Search This Blog

Thursday, November 8, 2018

Posting in social media by employee- discipline is not servitude ... Kerala High Court

*അവൻ ആത്മരോഷം കുറിച്ചു*
*അവർ അവനെ പുറത്തിരുത്തി*
*ഒടുവിൽ കോടതി അകത്തിരുത്തി*

സംഘടനയിൽ നിന്ന് തന്നെ പുറത്താക്കിയവർക്കെതിരെ ശക്തമായ ഭാഷയിൽ സമൂഹ മാധ്യമത്തിൽ അവൻ കുറിച്ചു. ആരുടെയും പേരു പറഞ്ഞില്ല പക്ഷെ കൊള്ളേണ്ടവർക്ക് അതുകൊണ്ടു. അവന് കിട്ടിയത് ജോലിയിൽനിന്ന് സസ്പെൻഷൻ. സ്ഥാപനത്തിൻറെ സൽപ്പേരിനെ ബാധിക്കുന്ന രീതിയിലാണ് പരാമർശനങ്ങൾ എങ്കിൽ നടപടി ഉണ്ടാകണം ശരിതന്നെ. അച്ചടക്കവും ദാസ്യപ്പണിയും രണ്ടും ഒന്നല്ല. സാമൂഹ്യ മാധ്യമത്തിൽ പൊതുവായി നടത്തിയ പ്രതികരണം സ്ഥാപനത്തിൻറെ പൊതുവായ താൽപര്യത്തിന് വിരുദ്ധമല്ലെങ്കിൽ മാധവൻറെ അഭിപ്രായ സ്വാതന്ത്ര്യം ആയി കണക്കാക്കണം. തൊഴിലാളികൾ നിശബ്ദരായി ഇരിക്കണം എന്ന് അധികാരികൾ കാംക്ഷിച്ചുകൂട. ഇത്തരം ഒരു വിഷയത്തിന് പേരിൽ വളരെ അധികം കാലമൊന്നും ഒരാളെ സസ്പെൻഡ് ചെയ്ത് ഇരുത്തേണ്ട കാര്യമില്ല. എഴുതിയ കുറിപ്പുകൾ സർവീസ് ചട്ടങ്ങൾ പ്രകാരം പെരുമാറ്റദൂഷ്യം ആണോ അല്ലയോ എന്നുള്ളത് അന്വേഷണം നടക്കട്ടെ. അവൻറെ സസ്പെൻഷൻ കാലാവധി പൂർത്തിയാക്കി തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പൊതുവേ സഹാനുഭൂതിയോടെ  ഉത്തരവുകൾ പുറപ്പെടുവിക്കുന്ന ജസ്റ്റിസ്  എ മുഹമ്മദ് മുഷ്താഖിൻറെതാണ് ഉത്തരവ്. 

( സ്ഥാപനത്തിൻറെ സൽപ്പേരിന് കളങ്കം ഉണ്ടാകാത്ത രീതിയിൽ അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നത് തെറ്റല്ല എന്നാണു ഈ വിധിന്യായം പരോക്ഷമായി സൂചിപ്പിക്കുന്നത്. പാരഗ്രാഫ് 5 6. - WPC 27355.18) 

©Sherry

No comments:

Post a Comment