തീരദേശ മത്സ്യത്തൊഴിലാളികളുടെ ഭവന/ നിര്‍മ്മാണ അറ്റകുറ്റപണികള്‍ക്കുളള അപേക്ഷകളിന്മേല്‍ തീരദേശ പരിപാലന നിയമത്തില്‍ ഇളവ് അനുവദിച്ച് അനുമതി നല്‍കാന്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും നിര്‍ദ്ദേശിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഫിഷറീസ് തുറമുഖ മന്ത്രി കെ.ബാബു അറിയിച്ചു. 2013 നവംബര്‍ 26 ലെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം തീരപ്രദേശങ്ങളിലെ എല്ലാ വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കുന്നതിനു മുമ്പായി തീരദേശ പരിപാലന നിയമം കര്‍ശനമായി പാലിച്ചിരിക്കണമെന്ന് കാണിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ മത്സ്യത്തൊഴിലാളിമേഖലയില്‍ സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ പിന്നീടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തീരദേശ പരിപാലന നിയമം ചൂണ്ടിക്കാണിച്ച് മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മ്മാണ അറ്റകുറ്റപ്പണിക്കുളള അനുമതി നിഷേധിക്കുകയായിരുന്നു. ഇത് തീരദേശത്ത് വ്യാപകമായ അസ്വസ്ഥതകള്‍ക്കിടയാക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിന്റെ വെളിച്ചത്തിലാണ് തീരുമാനമെന്ന് മന്ത്രി കെ.ബാബു അറിയിച്ചു. പി.എന്‍.എക്‌സ്.3394/15
|
No comments:
Post a Comment