There is no SILENCE; but the voice is UNHEARD. This blog aims to update the social and legal views of the blogger. Mail: sherryjthomas@gmail.com Call @ 9447200500
Search This Blog
Wednesday, November 26, 2014
Saturday, November 22, 2014
ATM withdrawal restrictions - Banks in India - Rights of Depositor - Article
പണം നമ്മുടെ... പിടി അവരുടെ
ബാങ്കില്‍
സൂക്ഷിക്കുന്നത് നമ്മുടെ പണം. പക്ഷെ അത് എ ടി എം ലൂടെ എടുക്കുന്നതിനു പിടി
ബാങ്കുകാരുടെ വക. നവംബര്‍ 1 മുതല്‍ ഇന്ത്യയില്‍ ബാങ്കുകള്‍ക്ക് ഒരു മാസം പരമാവധി ഉപയോഗിക്കാവുന്ന എ ടി എം
ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് അധികാരം നല്‍കി. മറ്റു
ബാങ്കുകളിലെ എ ടി എം ഉപയോഗിക്കുന്നതിലെ സൌജന്യം അഞ്ചില്‍ നിന്ന് മൂന്നായി
കുറക്കുകയും ചെയ്തു. ബാങ്കുകള്‍ക്ക് ആവശ്യമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് തുടര്‍ന്നും
സൌജന്യ നിരക്കില്‍ എ ടി എം സൗകര്യം നല്‍കാമെന്നും റിസര്‍വ് ബാങ്ക് പറയുന്നു. ഡല്‍ഹി,
മുംബൈ, ചെന്നൈ, കൊല്‍ക്കട്ട, ഹൈദരാബാദ്, ബാംഗ്ലൂര്‍ തുടങ്ങി ആറു മെട്രോ
നഗരങ്ങളിലാണ് അപ്രകാരം അധികാരം നല്‍കിയത്.പക്ഷെ കൊച്ചിയിലും ഇത് അനുഭവപ്പെട്ടു
തുടങ്ങി എന്നാണ് അറിയുന്നത്.
കേട്ട ഉടനെ ചിലര്‍ പണി തുടങ്ങി
എന്നാല്‍ അത് കേട്ട
ഉടനെ തന്നെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കും ഏറ്റവും അധികം ആളുകളുടെ പണം
സ്വീകരിച്ചു വച്ചിരിക്കുന്ന ബാങ്കുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നവംബര്‍
ഒന്നുമുതല്‍ പണി തുടങ്ങി. 25000 രൂപ മാത്രം ബാലന്‍സ് ഉള്ള ഉപഭോക്താക്കള്‍ക്ക് മാസം ഇനി നാല്
തവണ മാത്രമേ സൌജന്യമായി എ ടി എം സൗകര്യം ഉപയോഗിക്കാനാകൂ. 25000 രൂപയ്ക്കു മുകളില്‍
ബാലന്‍സ് ഉള്ളവര്‍ക്ക് സ്റ്റേറ്റ് ബാങ്ക് എ ടി എം സൌജന്യമാണെങ്കിലും ഇതര
ബാങ്കുകളുടെ എ ടി എം മാസത്തില്‍ മൂന്ന് തവണ മാത്രമേ ഉപയോഗിക്കാനാകൂ. സ്വകാര്യ
മേഖലയില്‍ ഉള്ളതുള്പ്പെടെ മറ്റു ബാങ്കുകള്‍ തല്ക്കാലം മാറ്റമൊന്നും വരുത്താതെ കാത്തിരിക്കുകയാണ്.
നാളെകളില്‍ അവരും ഈ ലാഭം ഉപയോഗപ്പെടുത്തിയെക്കും.
സംഘടിതരെല്ലെങ്കിലും തിരിച്ചും പണി കൊടുക്കാം
ഒരിക്കലും
സംഘടിക്കാത്ത വിഭാഗമാണ് ബാങ്ക് ഉപഭോക്താക്കള്‍. അതാരുടെയും കുറ്റമല്ല.
ആരൊക്കെയാണ് ഒരേ ബാങ്കിലെ ഉപഭോക്താക്കള്‍ എന്ന് തമ്മിലാരും അറിയാറ് തന്നെയില്ല.
