Search This Blog

Monday, June 13, 2016

CRZ - Right to HOME Campaign - Coastal Zone Management Authority is dead slow...

-----ചങ്കൂറ്റമുണ്ടെങ്കില്‍ ഒരുമിച്ചു നില്‍ക്കൂ
അല്ലെങ്കില്‍ വിധിയെന്ന് കരുതി സമാധാനിക്കൂ --------

സ്ഥലം -എറണാകുളം ജില്ലയിലെ ബോള്‍ഗാട്ടി ദ്വീപ്, ഹൈക്കോടതിക്ക് സമീപമുള്ള കായലിലെ കൂറ്റന്‍ കെട്ടിടങ്ങള്‍...
മുളവുകാട് പഞ്ചായത്ത് നിവാസികളായ മാനുവല്‍ മാഷും മാധവന്‍കുട്ടിയും തുല്യ ദുഖിതരാന്. കാരണം രണ്ടുപേര്‍ക്കും സ്വന്തം സ്ഥലത്ത് ഒരു ഒറ്റമുറി വീട് വയ്ക്കാന്‍ പോലും അവകാശമില്ല. പൊതു ആവശ്യത്തിനു സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്താല്‍ എന്തെങ്കിലുംവില കിട്ടും. പക്ഷെ ഇത് അതുപോലുമില്ല. കാരണം അവരുടെ ഭൂമി CRZ പരിധിയില്‍ പെട്ടതാണത്രെ.
പക്ഷെ ബോള്‍ഗാട്ടിയില്‍ ഉയരുന്ന വലിയ കണ്‍വന്ഷന്‍ സെന്ററിനു അതൊന്നും ബാധകമായില്ല. വെള്ളത്തില്‍ തൂണ് ഉറപ്പിച്ചു ഉണ്ടാക്കിയ ഫ്ലാറ്റ് സമുച്ചയത്തിനും CRZ പരിധി ബാധകമായില്ല. 5 സെന്റുകാരന്‍മാര്‍ക്ക് നിയന്ത്രണം ബാധകം. അതാണ്‌ നിയമത്തിന്റെ നയതന്ത്രം.

------2011 ഇല്‍ വീണ്ടും നടപ്പിലായ CRZ വിജ്ഞാപനം പറയുന്നത് 24 മാസത്തിനുള്ളില്‍ ഏതൊക്കെയാണ് CRZ പരിധി എന്ന് കരട് പ്രസിദ്ധീകരിച്ചു ജനങ്ങളില്‍ നിന്ന് മറുപടി തേടി അതില്‍ തീരുമാനമുണ്ടാക്കി അന്തിമ പ്ലാന്‍ ഉണ്ടാക്കണമെന്നാണ്; പക്ഷെ മരട്, കൊച്ചി, കൊല്ലം എന്നീ നഗരസഭകളില്‍ കരട് പ്ലാന്‍ മാത്രമിറക്കി അത് പാതിവഴിയില്‍ നിര്‍ത്തി.
r
-------അന്തിമ പ്ലാന്‍ ഇപ്പോഴും വന്നിട്ടില്ലെങ്കിലും നിര്‍മ്മാണ നിയന്ത്രണം മുറക്ക് നടക്കുന്നു. പുതിയ പ്ലാന്‍ വരുന്നത് വരെ ഓരോവര്‍ഷവും താല്‍ക്കാലിക ഉത്തരവുകള്‍ ഇറക്കാം എന്നാ ലൂപ് ഹോളില്‍ പിടിച്ചു അന്നും ഇന്നും പഴയ പ്ലാന്‍ പ്രകാരം ഉത്തരവ് പുതുക്കി നിയന്ത്രണം നിലനിര്‍ത്തുന്നു.

No comments:

Post a Comment