നികത്ത് ഭൂമി - തരം മാറ്റുന്നതിന് ജലസംരക്ഷണ നടപടികൾ എപ്പോഴും പാലിക്കണമോ ?
2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം (Kerala conservation of paddy land and wetland Act) 2018 ൽ ഭേദഗതി ചെയ്തതിനുശേഷം ഭൂമി തരം മാറ്റുന്നതിന് സമൂലമായ മാറ്റങ്ങളും പുതിയ നടപടിക്രമങ്ങളും ഉണ്ടായി. അതേസമയം ഭേദഗതിക്ക് മുമ്പ് ഭൂവിനിയോഗ ഉത്തരവ് (Kerala Land Utilisation Order) പ്രകാരം നേടിയിരുന്ന നടപടിക്രമങ്ങളിൽ പുതിയ ഭേദഗതി പ്രകാരമുള്ള തുക കൊടുക്കേണ്ടതുമില്ല.
വർഷങ്ങളായി കൈവശംവെച്ചിരിക്കുന്ന സ്വന്തം ഭൂമി തരം മാറ്റാനും ഉടമസ്ഥർ സർക്കാറിലേക്ക് ഫീ നൽകണം. എന്നാൽ നെൽവയൽ തണ്ണീർത്തട നിയമപ്രകാരം സർക്കാരിന് ലഭിച്ചിരുന്ന നല്ലൊരു വരുമാനം 25 സെൻറ് വരെയുള്ള ഭൂമിക്ക് പണം വാങ്ങാൻ ആവില്ല എന്ന ഉത്തരവിലൂടെ ഇല്ലാതായി. ഉത്തരവിന് മുന്നെ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്കും അതിന്റെ ആനുകൂല്യം നൽകി കോടതി ഉത്തരവിറക്കി. 25 സെന്റിന് മുകളിലുള്ള ഭൂമിക്കും ഭൂമി നിയമഭേദഗതിക്ക് മുന്നേ നടപടിക്രമങ്ങൾ നടത്തിയതാണെങ്കിൽ പണം ഒടുക്കേണ്ടതില്ല.
നടപടിക്രമങ്ങൾ എന്നു തുടങ്ങി എന്നത് പ്രസക്തമായ കാര്യമാണ്. അതിന് ആവശ്യമായ അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എന്നുള്ളതും തിട്ടപ്പെടുത്തണം. അത്തരമൊരു കേസിൽ നിയമാനുസൃതം നൽകേണ്ടതായ കൃത്യമായ അപേക്ഷ നിയമഭേദഗതിക്ക് മുമ്പ് നൽകിയിരുന്നില്ല എന്ന് സർക്കാർ വാദിച്ചെങ്കിലും ഉത്തരവുകളുടെ / നടപടികളുടെ വിശകലനത്തിൽ അപേക്ഷകൻ ഉദ്ദേശിച്ചിരുന്നതും സർക്കാർ നടത്തിയിരുന്ന നടപടിക്രമങ്ങൾ വ്യക്തമാക്കുന്നതും കാർഷികേതര ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തന്നെയായിരുന്നു എന്ന് കേരള ഹൈക്കോടതി വിലയിരുത്തി. മാത്രമല്ല ഭൂമി നികന്ന്കിടക്കുന്നത് ആണെന്നും സമീപപ്രദേശങ്ങൾ കെട്ടിടങ്ങൾ ഉള്ളതാണെന്നും കൃഷിക്ക് അനുയോജ്യമല്ല എന്നും റിപ്പോർട്ടുണ്ട്.
അത്തരം സാഹചര്യങ്ങളിൽ നെൽവയൽ തണ്ണീർത്തട നിയമത്തിലെ വകുപ്പ് 27 എ 4 പ്രകാരമുള്ള 10 ശതമാന ഭൂമി- ജല സംരക്ഷണ നടപടികൾ ആർ ഡി ഓ മാരുടെ ഉത്തരവിൽ പറയുന്നത് ശരിയല്ല. വകുപ്പ് 27 എ 4 പ്രകാരമുള്ള നടപടി ആണെങ്കിലും കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം ഉള്ളതാണെങ്കിലും തരം മാറ്റുന്നത് കൃഷിയെയോ വെള്ളമൊഴുക്കിനെയോ തടസ്സപ്പെടുത്തില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിൽ 10 ശതമാനം ഭൂമി ജലസംരക്ഷണത്തിനായി മാറ്റി വെക്കേണ്ടതില്ല.
(WPC 21664.2021)
#Wetland_Act
#Land_Utilisation_Order
No comments:
Post a Comment