റിസര്‍വ് ബാങ്ക് ഇങ്ങനെ അനുവാദം കൊടുത്തുവെന്ന് കരുതി ബാങ്കും ഇടപാടുകാരും തമ്മിലുള്ള
ബാങ്കിംഗ് ഉപഭോക്ത്ര ബന്ധത്തിന് മാറ്റമില്ല. ഉപഭോക്താവിന് സേവനം നല്കാന്‍ ബാങ്കിന്
എന്നും ബാധ്യത ഉണ്ട്. അല്ലെങ്കില്‍ അക്കൗണ്ട് സൗകര്യം കൊടുക്കരുത്. ബാങ്കുകളുടെ
സമ്മര്‍ദം മൂലമാണ് റിസര്‍വ് ബാങ്ക് ഇങ്ങനെ അനുവാദം നല്‍കിയത്.
ബാങ്കിംഗ് റഗുലെഷന്‍
നിയമപ്രകാരം റിസര്‍വ് ബാങ്കിന്റെ അധികാരങ്ങള്‍ ഇങ്ങനെ പറയുന്നു –
(1)
Where the Reserve Bank is satisfied that.
(a)
In the [public interest]; or
[(aa)
In the interest of banking policy; or]
(b)
To prevent the affairs of any banking company being conducted in a manner detrimental
to the interests of the depositor or in a manner prejudicial to the
interests of the banking company; or
(c)
To secure the proper management of any banking company generally; it is
necessary to issue directions to banking companies generally or to any banking
company in particular, it may, from time to time, issue such directions as it
deems fit, and the banking companies or the banking company, as the case may
be, shall be bound to comply with such directions.
(2)
The Reserve Bank may, on representation made to it or on its own motion, modify
or cancel any direction issued under sub-section (1), and in so i-modifying or
canceling any direction may impose such conditions as it thinks fit, subject to
which the modification or cancellation shall have effect.
ബാങ്കിംഗ് റഗുലെഷന്‍ നിയമം പറയുന്നത് - പൊതു താല്‍പ്പര്യം
മുന്‍നിര്‍ത്തിയോ, നിക്ഷേപകരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനോ ബാങ്കുകള്‍ക്ക്
പ്രവര്‍ത്തന നിര്‍ദേശങ്ങള്‍ നല്കാന് റിസര്‍വ് ബാങ്കിന് അധികാരമുണ്ട്. സമ്മര്‍ദത്തിനു
വഴങ്ങി എന്തൊക്കെ അനുവാദം നല്‍കിയാലും, പൊതു താല്‍പ്പര്യവും നിക്ഷേപകരുടെ താല്‍പ്പര്യം
മുന്‍നിര്‍ത്തിയും അത്തരം സൌകര്യങ്ങള്‍ തുടര്‍ന്നും നല്‍കാന്‍ ബാങ്കുകളോട് നിര്‍ദേശിക്കാം.
പക്ഷെ അതിനു ആര് മുന്‍കൈ എടുക്കും ? ഒട്ടും സംഘടിതരല്ലാത്ത നിക്ഷേപകര്‍ എങ്ങനെ
സമ്മര്‍ദം ഉണ്ടാകും.
എങ്ങനെ
തിരിച്ചടിക്കാം ?
നിക്ഷേപകര്‍ക്ക് പല രീതികളില്‍ തിരിച്ചു പ്രതികരിക്കാം.
ഒന്ന് – ഇത് പൊതു താല്‍പ്പര്യം അല്ലെന്നും, നിക്ഷേപകരുടെ
താല്‍പ്പര്യത്തിനു വിരുദ്ധമാണെന്നും റിസര്‍വ് ബാങ്കിനെ രേഖാമൂലം അറിയിക്കുന്ന
ആളുകളുടെ എണ്ണം കൂട്ടി വലിയ പ്രധിഷേധം ഉണ്ടെന്നറിയിക്കാം. അങ്ങനെ ബാങ്കിംഗ്
റഗുലെഷന്‍ നിയമത്തിലെ അധികാരങ്ങള്‍ ഉപയോഗിച്ച് നിര്‍ദേശങ്ങള്‍ നല്കാന് റിസര്‍വ്
ബാങ്ക് തീരുമാനമെടുത്തേക്കാം.
