Search This Blog

Monday, July 28, 2014

BANNING NIGHT CLUBS AND DJ PARTIES IN KERALA ! ? നിശാ ക്ലബും വേണ്ട ... DJ പാര്‍ട്ടികളും വേണ്ട.... ?

 


നിശാ ക്ലബും വേണ്ട ... DJ പാര്‍ട്ടികളും വേണ്ട.... ?

കേരളത്തില്‍ നിശാ ക്ലബ്‌ പരിപാടികളും DJ പാര്‍ട്ടികളും നിരോധിക്കുന്ന കാര്യം പരിഗണനയില്‍ എന്ന് വാര്‍ത്ത.

........കൊച്ചി മറൈന്‍ഡ്രൈവ് മഴവില്‍പ്പാലത്തിനു സമീപത്തെ ബോട്ടുജെട്ടിയില്‍ യാത്ര പുറപ്പെടാനായി കിടന്നിരുന്ന ബോട്ടിലായിരുന്നു മിന്നല്‍ പരിശോധന. പാര്‍ട്ടിക്കിടെ ഉപയോഗിക്കാനായി കരുതിയിരുന്ന 256 ബോട്ടില്‍ ബിയര്‍, 10 കുപ്പി വിദേശമദ്യം എന്നിവയും പത്ത് ഗ്രാമോളം കഞ്ചാവുമാണ് പോലീസ് പിടിച്ചെടുത്തത്.........

ഈ വാര്‍ത്തയുള്‍പ്പെടെ കൊച്ചിയിലെ ചില നക്ഷത്ര ഹോട്ടലുകളില്‍ നിന്ന് കഴിഞ്ഞ ദിവസം നടന്ന രാത്രി പാര്ട്ടികല്‍ക്കിടെ കഞ്ചാവ് പിടിച്ചെടുത്തതും ഇതിനു കാരണമായി.  നിശാ ക്ലബ്‌ ഡാന്‍സ് പരിപാടികളും DJ പാര്‍ട്ടികളുടെയും പേരില്‍ നടക്കും ആഭാസങ്ങളും ലഹരി ഉപയോഗങ്ങളും തടയണമെന്നതില്‍ തര്‍ക്കമില്ല. ഐ ടി കമ്പനികളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് വീക്ക്‌ ഏന്‍ഡ് ആഘോഷിക്കാന്‍ ഇത് അനിവാര്യമാണത്രെ...എല്ല് മുറിയും ഞരമ്പ്‌ മുറുകെയും പണിയെടുക്കുന്ന വേറെയും ആളുകള്‍ ഉണ്ട്; അവര്‍ക്കൊന്നും ഈ ന്യൂ ജനറേഷന്‍ വിളിപ്പെരില്ലാത്തത് കൊണ്ട് അത് അനിവാര്യമല്ലത്രെ. എന്തായാലും ഈ ആഭാസവും ലഹരിക്കച്ചവടവും നിര്‍ത്തണം. അതിനൊക്കെ പോകാന്‍ പാകത്തിന് വളര്‍ത്തിയെടുത്ത വീട്ടുകാരെ ആദ്യം ചൂരലിനടിക്കണം. അതിനെ മോറല്‍ പോലീസിംഗ് എന്നോ സദാചാരക്കരെന്നോ വിളിച്ചു കളിയാക്കണ്ട.

പക്ഷെ ഒരു കാര്യം ബഹുമാന്യരായ നിയമനിര്‍മാതാക്കളും അത് നടപ്പാക്കുന്ന ഏമാന്മാരും മനസ്സിലാക്കണം. ഒരു ബോട്ടില്‍ നിന്നോ ഹോട്ടലില്‍ നിന്നോ പാര്‍ട്ടിക്കിടയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി എന്ന് പറഞ്ഞു കേരളത്തില്‍ നിശാ ക്ലബ്‌ പരിപാടികളും DJ പാര്‍ട്ടികളും നിരോധിക്കുമെന്ന് വിളിച്ചുപറയുന്നതിനു മുമ്പ് അത് നിയമപരമായി നിലനില്‍ക്കുമോ എന്ന് കൂടി അറിയണം.
ഇന്ത്യന്‍ ഭരണ ഘടന വാഗ്ദാനം ചെയ്യുന്ന മൌലീക അവകാശങ്ങളില്‍ ഒന്നാണ് ആവിഷ്കാര സ്വാതന്ത്ര്യം. ക്ലബുകളില്‍ ഡാന്‍സ് കളിക്കുന്നതിനു നിയന്ത്രണങ്ങള്‍ കൊണ്ടുവരാം,  DJ പാര്‍ട്ടികള്‍ക്ക് നിയമ ലങ്ഘനങ്ങള്‍ ഉണ്ടാകരുതെന്ന് പറയാം...അതിനപ്പുറത്ത് അതൊക്കെ പാടെ നിരോധിക്കാന്‍ ഇതെന്താ പാക്കിസ്തനാണോ ?

