Search This Blog

Thursday, September 26, 2013

Suspension of license for driving without helmet-- lawyer notice to Transport Commissioner by Social Justice Watch.

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യല്‍; ഋഷിരാജ് സിങ്ങിന് വക്കീല്‍ നോട്ടീസ്‌
T- T T+
കൊച്ചി: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഒടിച്ചതിന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന് വക്കീല്‍ നോട്ടീസ്. ചട്ടം മറികടന്നാണ് ഈ കുറ്റത്തിന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്നാണ് നോട്ടീസില്‍ പറയുന്നത്. സോഷ്യല്‍ ജസ്റ്റിസ് വാച്ച് എന്ന സംഘടനയ്ക്കു വേണ്ടി അഡ്വ. ഷെറി ജെ.തോമസാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നതിന് മോട്ടോര്‍ വാഹനനിയമത്തിലെ 177-ാം വകുപ്പുപ്രകാരം 100 രൂപ പിഴയാണ് വ്യവസ്ഥ ചെയ്യുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ 300 രൂപ പിഴയിടാം. എന്നിരിക്കേ ഹെല്‍മെറ്റില്ലാത്തതിന്റെ പേരില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഇതിനകം ഇറക്കിയ ഉത്തരവുകള്‍ രണ്ടാഴ്ചക്കകം പിന്‍വലിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

No comments:

Post a Comment