Search This Blog

Thursday, September 20, 2012

pothuvicharam പൊതുവിചാരം- Stop toddy distribution - says High Court of Kerala - public thought


കള്ളു കേരളത്തിന്‌ മോചന മണി മുഴങ്ങുന്നു

അക്ഷര ബോധത്തിന്റെ കാര്യത്തില്‍ മുന്നിലെന്നതുപോലെ  കള്ളു ബോധത്തിലും കേരളം മുന്നില്‍ തന്നെ. ഈസ്ടര്‍ ആണെങ്കിലും വിഷു ആണെങ്കിലും ക്രിസ്തുമസ് ആണെങ്കിലും കേരളത്തില്‍ മദ്യമൊഴുക്ക് കൂടും.

മോട്ടോര്‍ വെഹികിള്‍ നിയമം 184 , 185  വകുപ്പുകള്‍ മദ്യപര്‍ക്ക് സുപരിചിതമാണ്. രണ്ടു മണിക്കൂര്‍ പോലീസ് സ്റ്റേഷന്‍ വാസം, 3000 രൂപ പിഴ, പിന്നെ ഒരു നെടുവീര്‍പ്പും. വണ്ടി വീട്ടില്‍ വച്ച് വെള്ളമടിച്ചു ബസിനോ ഓട്ടോയിലോ വരാമെന്ന്  വിചാരിച്ചപ്പോഴാണ് കേരള പോലീസിന്റെ പുതിയ പോലീസ് ആക്ട്‌ 118 എ വന്നപ്പോള്‍ പിന്നെയും പുലിവാലായി. ചുരുങ്ങിയത് 1500  രൂപയും കോടതി പിരിയുന്നത് വരെ തടവും

ഇങ്ങനെ മദ്യപരെ കഷ്ടപ്പെടുതുന്നതിനടിയിലാണ് ഹൈ കോടതിയുടെ പുതിയ വിധി.
കേരളത്തില്‍ ലഭിക്കുന്ന കള്ളിന്‍റെ അളവെത്ര ?
ഷാപ്പുകളില്‍ വിതരണം ചെയ്യുന്ന കള്ളിന്‍റെ അളവെത്ര ?
കാലങ്ങളായി മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ ചോദിക്കുന്ന ചോദ്യമായിരുന്നു ഇത്. വിവരാവകാശ നിയമം വന്നപ്പോള്‍ മറുപടി നല്‍കാന്‍ അബ്കാരി വകുപ്പ് ബാധ്യസ്തരായി. ഇപ്പോള്‍ കോടതിയും ചോദിക്കുന്നു - ഇതെന്തു സര്‍ക്കാര്‍ ?
തൊഴില്‍ നഷ്ടമാകുമെന്ന കാരണത്താല്‍ ഇല്ലാത്ത കള്ള് സ്പിരിറ്റ്‌ കൂട്ടി ഉണ്ടാക്കാമോ ? ഇക്കാലത്ത് കള്ള് ചെത്ത്‌ തൊഴിലിനു പോകുന്ന പുതിയ തലമുറ ഉണ്ടോ ? ചാരായം നിരോധിച്ചപ്പോഴും തൊഴില്‍ നഷ്ടമുണ്ടായില്ലേ ?
കള്ളില്‍ ആകെ ഉണ്ടാകും ആല്‍കഹോള്‍ അളവ് 8 ശതമാനം. ഈ അളവില്‍ കള്ളടിച്ചാല്‍  പൂസായി വഴിയില്‍ കിടക്കുന്നതെങ്ങിനെ ? അപ്പൊ പിന്നെ അടിക്കുന്നത് കള്ളല്ല, സ്പിരിറ്റ്‌ തന്നെ. ഇത് നിര്‍ത്താന്‍ കോടതിക്ക് നിയമം ഉണ്ടാക്കാന്‍ ആകില്ലല്ലോ ,
അത് കൊണ്ട് ഇത്തവണ ഉപദേശത്തില്‍ ഒതുക്കി.
ഇനി സര്‍ക്കാര്‍ തീരുമാനിക്കട്ടെ.


പൊതുവിചാരം : അഞ്ചപ്പം കൊണ്ട് അയ്യായിരം പേര്‍ക്ക് നല്‍കിയത് പോലെ എന്ത് അത്ഭുതമാണ് സര്‍ക്കാര്‍ ചെയ്യുന്നത് കുറച്ചു കള്ള് കൊണ്ട് കുറെ ഷാപ്പുകളില്‍ വിതരണം ചെയ്യാന്‍ ?


ഷെറി 

No comments:

Post a Comment