Search This Blog

Saturday, January 17, 2015

CRZ amendment on 20000 Metre Square buildings - sanction procedure now rest with State Authorities..

പുര കത്തുമ്പോള്‍ വാഴ വെട്ടി
തീരദേശ നിയന്ത്രണ വിജ്ഞാപനത്തില്‍ വീണ്ടും ഭേദഗതി
രുപതിനായിരം മീറ്റര്‍ സ്ക്വയര്‍ നു മുകളില്‍ വരുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണാനുമതി നല്‍കുന്നതിനുള്ള അധികാരം ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  നല്‍കി സി ആര്‍ ഇസഡ് വിജഞാപനം ഭേദഗതി ചെയ്തുവെന്ന് പത്ര    വാര്‍ത്ത വന്നപ്പോള്‍ തീരപ്രദേശത്ത് താമസിക്കുന്ന സാധാരണ ജനം സന്തോഷിച്ചു. ആകെയുള്ള തുണ്ട് ഭൂമിയിലെ വീട് നന്നാക്കി പണിയുന്നതിനും അടുത്ത തലമുറയ്ക്ക് പുതിയ വീട് പണിയുന്നതിനും ഇനി അനുവാദം ലഭിക്കുമല്ലോ എന്ന് അവര്‍ കരുതി. ഇരുപതിനായിരം  മീറ്റര്‍ സ്ക്വയര്‍ പോയിട്ട് 200 മീറ്റര്‍ സ്ക്വയര്‍ പണിക്കു അനുമതിയെങ്കിലും കിട്ടിയാല്‍ അവര്‍ക്ക് ധാരാളം.പക്ഷെ വാര്‍ത്ത കണ്ടു പഞ്ചായത്ത് ഓഫീസില്‍ ചെന്നപ്പോഴാണ് കാര്യം മനസ്സിലായത്. അത് സാധാരണക്കാരന്റെ ഭാവന നിര്‍മ്മാണത്തിന് വേണ്ടിയുള്ള ഭേധഗതിയല്ല; അതിനിനിയും വേണം സമരം.
മുന്‍പും  ഇരുപതിനായിരം  മീറ്റര്‍ സ്ക്വയര്‍ നു താഴെയുള്ള നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു അധികാരമുണ്ടായിരുന്നു. പക്ഷെ അത്തരം അനുമതികളുടെ കൂട്ടത്തില്‍ സാധാരണക്കാരന്റെ വീടുകളൊന്നും ഉള്പ്പെടില്ലയെന്നു മാത്രം.
വര്‍ഷങ്ങളായി ഈ നിയമത്തില്‍ ഭവനനിര്‍മ്മാണത്തിന് ഇളവു നല്‍കണമെന്ന് ആവശ്യപ്പെടുന്നുവെങ്കിലും അത് കേള്‍ക്കാന്‍ കൂട്ടാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ എന്തായാലും 20000 മീറ്റര്‍ സ്ക്വയര്‍ നു മുകളില്‍ നിര്‍മ്മാണം നടത്താനുള്ള സമ്പന്ന ദരിദ്രരുടെ കാര്യം ഒന്നുകൂടി എളുപ്പമാക്കി. ഇനി അവര്‍ക്ക് നിര്‍മ്മാണത്തിനു അനുവാദം വാങ്ങാന്‍ ഡല്‍ഹിയില്‍ പോകേണ്ട, തിരുവനന്തപുരത്ത് പോയാല്‍ മതി.
നിയമത്തില്‍ ഭവനനിര്‍മ്മാണത്തിന് ഇളവു നല്‍കണമെന്ന് ആവശ്യപ്പെട്ടു നടക്കുന്ന പ്രതിഷേധങ്ങള്‍  സര്‍ക്കാര്‍ ചെവികൊടുക്കുന്നില്ല എന്ന് പറയാനാകില്ല. നിയമം ഇളവു ചെയ്തല്ലോ. പുര കത്തുമ്പോള്‍ വാഴ വെട്ടിയാണെങ്കിലും ധനികരായ ദരിദ്രരുടെ പദ്ധതികള്‍ക്ക് അനുവാദം നല്‍കുന്നതിനുള്ള നടപടികള്‍ ലളിതമാക്കിയല്ലോ .
നിയമദര്‍ശി 2015(2)
www.niyamadarsi.com//www.sherryscolumn.com                                                                                       
Coastal Regulation Zone Notification 2011.
4(i)(d) Construction involving more than 20,000sq mts built-up area in CRZ-II shall be considered in accordance with EIA notification, 2006 and in case of projects less than 20,000sq mts built-up area shall be approved by the concerned State or Union territory Planning authorities in accordance with this notification after obtaining recommendations from the concerned CZMA and prior recommendations of the concern CZMA shall be essential for considering the grant of environmental clearance under EIA notification, 2006 or grant of approval by the relevant planning authority.

No comments:

Post a Comment