ഇന്ത്യന്‍ ഹോട്ടല്‍ കേസില്‍ ആദ്യം ബോംബെ ഹൈക്കോടതിയും പിന്നെ സുപ്രിം കോടതിയും കഴിഞ്ഞ വര്ഷം പറഞ്ഞ വിധികള്‍ മാത്രം കണ്ടാല്‍ മതി ഇത്തരം പ്രസ്താവനകളുടെ നിലനില്‍പ്പ്‌ വിലയിരുത്താന്‍. ബോംബയില്‍ ഹോടലുകളില്‍ ഡാന്‍സ് ബാര്‍ നിരോധിക്കാന്‍ ബോംബെ പോലീസ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തി  33, 33ബി എന്നീ രണ്ടു വകുപ്പല്‍ കൂട്ടിച്ചേര്‍ത്തു ഡാന്‍സ് ബാറുകള്‍ നിരോധിക്കന്‍ തീരുമാനിച്ചു. ഉദ്ദേശം നല്ലതായിരുന്നു, കാരണം ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ മാനം നശിപ്പിച്ചു പണം ഉണ്ടാക്കുന്ന ഇടപാടായിരുന്നു. പക്ഷെ നിയമപരമായി നിലനില്ല്‍ക്കത്തക്ക രീതിയില്‍ നിയമമുണ്ടാക്കത്തത് കാരണം ബോംബെ ഹൈക്കോടതി അത് തള്ളി. സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും സുപ്രിം കോടതിയും അത് തള്ളി. (2013 (8) SCC 519)

ദയവു ചെയ്തു കേരളത്തില്‍ നിശാ ക്ലബ്‌ പരിപാടികളും DJ പാര്‍ട്ടികളും നിരോധിക്കാന്‍ നിയമം ഉണ്ടാക്കാന്‍ തയ്യാറെടുക്കുന്ന സാറന്മാര്‍ എല്ലാ വശവും ഒന്ന് പരിശോധിക്കണം.
നിയമം പാലിച്ചു നടത്താന്‍ തയ്യാറുള്ള ഒരു നിശാ ക്ലബ്‌ എങ്ങനെ നിരോധിക്കും ? ആവിഷ്കാര സ്വാതന്ത്ര്യം എന്താ രാത്രി പാടില്ലേ ?

DJ പാര്‍ട്ടി നടത്തുന്നത് എന്താ കുറ്റമാണോ ? അവിടെ കഞ്ചാവ് ഉണ്ടെങ്കില്‍ അത് NDPS നിയമമനുസരിച്ച് കുറ്റം. പക്ഷെ കഞ്ചാവ് DJ പാര്‍ട്ടിയിലും നിശാ ക്ലബ്‌ഇലും  എന്നല്ല ആശ്രമത്തില്‍ ഉപയോഗിച്ചാലും കുറ്റം തന്നെയാണ്. അപ്പോള്‍ നിരോധിക്കേണ്ടതും പിടിക്കേണ്ടതും നിയമവിരുദ്ധമായി ലഹരി ഉപയോഗിക്കുന്നവരെയാണ്... അല്ലാതെ പാര്‍ടികള്‍ തന്നെ നിരോധിചിട്ടെന്തു കാര്യം.

