുടെ അപേക്ഷ പരിഗണിക്കാനാകില്ലെന്നാണ് അധികാരികളുടെ നിലപാട്. 
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരുകാലഘട്ടത്തില്‍ പെണ്‍മക്കള്‍ക്ക് പൂര്‍വ്വികസ്വത്തില്‍ അവകാശംഒന്നുംതന്നെ ഇല്ലാതിരുന്ന കാലത്ത് തെറ്റിദ്ധാരണയിലാകാം വാപ്പ മകളുടെ പേര് രേഖകളില്‍എഴുതിചേര്‍ക്കാതിരുന്നത്.പിന്നീട് ഇത്തരത്തില്‍ വിട്ടുപോകലുകള്‍ സംഭവിച്ചവര്‍ക്ക് ആശ്രിതരുടെ പേര് എഴുതിചേര്‍ക്കാമെന്ന് ധനകാര്യമന്ത്രാലയം ഉത്തരവിറക്കി.
OM No. 1/21/91 –P &PW(E) dated 15-1-1999) 

എന്തായാലുംഷമീനയുടെകാര്യത്തില്‍തന്‍റെജീവിതകാലത്ത് അവരുടെയൊക്കെ പേര് ചേര്‍ക്കാന്‍ സാധിക്കാതെപോയി.  പിന്നീട്ഷമിനയുടെ ഉമ്മ പെന്‍ഷന്‍ വാങ്ങിയസമയത്തുംഅവര്‍ക്കും ആശ്രിതരുടെ പേര് എഴുതിചേര്‍ക്കായിരുന്നുഅതും സാധിച്ചില്ല.
      
ഇത്തരം സംഭവങ്ങളില്‍മാതാപിതാക്കളുടെ മരണശേഷവും, വിവാഹംകഴിക്കാത്തതും, വിവാഹമോചിതരും, ആയ പെണ്‍മക്കളുടെ പേരുവിവരങ്ങള്‍ കുടുംബപെന്‍ഷന്‍ രേഖകളില്‍എഴുതി ചേര്‍ക്കാന്‍ അവകാശികളെല്ലാവരുംകൂടിച്ചേര്‍ന്ന്കുടുംബപെന്‍ഷന് അവിഭാജ്യമായ മറ്റെല്ലാ അനുബന്ധതെളിവുകളുംഹാജരാക്കണമെന്നുമാത്രം.
ഇക്കാര്യവും കേന്ദ്ര ധനകാര്യമന്ത്രാലയത്തില്‍ നിന്ന് ഉള്ള ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
UO no 368/EV/2010 dated 15-6-2010 OM No. 1/6/2008 –P &PW(E)dated 22-6-2010)

വിഷയം ഇതാണെങ്കിലും ആശ്രിതരെല്ലാവരുംചേര്‍ന്ന്കുടംബപെന്‍ഷനുള്ള അപേക്ഷ ബന്ധപ്പെട്ട ആശ്രിതര്‍ക്ക്  ലഭിക്കുവാ നാവശ്യമായഎല്ലാതെളിവുകളുംഹാജരാക്കേണ്ടതുണ്ട്.  ഭാര്യക്ക് ലഭിച്ചിരുന്ന കുടംബപെന്‍ഷന്‍ അവരുടെ കാലശേഷം അവിവാഹിതയായ മകള്‍ക്ക് ലഭിക്കാം. പക്ഷെ അതിനു മരിച്ചുപോയ അമ്മയെ  ആശ്രയിച്ചാണ് അപേക്ഷക ജീവിച്ചിരുന്നതെന്ന് തെളിയിക്കണം.

Can a candidate claim reservation by virtue of marriage?

വിവാഹം വഴി സംവരണം ലഭിക്കുമോ ?
ഷെറി
www.niyamadarsi.com

ലത്തീന്‍ കത്തോലിക്കാ ചെറുപ്പക്കാരനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ സ്ത്രീക്ക് ജോലി ലഭിക്കാന്‍ സംവരണത്തിന് അര്‍ഹതയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം മുമ്പേ തന്നെ കോടതികള്‍ പറഞ്ഞുകഴിഞ്ഞതാണ്. എന്നിരുന്നാലും പലര്‍ക്കും ഇപ്പോഴും അങ്ങനെ ആഗ്രഹങ്ങളും സംശയങ്ങളുമുണ്ട്.

സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് ഭരണഘടനയില്‍ സംവരണ വ്യവസ്ഥയുള്ളത്.  എന്നാല്‍ മതം മാറ്റത്തിലൂടെയോ വിവാഹത്തിലൂടെയോ ദത്തെടുപ്പിലൂടെയോ സംവരണവിഭാഗത്തില്‍ പെടുന്നവരായി മാറിയവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കില്ലെന്ന 1996 ല്‍ തന്നെ സുപ്രീം കോടതി പറഞ്ഞു കഴിഞ്ഞതാണ്. സമുദായംഗമായി ചേര്‍ന്നുകഴിഞ്ഞതിനാല്‍ സാമൂദായിക അംഗീകാരം ലഭിച്ചുവെന്നും അതുകൊണ്ട് സംവരണം വേണമെന്നുമായിരുന്നു വാദം. മുന്നോക്കസമുദായാംഗമായി ജനിച്ചു ജീവിച്ച ഒരു വ്യക്തി പിന്നീട് വിവാഹത്തിന്‍റെ പേരില്‍ മാത്രം സംവരണത്തിന് അര്‍ഹത നേടുന്നില്ല. അതുകൊണ്ടുതന്നെ സമുദായത്തിന്‍റെയും സഭയുടെയും അംഗീകാരം നേടിയെന്നതുകൊണ്ട് സംവരണത്തിന് യോഗത്യ നേടില്ല.  

(1996 3 SCC 545)

Kerala government servants conduct rules.. can a government servant criticize government policy in public?

സര്‍ക്കാരുദ്ദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നയങ്ങളെ പൊതുജനമദ്ധ്യത്തില്‍
ചര്‍ച്ച ചെയ്യുകയോ, വിമര്‍ശിക്കുകയോ ചെയ്യാമോ  ?

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളെ സംബന്ധിച്ച് ഉദ്ദ്യോഗസ്ഥڅഭരണപരിഷ്ക്കാരവകുപ്പ് പല ഘട്ടങ്ങളിലും, പല ഉത്തരവുകളും പുറപ്പെടുവിക്കാറുണ്ട്. സര്‍ക്കാരുദ്ദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തുന്നത് സംബന്ധിച്ച് 2017 ജനുവരി 31-ന് ഇറക്കിയ ഉത്തരവ് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. 
1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 60 എ(പകാരം) സര്‍ക്കാര്‍ ജീവനക്കാര്‍ ഏതെങ്കിലും സംഭാഷണത്തിലൂടെയോ, എഴുത്തിലൂടെയോ, മറ്റു രീതിയിലോസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തേയോ, സര്‍ക്കാരെടുക്കുന്ന നടപടികളെയോ, പൊതുജനമദ്ധ്യത്തിലോ, സംഘടനകളിലോ, സംഘങ്ങളിലോ, ചര്‍ച്ചചെയ്യുവാനോ, വിമര്‍ശിക്കുവാനോ പാടില്ലാത്തതും, അങ്ങനെയുള്ള ചര്‍ച്ചയിലോ, വിമര്‍ശനത്തിലോ, യാതൊരു രീതിയിലും പങ്കെടുക്കുവാനോ പാടില്ലാത്തതുമാണെന്ന് വ്യവസ്ഥചെയ്തിട്ടുണ്ട്.   സര്‍ക്കരിന്‍റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ സര്‍ക്കാരിന്‍റെ നയപരമായ കാര്യങ്ങളെപ്പറ്റി    സര്‍ക്കാര്‍ ജീവനക്കാര്‍ മാധ്യമങ്ങളിലൂടെ അڅിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു. 
19-10-2012-ല്‍ മറ്റൊരി ഉത്തരവുപ്രകാരം തീരുമാനം പുറപ്പെടുവിച്ചിരുന്നു.  എന്നാല്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാതെ സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെയും, ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും, നടപടികളെയും അഭിപ്രായപ്രകടനം നടത്തുന്നതായും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടു എന്നതുമാണ് ഇപ്പോഴുള്ള സര്‍ക്കുലറുകള്‍ക്ക് കാരണം. 
അത്തരം കാരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളിലെ ചട്ടം 60 എ ലംഘിച്ചുകൊണ്ട് ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെയും, ദൃശ്യശ്രാവ്യമാര്‍ഗ്ഗങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും നടപടിയെയും കുറിച്ച് സര്‍ക്കാറിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തപ്പെടുകയോ, പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരികള്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.  ഇത്തരത്തില്‍ ചട്ടലംഘനം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാതിരിക്കുന്നതും ഗുരുതരമായ വീഴ്ചയായി കണക്കാക്കണം എന്ന് സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു.
ഷെറി
www.niyamadarsi.com

How to get back the vehicles from police custody in petty cases .. code of criminal procedure

പെറ്റികേസുകളില്‍ പോലീസ് വാഹനം പിടിച്ചാല്‍
തിരിച്ചുകിട്ടുന്നതിന് എന്തു ചെയ്യും ?

