ക്രൈം ബുക്ക്
പാത്തുക്കുട്ടിയമ്മയ്ക്കും ഫേസ് ബുക്ക് അക്കൗണ്ട് ! അതിനു അതിശയിക്കേണ്ട കാര്യം ഇല്ല. പ്രായഭേദമെന്യേ ഇന്ന്
ഒരു പുതിയ മുഖം എല്ലാവരും ആഗ്രഹിക്കുന്നു. സാഹചര്യവും സൌകര്യവും ഒത്തു വരുന്നവര്‍ അത് ഫേസ് ബുക്ക്
അക്കൗണ്ടിലൂടെ യാഥാര്‍ത്ഥ്യമാക്കും. ചിലര്‍ നിവൃത്തിയില്ലാതെ പേരിനു ഒരു അക്കൗണ്ട്
തുടങ്ങും. എന്തായാലും ഫേസ് ബുക്ക് ഇന്ന് പലപ്പോഴും ഒരു ക്രൈം ബുക്ക് ആയി പ്രവര്‍ത്തിക്കുന്ന
സംഭവങ്ങള്‍ ഏറി വരുന്നു.
മുഖം
കടമെടുക്കുന്നവര്‍
നിങ്ങളുടെ മകളുടെ
മുഖത്തിന്റെ ഫോട്ടോ തന്റെ ഫോട്ടോ ആണെന്ന് അവകാശപ്പെട്ട് ഒരാള്‍ ഫേസ് ബുക്ക്
അക്കൗണ്ട് തുടങ്ങിയാല്‍ അതിനു അനുവദിക്കുമോ? അതോ നിങ്ങളുടെ മകളുടെ ഫോട്ടോ ദുരുപയോഗം
ചെയ്യുന്നുവെന്നു പരാതി പറയുമോ ?
എന്നാല്‍ ഫേസ്
ബുക്ക് അക്കൗണ്ടില്‍ നല്ലൊരു വിഭാഗം ആളുകള്‍ തങ്ങളുടെതല്ലാത്ത ഫോട്ടോയില്‍ മുഖം
മിനുക്കി നില്‍ക്കുന്നുണ്ട്. സ്വന്തം ഫോട്ടോ ഇട്ടാല്‍ ആരെങ്കിലും അത് ദുരുപയോഗം ചെയ്യുമോയെന്നു
ഭയന്ന് അറിഞ്ഞോ അറിയാതെയോ മറ്റൊരാളുടെ ഫോട്ടോ എടുത്തു ഉപയോഗിക്കുന്നു. ഏതെങ്കിലും സിനിമക്കാരുടെയോ
സെലിബ്രിട്ടികളുടെയോ ഫോട്ടോ സ്വന്തം പ്രൊഫൈല്‍ ഫോട്ടോയായി കൊണ്ടുനടക്കുമ്പോള്‍
ആലോചിക്കേണ്ട കാര്യം, സ്വന്തം മുഖം അങ്ങനെ മറ്റൊരാള്‍ കൊണ്ടുനടന്നാല്‍ പരാതി ഉണ്ടോ
എന്നാണ്.
ക്രൈം @ 66 A
ഫോട്ടോയിലെ യഥാര്‍ത്ഥ
മുഖമുള്ളയാള്‍ക്ക് എന്തെങ്കിലും ശല്യം അതുമൂലം തോന്നുന്നുവെന്ന് പരാതി വന്നാല്‍ പിന്നെ
അഴി എണ്ണാo. ഈ മുഖം തന്റെ സ്വന്തം മുഖമല്ലെന്നു അറിഞ്ഞുകൊണ്ട് അത് ഉപയോഗിച്ച്
അതിലെ യഥാര്‍ത്ഥ വ്യക്തികള്‍ക്ക് ശല്യം,അസൌകര്യം, അപകടം, തടസ്സം, അപമാനം, മനോവേദന,
ശത്രുത, എന്നിവയില്‍ ഏതെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ പിന്നെ ഫേസ് ബുക്ക്, ക്രൈം
ബുക്കായി മാറും.