രണ്ടു – ഉപഭോക്ത്ര ബന്ധമായത് കൊണ്ട് ബാങ്കിംഗ് സമയത്ത്
എപ്പോള്‍ നിക്ഷേപകന്‍ ചോദിച്ചാലും ബാലന്‍സും മറ്റു സൌകര്യങ്ങളും ബാങ്ക്
അറിയിക്കണം. പണം സ്ലിപ് നല്‍കി പിന്‍വലിക്കാന്‍ ചെന്നാലും അത് ചെയ്തു കൊടുക്കണം. സമയമുള്ളപ്പോഴൊക്കെ
ബാങ്കില്‍ പോയി ബാലന്‍സ് തുക ചോദിച്ചും, ചെറിയ തുകകള്‍ പിന്‍വലിച്ചും
ശല്യമുണ്ടാക്കി അവരുടെ ജോലി ഭാരം കൂട്ടി ബാങ്കിംഗ് ജോലികള്‍ക്ക് നിയമപരമായ ശല്യം
ഉണ്ടാക്കുക. മറ്റു ജോലികള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സമയമില്ലാതായി മാറും.
ചിലപ്പോള്‍ ഉള്ളില്‍ നിന്ന് തന്നെ പ്രധിഷേധമുണ്ടായി എ ടി എം സൌജന്യ സേവനങ്ങള്‍
പുനസ്ഥാപിച്ചെക്കാം.
Monday, November 17, 2014
Saturday, November 15, 2014
CRZ Notification 2011 - IMPACT IN KERALA - How it affects house construction of common Man- Power Point Presentation
CRZ Notification 2011 - IMPACT IN KERALA - How it affects house construction of common Man- Power Point Presentation - Prepared by Adv Sherry J Thomas.
CRZ Notification - IMPACT ON KERALA - PPT
CRZ Notification - IMPACT ON KERALA - PPT
Monday, November 10, 2014
മരട് മുനിസിപാലിറ്റി അയിനി തോട് CRZ ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷെ തോടിന്റെ വീതിയോ നൂറു മീറ്ററോ ഏതാണോ കുറവ്, അത്രയും സ്ഥലം മാത്രമാണ് നിയന്ത്രണത്തിന് വിധേയം. പത്തു -പതിനഞ്ചു മീറ്റര്‍ മാത്രം വീതിയുള്ള തോടിനു പരമാവധി പതിനഞ്ചു മീറ്റര്‍ മാത്രമേ നിയന്ത്രണ മേഖലയുള്ളു. നിയന്ത്രണ മേഖലയില്‍ മാത്രമാണ് നിര്‍മ്മാണത്തിന് തടസ്സം. അതിനപ്പുറത്തുള്ള എല്ലാ നിര്‍മ്മനങ്ങള്‍ക്കും നമ്പര്‍ ലഭിക്കേണ്ടതാണ്, കൊടുക്കേണ്ടതാണ്.
CRZ Notification 2011 - Paragraph 8 - Notification Page 9-10.
8. Norms for regulation of activities permissible under this notification,-
(i) The development or construction activities in different categories of CRZ shall be
regulated by the concerned CZMA in accordance with the following norms, namely:-
.....
III. CRZ-III,-
A. Area upto 200mts from HTL on the landward side in case of seafront and 100mts
along tidal influenced water bodies or width of the creek whichever is less is to be earmarked as “No Development Zone (NDZ)
CRZ Notification 2011 - Paragraph 8 - Notification Page 9-10.
8. Norms for regulation of activities permissible under this notification,-
(i) The development or construction activities in different categories of CRZ shall be
regulated by the concerned CZMA in accordance with the following norms, namely:-
.....
III. CRZ-III,-
A. Area upto 200mts from HTL on the landward side in case of seafront and 100mts
along tidal influenced water bodies or width of the creek whichever is less is to be earmarked as “No Development Zone (NDZ)
Subscribe to:
Posts (Atom)