സാധാരണ പെറ്റീ കേസുകള്‍ ഉണ്ടാകുമ്പോള്‍ ഉടനടി കേസ് ചാര്‍ജ് ചെയ്ത് ഫൈന്‍ അടച്ച് പോകുന്നതും, അല്ലെങ്കില്‍ ചില ഘട്ടങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുമായ സംڅവങ്ങള്‍ ഉണ്ടാകാറുണ്ട്.  ഇത്തരം സാഹചര്യത്തില്‍ പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് വിവിധ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേരള പോലീസ് 30-1-2017 തീയതി സര്‍ക്കുലര്‍ നമ്പര്‍ 7/2017 എന്ന ക്രമത്തില്‍ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പോലീസ് മേധാവി ഉത്തരവ് നല്‍കുകയുണ്ടായി.
ഇങ്ങനെ നല്‍കിയ ഉത്തരവുപ്രകാരം പെറ്റീകേസുകളില്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് അനാവശ്യമായി കസ്റ്റഡിയില്‍ സൂക്ഷിച്ച് വാഹന ഉടമകള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടായ പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്.  അത്തരം പ്രവൃത്തികള്‍ മൂലം വാഹനം ഉടമകള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും, കൂടാതെ, പോലീസ് സ്റ്റേഷന്‍ പരിസരത്തും, റോഡുവക്കിലും വാഹനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന മാര്‍ഗ്ഗതടസ്സവും, മറ്റും കണക്കിലെടുത്താണ് ഇങ്ങനെയുള്ള വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കുന്നതിനുള്ള കാലതാമസവും, പരാതിയും ഒഴിവാക്കി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പോലീസ് മേധാവി പുറപ്പെടുവിപ്പിച്ചത്.  കഴിഞ്ഞ കാലങ്ങളില്‍ എന്തൊക്കെ ഉത്തരവുണ്ടായിരുന്നാലും ഇനി മുതല്‍ വാഹനം വിട്ടുകൊടുക്കുന്നതിന് ഇപ്പോഴിറക്കിയിട്ടുള്ള നിബന്ധനകള്‍ പ്രകാരമുളള കാര്യങ്ങള്‍ മാത്രം പാലിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പ്രത്യേകം എടുത്തുപറയുന്നു. 

എന്തൊക്കെ ശ്രദ്ധിക്കണം. 
മോട്ടോര്‍ വാഹനനിയമത്തിലെ ചില വകുപ്പുകള്‍ പ്രകാരം നിബന്ധനകള്‍ ലംഘിച്ചുപയോഗിക്കുന്നതായി കാണപ്പെട്ട വാഹനങ്ങള്‍ പോലീസുദ്ദ്യോഗസ്ഥനു പിടിച്ചെടു്ക്കുന്നതിനു വ്യവസ്ഥയുണ്ടെങ്കിലും നിയമത്തിലെ തന്നെ മറ്റു ചില വകുപ്പുകള്‍ പ്രകാരം വാഹനം പിടിച്ചെടുക്കുന്നതുനുപകരം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പടിച്ചെടുത്ത് അതിനു രസീതുനല്‍കി വാഹനം കസ്റ്റഡിയിലെടുക്കാതെതന്നെ വിട്ടയക്കാവുന്നതാണെന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം. 
മോട്ടോര്‍ വാഹനനിയമത്തിലെ വകുപ്പുകളിലെ നിയമങ്ങള്‍ ലംഘിച്ച് ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത വാഹനം ഓടിക്കുന്നതിന് നിയമാനുസൃതം ലൈസന്‍സ് സിദ്ധിച്ചിട്ടുള്ള വാഹനത്തിന്‍റെ ഉടമസ്ഥനോ, അയാള്‍ ചുമതലപ്പെടുത്തി വാഹനം ഓടിക്കുന്നയാള്‍ക്കോ, ലൈസന്‍സുള്ള ആള്‍ക്കോ പെറ്റീകേസ് നടപടി പൂര്‍ത്തിയാക്കി വാഹനം വിട്ടു നല്‍കണം എന്നതാണ് രണ്ടാമതതെ നിര്‍ദ്ദേശം. 
നികുതി ഒടുക്കാത്ത വാഹനം പിടിച്ചെടുത്താല്‍ നികുതി ഒടുക്കിയ രസീതു ഹാജരാക്കുന്ന മുറയ്ക്ക് വാഹനം വിട്ടുകൊടുക്കണം എന്നാണ് . 
Sherry
www.niyamadarsi.com