Search This Blog

Saturday, March 30, 2019

Bank locker

http://niyamadarsi.com/details/det/IPadiUBLyO/------Breaking-open-of-unused-bank-lockers---article-in-Malayalam.html

*ഒരു വർഷത്തിലധികം ഉപയോഗിക്കാത്ത ലോക്കറുകൾ ബാങ്കുകൾക്ക് പൊളിച്ചുമാറ്റാം* 

സമ്പാദ്യം സുരക്ഷിതമാക്കാൻ ബാങ്ക് ലോക്കർ എടുക്കുന്നത് നല്ലതാണ്. ആഭരണങ്ങളും മറ്റു വിലപ്പെട്ട രേഖകളും അവിടെ സുരക്ഷിതമായി ഇരിക്കും. പക്ഷേ ഒരു വർഷത്തിലധികമായി ഉപയോഗിക്കാത്ത ബാങ്ക് ലോക്കറുകൾ ബലംപ്രയോഗിച്ച് പൊളിച്ച് തുറക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. 2007 ഏപ്രിൽ മാസം പുറത്തിറങ്ങിയ റിസർവ് ബാങ്കിൻറെ മാർഗനിർദേശങ്ങളിൽ അക്കാര്യം വ്യക്തമാണെങ്കിലും അധികം പേരും അത് ശ്രദ്ധിക്കാറില്ല. 

*തുറക്കുന്നതിനു മുമ്പ് നോട്ടീസ് നൽകണം*

ഉപയോഗിക്കാത്ത ലോക്കർ ബലംപ്രയോഗിച്ച് തുറക്കുന്നതിനു മുമ്പ് ഉപഭോക്താവിന് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്ന കാരണം ചോദിക്കുന്ന നോട്ടീസ് ബാങ്കിൽനിന്ന് നൽകണം. ലോക്കർ കരാർ ഒപ്പിടുന്ന സമയത്ത് തന്നെ ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കണം എന്നാണ് ചട്ടം. അതോടൊപ്പംതന്നെ ഉപഭോക്താവിന്റെ കെവൈസി വിവരങ്ങളും ലോക്കർ നൽകുന്ന സമയത്ത് തന്നെ ബാങ്കിന് ബോധ്യമായിരിക്കണം. ഇക്കാര്യത്തിന് ഉപഭോക്താക്കളെ ഹൈറിസ്ക് ഉപഭോക്താക്കൾ എന്നും മീഡിയം റിസ്ക് ഉപഭോക്താക്കൾ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ഹൈ റിസ്ക്ഉപഭോക്താക്കൾ ഒരുവർഷമായി ലോക്കർ ഉപയോഗിച്ചില്ലെങ്കിൽ ഇത്തരത്തിൽ നടപടികൾ ആരംഭിക്കാം. മീഡിയം റിസ്ക് ഉപഭോക്താക്കൾ മൂന്നുവർഷം ലോക്കർ ഉപയോഗിച്ചില്ലെങ്കിൽ ആണ് നടപടി. നോമിനി ഉള്ള സാഹചര്യത്തിൽ നോമിനിക്ക് ലോക്കൽ തുറക്കാം. നോമിനി ഇല്ലെങ്കിൽ പിന്തുടർച്ചാവകാശികൾക്കാണ് അതിനുള്ള അധികാരം.

©  Sherry J Thomas 30.3.19
www.niyamadarsi.com 

Friday, March 22, 2019

CRZ 2018 Notification....plan yet to come.

