Search This Blog

Friday, April 3, 2015

ROAD TRANSPORT AND SAFETY BILL 2014

ROAD TRANSPORT AND SAFETY BILL 2014


Post your suggestions in official web site of Transport Ministry, India
http://morth.nic.in/index.asp?lang=1


New motor vehicles act draft bill (4th time) published for public opinion.
Some of the below scribed suggestions are good. But beware that, the offense of rash and negligent driving is the most misused provision by authorities. So the higher fine for such offence may not be proper.

കരടുബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍

*അതിവേഗത്തില്‍ വാഹനമോടിക്കുന്നതിന് ശിക്ഷിക്കപ്പെടുന്ന എല്ലാവരുടെയും പേരുവിവരം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും.
*അനുവദനീയമായ വേഗത്തിലുമപ്പുറം മണിക്കൂറില്‍ അഞ്ചു കി.മീ.മുതല്‍ ഒമ്പതു കി.മീ.വരെ വേഗത്തില്‍ വാഹനമോടിച്ചാല്‍ ഇരുചക്രവാഹനങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ആദ്യതവണ പിഴ 1000 രൂപ. വേഗപരിധി മണിക്കൂറില്‍ ഒമ്പതു കി.മീ.ക്കും 19 കി.മീ.ക്കുമിടയിലാണെങ്കില്‍ പിഴ 1500 രൂപ.


*പരിധിക്കും 19 കി.മീ.ക്കു മുകളിലാണു വേഗമെങ്കില്‍ 2000 രൂപ പിഴയോ വാഹനം ഒരുമാസത്തേക്കു കണ്ടുകെട്ടലോ രണ്ടുംകൂടി ചേര്‍ന്നതോ അല്ലെങ്കില്‍ ഇതോടൊപ്പം ലൈസന്‍സ് ഒരുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യലോ ശിക്ഷ. ഇതോടൊപ്പം റോഡ് സുരക്ഷയില്‍ നിര്‍ബന്ധിതപരിശീലനം.

*തെറ്റാവര്‍ത്തിച്ചാല്‍ ഇരുചക്രവാഹനക്കാര്‍ക്ക് ഏറ്റവും കുറഞ്ഞശിക്ഷ 3000രൂപ പിഴയോ വാഹനം മൂന്നുമാസത്തേക്കു കണ്ടുകെട്ടലോ രണ്ടും ചേര്‍ന്നതോ. ഇതോടൊപ്പം ലൈസന്‍സ് മൂന്നുമാസത്തേക്കു റദ്ദാക്കലും റിഫ്രഷര്‍ ട്രെയിനിങ്ങും. മറ്റുള്ള വാഹനങ്ങളുടെ കാര്യത്തില്‍ പരമാവധി ശിക്ഷ 5000 രൂപ പിഴയും വാഹനം മൂന്നുമാസത്തേക്ക് കണ്ടുകെട്ടലും.
മോട്ടോര്‍വാഹനനിയമപ്രകാരം നിലവില്‍ അതിവേഗത്തിന് ആദ്യത്തെ തവണ 400 രൂപയും രണ്ടാമത്തെ തവണ 1000 രൂപയും ആണ് പരമാവധി പിഴ.
*അപകടകരമായ ഡ്രൈവിങ്ങിന് ആദ്യതവണ 2500 രൂപ പിഴയോ 15 മണിക്കൂര്‍ സാമൂഹികസേവനമോ രണ്ടും ചേര്‍ന്നതോ അല്ലെങ്കില്‍ മൂന്നുദിവസത്തെ തടവോ. ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴയോ 30 മണിക്കൂര്‍ സാമൂഹികസേവനമോ രണ്ടും ചേര്‍ന്നതോ ഒരാഴ്ചത്തെ തടവോ ശിക്ഷ.
നിലവില്‍ ആറുമാസത്തെ തടവോ 1000 രൂപ പിഴയോ ആണ് അപകടകരമായ ഡ്രൈിവിങ്ങിനുള്ള ആദ്യശിക്ഷ. തെറ്റാവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷത്തെ തടവോ 2000 രൂപ പിഴയോ രണ്ടുംകൂടി ചേര്‍ന്നതോ.

*മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെയും കടുത്ത നടപടിക്കാണ് ബില്ലില്‍ വ്യവസ്ഥയുള്ളത്. ആദ്യതവണ 5000 രൂപ പിഴയോ 50 മണിക്കൂര്‍ സാമൂഹികസേവനമോ രണ്ടുംചേര്‍ന്നതോ അതോടൊപ്പം ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യലോ ശിക്ഷ. ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയും ലൈസന്‍സ് ഒരുകൊല്ലത്തേക്കു സസ്‌പെന്‍ഡ് ചെയ്യലും.

*വിദ്യാഭ്യാസസ്ഥാപനങ്ങളുെടയും ഹെവി മോട്ടോര്‍ വാഹനങ്ങളുടെയും അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍: ആദ്യതവണ 10,000 രൂപ പിഴയോ ആറുമാസം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യലോ രണ്ടുംകൂടി ചേര്‍ന്നതോ. ആവര്‍ത്തിച്ചാല്‍ 20,000 രൂപ പിഴയും ഒരുമാസം മുതല്‍ ആറുമാസംവരെ തടവും ഒരുകൊല്ലത്തേക്ക്് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യലും.
*മയക്കുമരുന്നുപയോഗിച്ച്് വാഹനമോടിച്ചാല്‍: ആദ്യതവണ 10,000 രൂപ പിഴയോ ആറുമാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യലോ രണ്ടും ചേര്‍ന്നതോ. ആവര്‍ത്തിച്ചാല്‍ 20,000 രൂപ പിഴയും ആറുമാസം മുതല്‍ 12 മാസംവരെ തടവോ രണ്ടും ചേര്‍ന്നതോ ഒരുമാസത്തേക്ക് വാഹനം കണ്ടുകെട്ടലോ ഒരുവര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യലോ.
ശാരീരിക-മാനസിക ക്ഷമതയില്ലാതെ വാഹനമോടിക്കല്‍, പെര്‍മിറ്റില്ലാതെയും രജിസ്‌ട്രേഷനില്ലാതെയും വാഹനമോടിക്കല്‍, വാഹനത്തില്‍ അനധികൃതമായി മാറ്റംവരുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കും കൂടുതല്‍ പിഴയും ശിക്ഷയും കരടുബില്ലില്‍ വ്യവസ്ഥചെയ്യുന്നുണ്ട്.
Courtesy to Mathrubumi.

No comments:

Post a Comment