*താങ്കൾ പ്രതിയായ കേസ് 29/6/19 ന് വിചാരണയ്ക്ക് വച്ചിരിക്കുന്നു.*
*പോസ്റ്റ് കാർഡിന് എന്താ സമൻസിൽ കാര്യം ?*
താങ്കൾ പ്രതിയായ കേസ് 29/6/19 ന് വിചാരണയ്ക്ക് വച്ചിരിക്കുന്നു. അന്നേദിവസം നേരിട്ടോ വക്കീൽ മുഖാന്തിരമോ കോടതിയിൽ ഹാജരായി മറുപടി ബോധിപ്പിക്കണം.
ചിലർക്ക് ഇത്തരത്തിൽ പോസ്റ്റ് കാർഡുകൾ മജിസ്ട്രേറ്റ് കോടതിയിൽനിന്നും കിട്ടാറുണ്ട്. നിയമവിരുദ്ധമായി വാഹനമോടിച്ച കുറ്റങ്ങൾക്ക് ആയിരിക്കും കൂടുതലും. പെറ്റി കേസുകൾക്കും ഇങ്ങനെ കോടതിയിൽനിന്ന് പോസ്റ്റ് കാർഡ് കിട്ടാറുണ്ട്.
*സമൻസ് എങ്ങനെ അയക്കണം*
ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 62 പ്രകാരം ക്രിമിനൽ കേസുകളിൽ സമൻസ് എത്തിക്കേണ്ടത് പോലീസോ അല്ലെങ്കിൽ പ്രത്യേകം നിശ്ചയിച്ചിരിക്കുന്ന ഉദ്യോഗസ്ഥനോ ആയിരിക്കണം. പോസ്റ്റ് കാർഡിൽ സമൻസ് അയക്കുന്നത് നിയമപരമല്ല. അതുകൊണ്ടുതന്നെയാകാം നിയമത്തെപ്പറ്റി ബോധ്യമുള്ള പല കോടതികളും പോസ്റ്റ് കാർഡിലൂടെ അറിയിച്ച പ്രതി ഹാജരായില്ലെങ്കിലും വാറണ്ട് ആക്കാറില്ല.
*എന്താണ് 279 IPC 185 MVA*
പോസ്റ്റ് കാർഡിന് മുകളിൽ എഴുതിയിട്ടുണ്ടാകാൻ സാധ്യതയുള്ള രണ്ടു വകുപ്പുകൾ ആണ് മുകളിലെ തലക്കെട്ടിൽ ഉള്ളത്. പൊതുനിരത്തിൽ മനുഷ്യ ജീവന് അപകടം ഉണ്ടാകാൻ സാധ്യതയുള്ള വിധത്തിൽ വാഹനം ഉപയോഗിക്കുന്നതാണ് 279 ഐപിസി. രക്തത്തിൽ 100 മില്ലി ലിറ്റർ കണക്കിൽ 30 മില്ലിഗ്രാം ആൽക്കഹോൾ ഉണ്ടെന്നു കണ്ടാൽ 185 മോട്ടോർ വാഹന വകുപ്പ് പ്രകാരം കേസ് ഉണ്ടാകും. മദ്യപിക്കാതെ അപകടകരമായി വാഹനമോടിച്ചാൽ 185 നു പകരം 184 മുമ്പ് ചേർക്കാറുണ്ടായിരുന്നു. മോട്ടോർ വാഹന വകുപ്പിലെ കുറ്റങ്ങൾ മാത്രമാണെങ്കിൽ പോലീസിന് നേരിട്ട് കേസെടുക്കാൻ ആകില്ല എന്ന നിയമവശം കോടതികൾ വീണ്ടും ഉറപ്പിച്ചപ്പോൾ അത് നിർത്തി. സാധാരണയായി നേരിട്ട് കോടതിയിൽ ഹാജരായി പിഴ അടയ്ക്കുകയോ വക്കീൽ മുഖാന്തരം അടയ്ക്കുകയോ ചെയ്യാം. (ബന്ധപ്പെട്ട വകുപ്പുകളുടെ സ്ക്രീൻഷോട്ട് ഇതോടൊന്നിച്ച് ഉണ്ട്)
© Sherry
https://m.facebook.com/story.php?story_fbid=456088418295757&id=256286001609334
No comments:
Post a Comment