പിന്നെ ധാര്‍മ്മികതയുടെ കാര്യം. അത് കുടംബത്തില്‍ നിന്ന് തുടങ്ങണം. മതബോധനതിലും വേദ പാരായണത്തിലും വളരണം. ഇന്നിറങ്ങുന്ന എത്രയെത്ര സിനിമകളില്‍ ആഭാസ ഡാന്‍സ് ഉണ്ട് ? DJ പാര്‍ട്ടിയുണ്ട് ? എന്താ സെന്‍സര്‍ ബോര്‍ഡ്‌ അതൊക്കെ നിരോധിക്കാത്തത് ? സെന്‍സര്‍ ബോര്‍ഡിനെ ചട്ടങ്ങള്‍ അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാനാകൂ..


അപ്പൊ ഒന്ന് വ്യക്തം. നല്ല ഉദ്ദേശം കൊണ്ട് മാത്രം കാര്യമില്ല, നല്ല നിയമം കൂടിയാകണം. അതാണ് ഇന്ത്യന്‍ ഭരണ ഘടനയുടെ പ്രത്യേകത. നിശാ ക്ലബ്‌ പരിപാടികളും DJ പാര്‍ട്ടികളും നിരോധിക്കുമെന്നൊക്കെ പറയാനും കേള്‍ക്കാനും രസമാണ്. പക്ഷെ മൂന്നാറില്‍ ഇടിച്ചു നിരത്തിയതിനു നിയമവിരുദ്ധമെന്നു പിന്നീട്  ഹൈക്കോടതി ഉത്തരവിട്ടതുപോലെ, ബഹളം കഴിയുമ്പോള്‍ നിശാ ക്ലബ്‌ പരിപാടികളും DJ പാര്‍ട്ടികളും പാടെ  നിരോധിക്കുന്നതിനു    സര്ക്കാിരിനു എന്ത് അവകാശമെന്ന് അധികാരകേന്ദ്രങ്ങള്‍ ചോദിക്കുന്നത് കേള്‍പ്പിക്കരുത്.....

Thursday, July 24, 2014

CRZ- Kerala Government seeks relaxation for house construction to local community

രാജാവിനെക്കാളും വലിയ രാജഭക്തി .....

കേരളത്തിലെ മുഖ്യ മന്ത്രി ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി തീര ദേശ നിയന്ത്രണ വിജ്ഞാപനത്തില്‍ സാധാരണക്കാരുടെ ഭാവന നിര്‍മ്മാണത്തിന് ഇളവു നല്‍കണമെന്ന് ആവശ്യപെട്ട് കേന്ദ്ര മന്ത്രാലയത്തെ സമീപിക്കുമ്പോള്‍ ഇവിടെ കേരളത്തിനെ ഉദ്യോഗസ്ഥ വൃന്ദം വിജ്ഞാപനം ശക്തമായി നടപ്പിലാക്കാന്‍ വെമ്പല്‍ കൊള്ളുകയാണ്. സുപ്രീം കോടതിയില്‍ കൊടുത്ത സത്യവാങ്ങ്മൂലത്തിനു അത് എതിരാണ് എന്നതാണ് കാരണം.

ഒരുവശത്ത് നിയന്ത്രണം നടപ്പിലാക്കാന്‍ ഉത്തരവുകള്‍ പറക്കുമ്പോള്‍, മറുവശത്ത് സാധാരണക്കാരന്റെ ഭവന നിര്‍മ്മാണത്തിന് സാധ്യത അന്വേഷിക്കുന്നു.


RECOMMENDATIONS SUBMITTED BY KERALA GOVERNMENT FOR RELAXATION IN CRZ RESTRICTIONS ON HOUSE CONSTRUCTION




Monday, July 21, 2014

CRZ is again hitting hard in Kerala...തീരദേശനിയമം വീണ്ടും


തീരദേശനിയമം വീണ്ടും
ഡി ദിലീപ് (Desabhimani)

Posted on: 21-Jul-2014 01:55 AM
'
ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്ക് വിനയാകുന്ന തീരദേശ പരിപാലന നിയമം (സിആര്‍ഇസഡ്) കര്‍ശനമായി നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് തീരദേശ പരിപാലന അതോറിറ്റി (ശാസ്ത്ര സാങ്കേതിക വകുപ്പ്) നേരത്തേ ഇറക്കിയ രണ്ട് സര്‍ക്കുലര്‍ മരവിപ്പിച്ച നടപടി മന്ത്രിസഭായോഗം റദ്ദാക്കി. തീരദേശത്തെ വീടുകള്‍ക്ക് അനംഗീകൃത നമ്പര്‍ (യുഎ നമ്പര്‍) പോലും നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് ഇനി കഴിയില്ല. വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്ററിനുള്ളില്‍ ഒരു വീടും നിര്‍മിക്കാനാകില്ല. 500 മീറ്റര്‍ പരിധിയില്‍ വീടുവയ്ക്കണമെങ്കില്‍ തീരപരിപാലന അതോറിറ്റിയുടെ അനുമതി വേണം.

