https://m.facebook.com/story.php?story_fbid=3057718370910743&id=100000178303786
*പ്രളയദുരന്തം 2018*
*Permanent lok adalat to hear appeals on claims of flood victims*
🛑അപ്പീലുകൾ സ്ഥിരം ലോക് അദാലത്തിൽ എത്തുമ്പോൾ...
പ്രളയ ദുരന്തത്തെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ വീടുകൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുക നിയമാനുസൃതം ലഭിക്കേണ്ടത് മുഴുവനായും ഇനിയും ലഭിച്ചിട്ടില്ല എന്ന കാരണത്താൽ നൂറുകണക്കിന് ആളുകളാണ് റവന്യൂ ഉദ്യോഗസ്ഥർക്ക് മുന്നിൽ അപ്പീലുകൾ ഫയൽ ചെയ്തത്. നിഷ്പക്ഷമായ രീതിയിൽ അപ്പീലുകൾ തീർപ്പാക്കേണ്ടതുണ്ട് എന്ന കാരണത്താൽ സ്ഥിരം ലോക് അദാലത്ത് ഇത്തരം അപ്പീലുകൾ ഫയൽ ആക്കാനുള്ള സംവിധാനമായി നിർദേശിച്ചുകൊണ്ട് കേരള ഹൈക്കോടതി 2019 ഫെബ്രുവരിയിൽ ഉത്തരവിട്ടിരുന്നു. (മുൻജില്ലാ ജഡ്ജിയും എറണാകുളം സ്ഥിരം അദാലത്ത് ചെയർമാനുമായിരുന്ന ഡി പാപ്പച്ചൻറെ ഉപദേശം കണക്കിലെടുത്ത് കേസിൽ അമിക്കസ്ക്യൂറിയും ഈ നിർദേശം സമർപ്പിച്ചിരുന്നു). അതുപ്രകാരം നൂറുകണക്കിന് അപ്പീലുകളാണ് അദാലത്തിൽ ഇനിയും ഫയൽ ചെയ്യാൻ ഉള്ളത്.
🛑എന്താണ് സ്ഥിരം ലോക് അദാലത്ത്
ലീഗൽ സർവീസസ് അതോറിറ്റി നിയമം വകുപ്പ് 22 ബി പ്രകാരം പ്രത്യേകം നിർവചിക്കപ്പെട്ടിട്ടുള്ള പൊതു സേവന സംവിധാനങ്ങൾ സംബന്ധിച്ച പരാതികൾ ആണ് സ്ഥിരം അദാലത്തിൽ സമർപ്പിക്കുന്നത്. പ്രളയദുരിത അപ്പീലുകൾ അത്തരത്തിൽ സമർപ്പിക്കാമെന്ന് ഹൈക്കോടതി പ്രത്യേകം നിർദ്ദേശിക്കുകയായിരുന്നു. പരാതികളിൽ വകുപ്പ് 22 സി പ്രകാരം എതിർ കക്ഷികളായ പൊതു സംവിധാനങ്ങളുടെ ഉത്തരവാദിത്വപ്പെട്ടവരെ വിളിച്ചു വരുത്തുകയും വിഷയം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യും. അത്തരത്തിൽ പരിഹാരമായില്ലെങ്കിൽ സിവിൽ നടപടികൾ പ്രകാരമുള്ള തെളിവെടുപ്പിലേക്ക് കടക്കും. അതേ തുടർന്നുണ്ടാകുന്ന വിധി സിവിൽ കോടതിയുടെ വിധിക്ക് തുല്യമായിരിക്കും. ഇതിനെതിരെ സാധാരണ സിവിൽ കേസുകൽ പോലെ അപ്പീലുകൾ ഫയൽ ചെയ്യാനാകില്ല.
🛑public utility service” means any
(i) Transport services for the carriage of passengers or goods by air, road or water or
(ii) Postal telegraph or telegraph or telephone service or
(iii) Supply of power, light or water to the public by any establishment or
(iv) Postal telegraph or telegraph or telephone service or
(v) Service in hospital or dispensary or
(vi) Insurance service
🛑കോടതി ഫീസ് വേണ്ട
സ്ഥിരം ലോക് അദാലത്തിൽ കേസ് നടത്താൻ കോടതി ഫീസ് കെട്ടേണ്ട. എതിർകക്ഷിയെ വിളിച്ചു വരുത്താൻ പോസ്റ്റൽ സ്റ്റാംപ് സാധാരണഗതിയിൽ വേണ്ട. എന്നാൽ പ്രളയ അപ്പീലുകളിൽ എതിർകക്ഷിയെ അറിയിക്കാൻ പോസ്റ്റൽ സ്റ്റാമ്പ് വാങ്ങുന്നുണ്ട്. സ്ഥിരം അദാലത്തിൽ ആവശ്യത്തിന്ഉദ്യോഗസ്ഥർ ഇല്ലാത്തതും പണ്ട് ഇല്ലാത്തതും ആകാം കാരണം.
🛑പ്രളയ അപ്പീലുകൾക്ക്
നിശ്ചിത മാതൃക
പ്രളയ അപ്പീലുകൾ നൽകുന്നതിന് നിശ്ചിത മാതൃക ലഭ്യമാണ്. അപ്പീൽ നിരസിച്ച ഉത്തരവിന്റെ പകർപ്പ്, ദുരന്തം തെളിയിക്കുന്നതിനുള്ള ഫോട്ടോ, മറ്റ് ആവശ്യമായ രേഖകൾ, വീട് സംബന്ധിച്ച മറ്റു വിവരങ്ങൾ മുതലായവ അപ്പീലിന് ഒപ്പം സമർപ്പിക്കണം. സമയബന്ധിതമായി അപ്പീലുകൾ തീർപ്പാക്കുക എന്നത് ഭാരിച്ച പ്രവർത്തനം തന്നെയായിരിക്കും.
No comments:
Post a Comment