Search This Blog

Sunday, July 22, 2018

Rights of senior citizens - 60+

*60 വയസ്സു കഴിഞ്ഞാൽ പേര് പോലീസ് സ്റ്റേഷനിൽ*
60 വയസ്സ് കഴിഞ്ഞ എല്ലാ ആളുകളുടെയും പേര് വിവരങ്ങൾ അതത് പോലീസ് സ്റ്റേഷൻ രജിസ്റ്ററിൽ ഉണ്ടാകണമെന്നാണ് മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും ഉള്ള നിയമത്തിലെ ചട്ടം പറയുന്നത്. മാസത്തിലൊരിക്കൽ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ മുതിർന്ന പൗരനെ സന്ദർശിച്ച ക്ഷേമമന്വേഷിച്ചു റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിക്കണം. സിവിൽ വേഷത്തിൽ തങ്ങളുടെ അടുത്തെത്തി എന്തെങ്കിലും ക്ഷേമം അന്വേഷിക്കുന്ന പൊലീസ് സുഹൃത്തിനോട് ബുദ്ധിമുട്ടുകൾ തുറന്നുപറയാൻ മുതിർന്ന പൗരന്മാർ തയ്യാറായേക്കും എന്ന നിഗമനമാണ് ഇത്തരമൊരു ചട്ടം 2009 ൽ രൂപീകരിച്ചതിന് പിന്നിൽ. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി സർക്കുലറും ഇറക്കിയിട്ടുണ്ട്.
സർക്കുലറിൻറെ പൂർണരൂപം www.niyamadarsi.com എന്ന
വെബ്സൈറ്റിൽ ലഭ്യമാണ്.

proceedings under section 107 crpc - legality - cannot be taken on all events

----സമാധാനം നിലനിർത്താൻ ആർക്കെതിരെയും നടപടിയെടുക്കാമോ---
സമൂഹത്തിൽ സമാധാന അന്തരീക്ഷം തകർക്കുന്നതിന് ശ്രമിക്കുന്നു എന്ന അറിവു കിട്ടിയാൽ, അല്ലെങ്കിൽ സമാധാനം തകർക്കുന്നതിനുള്ള എന്തെങ്കിലും പ്രവർത്തി ചെയ്യാൻ സാധ്യതയുണ്ട് എന്ന അറിവ് കിട്ടിയാൽ അതിന് സാധ്യതയുള്ള ആളുകളെ തങ്ങൾ സമാധാനം ലംഘിക്കുന്ന പ്രവർത്തനങ്ങൾ ഒന്നും ചെയ്യുകയില്ല എന്ന് ജാമ്യം രേഖപ്പെടുത്തി ജാമ്യക്കാരോട് കൂടിയോ അല്ലാതെയോ പരമാവധി ഒരു വർഷം വരെയുള്ള കാലയളവിലേക്ക് കരുതൽ ഉത്തരവുകൾ കളക്ടർക്കും സബ്ഡിവിഷനൽ മജിസ്ട്രേറ്റിനും ഇറക്കാവുന്നതാണ്. അങ്ങനെയുള്ള അറിവ് മജിസ്ട്രേറ്റിന് കിട്ടുന്നത് പോലീസ് റിപ്പോർട്ടുകളിലൂടെ ആയിരിക്കും. നിസ്സാരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ആളെപ്പോലും വേണമെന്ന് വെച്ചാൽ പോലീസിന് ഇത്തരമൊരു റിപ്പോർട്ട് നല്കി മജിസ്ട്രേറ്റ് ക്രിമിനൽ നടപടിക്രമം വകുപ്പ് 107 പ്രകാരം സമാധാനം നിലനിർത്തുന്നതിനുള്ള കരുതൽ ഉത്തരവുകൾ ഇറക്കുക സാധാരണമായിരിക്കുന്നു. എന്നാൽ മതിയായ കാരണമില്ലാതെ നിസ്സാര കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ടതും മറ്റു കേസുകളിലൊന്നും ഉൾപ്പെടാത്ത വരമായ് ആളുകൾക്കെതിരെ ഇത്തരം നടപടികൾ എടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഫോർട്ടുകൊച്ചി
സബ്ഡിവിഷനൽ മജിസ്ട്രേറ്റ് ഇത്തരത്തിൽ എടുത്ത നടപടി റദ്ദാക്കിയാണ് ഉത്തരവ്. CRL MC 294.2018

taking video in public place and sending in social media - no offence - Kerala HIgh Court

---അധ്യാപികയുടെ വീഡിയോ എടുത്ത് വിദ്യാർത്ഥികൾ പ്രചരിപ്പിച്ചു....പൊതുസ്ഥലത്ത് വെച്ച് സ്ത്രീയുടെ വീഡിയോ എടുക്കുന്നത് കുറ്റമാണോ ?---
കേരള പോലീസ് നിയമം വകുപ്പ് 119 (ബി) പ്രകാരം സ്ത്രീയുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ അവരുടെ വീഡിയോയോ ഫോട്ടോയോ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. കോളേജിൽ വിദ്യാർഥികൾ സ്ഥാപിച്ചിരുന്ന ബാനറുകൾ നീക്കം ചെയ്യുന്ന അധ്യാപികയുടെ വീഡിയോ വിദ്യാർത്ഥികൾ തന്നെ എടുക്കുകയും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. അത്തരത്തിൽ വീഡിയോ പ്രചരിപ്പിച്ചത് തൻറെ സ്വകാര്യതയെ ബാധിക്കുന്നതാണ് എന്ന് കാണിച്ച് അദ്ധ്യാപിക നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. അന്വേഷണത്തിനുശേഷം കുറ്റപത്രം നൽകിയ കേസ് പക്ഷേ ഹൈക്കോടതി റദ്ദാക്കി. പരസ്യമായി എല്ലാ ആളുകളും കാൺകെ ചെയ്ത പ്രവർത്തി റെക്കോർഡ് ചെയ്തത് മൂലം സ്വകാര്യതയ്ക്ക് ഭംഗം വന്നു എന്ന് പറയാനാകില്ല എന്ന് കോടതി !.

