It's a good move to protect the Rights of unorganized workers.
പക്ഷെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ സാമൂഹിക സുരക്ഷ പദ്ധതികള്‍ പലതും ഇപ്പോള്‍ പ്രയോകികമായി നടപ്പാക്കുന്നില്ല. ക്ഷേമനിധിയില്‍ ചേരുന്നതിനു തടസ്സം, ക്ഷേമനിധി സ്വീകരിക്കാന്‍, വെരിഫിക്കേഷന്‍ നടത്താന്‍ എല്ലാ ജില്ലകളിലും മതിയായ ഉധ്യോഗസ്ഥരില്ല. ഓരോ ജില്ലക്കും സ്ഥിരം ഓഫിസറെ നിയമിച്ചു വെല്‍ഫയര്‍ ഫണ്ട് പ്രവര്‍ത്തനം ശരിയായി നടത്താന്‍ കൂടി സര്‍ക്കാര്‍ ശ്രമിക്കണം.
2011 ല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി പ്രത്യേക ബോര്‍ഡ് വന്നതോടുകൂടി നിലവില്‍ ഉണ്ടായിരുന്ന പല ആനുകൂല്യങ്ങളും നഷ്ടമായി. പ്രസവാനുകൂല്യം, അംഗങ്ങളുടെ കുടുംബാങ്ങളുടെ മരണാന്തര ആനുകൂല്യം, കുടുംബ പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഫണ്ട് ലഭ്യമല്ല എന്ന കാരണത്താല്‍ ലഭിക്കുന്നില്ല എന്ന് പരാതി നിലനില്‍ക്കുന്നു.
No comments:
Post a Comment