വേമ്പനാട് അടക്കമുള്ള കായല്‍തീരത്ത് 100 മീറ്ററിനുള്ളിലും നിര്‍മാണ പ്രവര്‍ത്തനം പാടില്ല. ഇത് ലംഘിച്ച് വീട് വയ്ക്കുകയോ അനുമതി നല്‍കുകയോ ചെയ്താല്‍ ഏഴുവര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിയമം കര്‍ശനമാക്കാന്‍ ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച് നിര്‍ദേശം നല്‍കി. നിയമം ബാധകമാകുന്ന ജില്ലകളിലെ കലക്ടര്‍, തഹസില്‍ദാര്‍മാര്‍, ടൗണ്‍ പ്ലാനര്‍മാര്‍, പഞ്ചായത്ത്-മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കായി പ്രത്യേക ശില്‍പശാലകള്‍ സംഘടിപ്പിച്ചു തുടങ്ങി.

അതോറിറ്റിയുടെ അനുമതിയില്ലാതെ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയാല്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ ക്രിമിനല്‍ നടപടി നേരിടേണ്ടിവരുമെന്ന് ശില്‍പശാലയില്‍ മുന്നറിയിപ്പ് നല്‍കി. തീരപരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് കാട്ടി കഴിഞ്ഞ ജനുവരിയിലാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് രണ്ട് സര്‍ക്കുലറുകള്‍ ഇറക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കുലര്‍ മരവിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഉറപ്പുനല്‍കി. സര്‍ക്കുലര്‍ മരവിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ തിരുത്തിയത്.

തീരമേഖലയില്‍ മറ്റ് നിര്‍മാണങ്ങള്‍ തടഞ്ഞ് മത്സ്യത്തൊഴിലാളികളെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നിയമം ഫലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ദ്രോഹമായി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഈ നിയന്ത്രണം പക്ഷേ റിസോര്‍ട്ട് നിര്‍മിക്കുന്നതിലില്ല. അഞ്ചു കോടിയില്‍ കൂടുതല്‍ മുതല്‍മുടക്കുള്ള പദ്ധതികള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങാനാകും. തീരദേശ പരിപാലന നിയമം നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് കേരള സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന അതോറിറ്റി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.

സത്യവാങ്മൂലം നിലനില്‍ക്കെ സര്‍ക്കുലര്‍ മരവിപ്പിക്കുന്നത് കോടതി വിരുദ്ധമാകുമെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തീരദേശ പരിപാലന നിയമത്തിലെ വ്യവസ്ഥകളില്‍ ഇളവ് വേണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കണമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ചില്‍ തന്നെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കിയെങ്കിലും തെരഞ്ഞെടുപ്പ് തിരിച്ചടി ഭയന്ന് പുറത്തുവിട്ടില്ല. നിയമത്തില്‍ ഇളവ് നല്‍കി പുതിയ വിജ്ഞാപനത്തിനായി ഒരു അപേക്ഷ നല്‍കിയതല്ലാതെ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
- See more at: http://www.deshabhimani.com/newscontent.php?id=484296#sthash.qzPERUAB.dpuf

Thursday, July 10, 2014

PRAVASI LEGAL AID CELL - NORKA- TO HELP THE ACCUSED IN FOREIGN JAILS

The incidents which deny the legal rights to the Indian prisoners in foreign jail are increasing. The effort by State to help the pravasi people by constituting legal aid cell and related help are a great relief for their families. Most of the countries only permit their native lawyers to represent the accused/defendant in the proceedings; especially in the Arab countries, all the proceedings are in Arabic and it cause expensive for the victims to get the help of the lawyer in foreign country.

The form for legal aid from pravasi department can be downloaded from the link below.
PRAVASI LEGAL AID - APPLICATION FORM