anticipatory bail- sessions court-high court-supreme court

*ഒരു മുൻകൂർ ജാമ്യം വേണം*
ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് സാഹചര്യങ്ങൾ വരുമ്പോൾ ഉടനെ ആളുകൾ ചിന്തിക്കുന്ന കാര്യമാണ് മുൻകൂർ ജാമ്യം. പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചാർജ് ചെയ്ത് എടുക്കുന്ന കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരാക്കുമ്പോൾ റിമാൻഡ് ആയിപ്പോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് മുൻകൂർ ജാമ്യം എടുക്കുന്നത്. മുൻകൂർ ജാമ്യം ലഭിച്ച കേസുകളിൽ ജാമ്യമില്ലാത്ത വകുപ്പുകൾ ഉപയോഗിച്ച് അറസ്റ്റ് ചെയ്യേണ്ടി വന്നാൽ പോലും പോലീസിന് സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യത്തിൽ വിടേണ്ടതായി വരും. ജില്ലാ സെഷൻസ് കോടതി കളിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യാം.

Right to see the answer sheet - PSC examination - supreme court order

സ്വന്തം ഉത്തരക്കടലാസ് പരിശോധിക്കാൻ ഉദ്യോഗാർത്ഥിക്ക് അവകാശമുണ്ടോ?
#Right to information Act #RTI
പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥിക്ക് തനിക്ക് ലഭിച്ച മാർക്ക് സംബന്ധിച്ച സംശയം ഉണ്ടായപ്പോൾ മൂല്യനിർണയം നടത്തിയ ഉത്തരകടലാസ് ഒന്ന് കാണണമെന്ന് തോന്നി. വിവരാവകാശ നിയമപ്രകാരം അതിന് അപേക്ഷ നൽകിയെങ്കിലും അധികാരികൾ അത് നിരസിച്ചു. എന്നാൽ ഉദ്യോഗാർഥിക്ക് സ്വന്തം പരീക്ഷയുടെ മാർക്കുകൾ നോക്കാൻ അവസരം നൽകുന്നത് പൊതുതാൽപര്യത്തിന് എതിരാവുകുകയോ
രാജ്യതാൽപര്യത്തിനെതിരാവുകയോ ചെയ്യുകയില്ല എന്ന് രാജ്യത്തെ പരമോന്നത നീതിപീഠം. ഉത്തരക്കടലാസ് പരിശോധിക്കാൻ ഉദ്യോഗാർത്ഥിക്ക് അവസരം നൽകി. (Civil Appeal 6723.2018)

Wednesday, July 4, 2018

Salary certificate is not the only criteria to decide the income in MACT cases - Income tax return can also be considered - Supreme Court

---#മോട്ടോർ #വാഹന അപകട കേസുകളിൽ വരുമാന സർട്ടിഫിക്കറ്റ് മാത്രമല്ല ആദായ നികുതി രേഖകളും അപേക്ഷകന്റെ വരുമാനം നിശ്ചയിക്കാൻ ഉപയോഗിക്കാം എന്ന് സുപ്രീം കോടതി---

മോട്ടോർ വാഹന അപകടമുണ്ടായാൽ ആൾ മരണപ്പെട്ടാലും അപകടത്തെ തുടർന്ന് ജോലിക്കു പോകാനാകാതെ ഇരുന്നാലും നഷ്ടമായ തൊഴിൽ സംബന്ധിച്ചുള്ള നഷ്ടപരിഹാരത്തിന് കണക്കു പരിശോധിക്കുമ്പോൾ തെളിവിലേക്കായി ഹാജരാക്കുന്ന വരുമാന സെര്ടിഫിക്കറ്റും ആദായ നികുതി ഒടുക്കിയ രേഖകളും തമ്മിൽ ചേർച്ചയില്ലാതെ വന്നപ്പോൾ കൂടുതൽ തുക വരുമാനം കാണിച്ചിരുന്ന ആദായനികുതി കണക്കുകൾ പ്രകാരം വരുമാനം നിശ്ചയിക്കാൻ ആദ്യം മോട്ടോർ വാഹന അപകട ട്രിബുണൽ കൂട്ടാക്കിയിരുന്നില്ല. രണ്ടു രേഖകൾ തമ്മിലുള്ള അന്തരം വിശദീകരിക്കാൻ അപേക്ഷകർക്ക് കഴിഞ്ഞില്ല എന്നതായിരുന്നു കാരണം. എന്നാൽ വരുമാന സർട്ടിഫിക്കറ്റ് വിവരങ്ങൾ മാത്രമല്ല ആദായ നികുതി സമർപ്പിച്ച വിവരങ്ങൾ കൂടി ആധികാരികരേഖയായി കണക്കാക്കി സുപ്രീം കോടതി അപേക്ഷകന് നഷ്ടപരിഹാരത്തുക ഉയർത്തി നൽകി.
[SLP (C) 7104-7105/2016 dated 3.7.18 United India Insurance Co. V.Indiro Devi & Others]