Search This Blog

Wednesday, March 23, 2016

MUNICIPALITY ACT- PREVENTION OF NUISANCE IN PUBLIC STREET -പൊതു തെരുവില്‍ സാധനങ്ങള്‍ നിക്ഷേപിക്കല്‍ തടയല്‍

പൊതു തെരുവില്‍ സാധനങ്ങള്‍ നിക്ഷേപിക്കല്‍ തടയല്‍ 

niyamadarsi 2016(4)
www.sherryscoulmn.com

കേരള മുനിസിപാലിറ്റി നിയമം വകുപ്പ് 370 പ്രകാരം സെക്രട്ടറിയുടെ അനുവാദം ഇല്ലാതെ  മുനിസിപ്പല്‍ പ്രദേശത്ത് റോഡില്‍ സാധനങ്ങള്‍ നിക്ഷേപിക്കുന്നത് നിയമ വിരുദ്ധമാണ്.
(പഞ്ചായത്തുകളിലും അതിനനുസരിച്ചുള്ള നിയമമുണ്ട്)

ഏതെങ്കിലും പൊതു തെരുവിലോ തെരുവിലെ തുറന്ന ചാലിന് മുകളിലോ അഴുക്കു ചാലിലോ കിണറിലോ അല്ലെങ്കില്‍ എതെങ്കിലു, പൊതുസ്ഥലത്തോ തടസ്സമോ കടന്നുകയറ്റ്‌മോ ആകുന്ന രീതിയില്‍ സ്റ്റൂള്‍,കസേര, ബെഞ്ച്‌,പെട്ടി, ഏണി, കെട്ടു, മറ്റു സാധനങ്ങള്‍ വയ്ക്കുകയോ ഇടുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ്.
മോട്ടോര്‍ വാഹനം, വാഹന ഭാഗങ്ങള്‍, മുതലായവ അറ്റകുറ്റപ്പണി നടത്തുന്നവര്‍, വര്‍ക്ക്‌ ഷോപ്പുകള്‍, എന്നിവ അവയുടെ പരിസരത്തുള്ള തെരുവുകളില്‍ അറ്റകുറ്റപ്പണി നടത്തുകയോ, പണി നടത്തുന്നതിനായോ, നടത്തിയതിനു ശേഷമോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും നിയമവിരുദ്ധമാണ്.


No comments:

Post a Comment