There is no SILENCE; but the voice is UNHEARD.
This blog aims to update the social and legal views of the blogger.
Mail: sherryjthomas@gmail.com
Call @ 9447200500
www.sherrylegal.in
തദ്ദേശ
സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും
തിരുത്തലുകള്‍ വരുത്താനും 22-6-15 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി... www.sec.kerala.gov.inഎന്ന വെബ് സൈറ്റില്‍ കയറിയാല്‍ കേരള സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷന്‍ ഇതിനായി
ഒരുക്കിയിരിക്കുന്ന പേജില്‍ എത്താം.ഈ പേജില്‍ നിന്ന് നേരിട്ട്
വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനും തിരുത്താനും ഉള്ള ലിങ്കില്‍ എത്താം.അല്ലെങ്കില്‍ www.lsgelection.kerala.gov.in/secermsOnlineProduction/web എന്ന വെബ് സൈറ്റില്‍ നേരിട്ട്
കയറിയും വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനും തിരുത്താനും സാധിക്കും.
കമ്പുട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ ഇത് എളുപ്പം ചെയ്യാവുന്നതേയുള്ളൂ. ഈ പേജില്‍ നീല കോളം ബട്ടണില്‍ അമര്‍ത്തിയാല്‍
പുതിയ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാം. വാര്‍ഡ് നമ്പര്‍, വീട്ടുനമ്പര്‍,
പോസ്റ്റ് ഓഫിസ് പിന്‍ കോഡ്, ജനന തീയതി, രക്ഷാകര്‍ത്താവിന്റെ പേര്, അയല്‍ക്കാരന്റെയോ,
ബന്ധുവിന്റെയോ വോട്ടര്‍ പട്ടികയിലെ സീരിയല്‍ നമ്പര്‍ എന്നിവ കൈവശം ഉണ്ടായിരിക്കണം.
അക്കാര്യങ്ങള്‍ അതിനുള്ള കോളങ്ങളില്‍ രേഖപ്പെടുത്തണം. തിരിച്ചറിയല്‍ കാര്‍ഡ്
ഉണ്ടെങ്കില്‍ ഐ ഡി നമ്പരും രേഖപ്പെടുത്തണം.അതുപോലെ ഓറഞ്ച് ബട്ടണില്‍ അമര്‍ത്തിയാല്‍
തിരുത്തലുകള്‍ വരുത്താം. കരട് വോട്ടര്‍ പട്ടികയിലെ ക്രമ നമ്പര്‍ അറിഞ്ഞിരിക്കണം. (കരട് വോട്ടര്‍ പട്ടിക വാര്‍ഡ്
അടിസ്ഥാനത്തില്‍ ഇതേ പേജില്‍ നിന്ന് തന്നെ ലഭിക്കും)ഒരേ പഞ്ചായതിലോ മുനിസിപ്പാലിറ്റിയിലോ കോര്‍പ്പരേഷനിലോ ഒരുന വാര്‍ഡില്‍ നിന്ന്
മറ്റൊരു വാര്‍ഡിലേക്ക് വോട്ടര്‍ പട്ടികയിലെ പേര് മാറ്റാന്‍ പച്ച കളറിലുള്ള ബട്ടണില്‍ അമര്‍ത്തിയാല്‍ മതി.
പോളിംഗ് സ്റ്റേഷന്‍, കരട് പട്ടികയിലെ ക്രമ നമ്പര്‍ എന്നിവ അറിഞ്ഞിരിക്കണം.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ കൂടിക്കഴ്ചക്കുള്ള തീയതി അപ്പോള്‍
തന്നെ ലഭിക്കും. അതിന്റെ പ്രിന്റ് ഔട്ട് എടുക്കണം എന്നില്ല; പക്ഷെ സമയവും
തീയതിയും ഓര്‍ത്തിരിക്കണം. ഏറ്റവും ഒടുവിലത്തെ സ്റ്റാറ്റസ് ബട്ടണില്‍ അമര്‍ത്തിയാല്‍
സമര്‍പ്പിച്ച അപേക്ഷയുടെ നിജസ്ഥിതി അറിയാനും കഴിയും. സംസ്ഥാന തെരഞ്ഞെടുപ്പു
കമ്മിഷന്റെ ഇമെയില്‍ - electionker@gmail.com
No comments:
Post a Comment