#കാത്തിരിപ്പ് #CRZ
1991, 2011 ഒടുവിൽ 2018 ഇങ്ങനെ മൂന്നു തവണ തീര നിയന്ത്രണ വിജ്ഞാപനം പുറത്തിറക്കി. 1991 ലെ വിജ്ഞാപനം പ്രകാരം പുറത്തിറക്കിയ തീരപരിപാലന പ്ലാൻ ഉപയോഗിച്ചാണ് 2011ലും കാര്യങ്ങൾ നടത്തിയിരുന്നത്. ഒടുവിൽ 2011 ലെ തനതായ പ്ലാൻ പുറത്തിറങ്ങിയപ്പോഴേക്കും 2018 നോട്ടിഫിക്കേഷൻ വന്നു. ദ്വീപുകൾക്ക് 20 മീറ്റർ മാത്രമാണ് നിയന്ത്രണ മേഖല എന്ന് കണ്ട് ഒരുപാട് പേർ തങ്ങളുടെ വീടുകൾക്ക് സ്ഥിരം നമ്പർ കിട്ടുമെന്ന് പ്രത്യാശിച്ചു. പക്ഷേ അവർക്ക് ഇനിയും കാത്തിരിക്കണം. 2018 പ്രകാരമുള്ള പുതിയ പ്ലാൻ (CZMP)തന്നെ വരണം എന്നാണ് പറയുന്നത് !

Tuesday, March 12, 2019

Election campaign

----തെരഞ്ഞെടുപ്പുകാലത്ത് ആപത്ത് ഉണ്ടാകാതിരിക്കാൻ !----

ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 123 മനസ്സിരുത്തി മനസ്സിലാക്കിയാൽ  തിരഞ്ഞെടുപ്പു പ്രചരണകാലത്ത് ആപത്ത് ഒഴിവാക്കാം. വോട്ട് ചെയ്യുന്നതിനു ചെയ്യാതിരിക്കുന്നതിനും പാരിതോഷികം നൽകുന്നത്, ഭീഷണി സമ്മർദ്ദം എന്നിവ ഉപയോഗിക്കുന്നത് 
കുറ്റകരമാണെന്ന് പൊതുവെ എല്ലാവർക്കും അറിയാം. 

സ്ഥാനാർത്ഥിയെ സ്ഥാനാർത്ഥിയുടെ ഏജൻറോ മറ്റാരെങ്കിലുമോ സ്ഥാനാർത്ഥിയുടെ സമ്മതത്തോടെ മതത്തിൻറെ, ജാതിയുടെ, സമുദായത്തിന്റെ, ഭാഷയുടെ അടിസ്ഥാനത്തിൽ വോട്ടു ചെയ്യാൻ പറയുന്നതും ചെയ്യരുത് എന്ന് പറയുന്നതും കുറ്റകരമാണ്. 

മതത്തിൻറെ, ജാതിയുടെ, സമുദായത്തിന്റെ, ഭാഷയുടെ അടിസ്ഥാനത്തിൽ ശത്രുതയും വെറുപ്പും ഉണ്ടാക്കുന്നതും കുറ്റകരമാണ്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏതെങ്കിലും സ്ഥാനാർത്ഥിയെ പറ്റി തെറ്റായതോ തെറ്റെന്ന് വിശ്വസിക്കുന്നതോ, ശരിയാണ് എന്ന് വിശ്വസിക്കാത്തതോ ആയ പ്രസിദ്ധീകരണവും കുറ്റകരമാണ്. 

രാഷ്ട്രീയപാർട്ടികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗങ്ങൾ എന്നിവ തടസ്സപ്പെടുത്തുന്നതും അതിനു  പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്. പൊതുയോഗത്തിന് അധ്യക്ഷൻ പോലീസ് ഉദ്യോഗസ്ഥനോട് അഭ്യർത്ഥിക്കുന്ന മുറയ്ക്ക്സംശയകരമായ രീതിയിൽ പൊതുയോഗ സ്ഥലത്ത് സന്നിഹിതനായിരിക്കുന്ന വ്യക്തിയുടെ പേരും വിലാസവും പറയുന്നതിന് ആവശ്യപ്പെടേണ്ടത് അത് പറയാൻ വിസമ്മതിക്കുകയോ ശരിയായ വിവരങ്ങൾ പറയാതിരിക്കുകയോ ചെയ്യുന്ന വ്യക്തിയെ വാറണ്ടില്ലാതെ തന്നെ അറസ്റ്റ് ചെയ്ത് നീക്കാവുന്നതാണ്. (വകുപ്പ് 127)

© ഷെറി 
www.niyamadarsi.com