Search This Blog

Tuesday, March 12, 2019

Election campaign

----തെരഞ്ഞെടുപ്പുകാലത്ത് ആപത്ത് ഉണ്ടാകാതിരിക്കാൻ !----

ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 123 മനസ്സിരുത്തി മനസ്സിലാക്കിയാൽ  തിരഞ്ഞെടുപ്പു പ്രചരണകാലത്ത് ആപത്ത് ഒഴിവാക്കാം. വോട്ട് ചെയ്യുന്നതിനു ചെയ്യാതിരിക്കുന്നതിനും പാരിതോഷികം നൽകുന്നത്, ഭീഷണി സമ്മർദ്ദം എന്നിവ ഉപയോഗിക്കുന്നത് 
കുറ്റകരമാണെന്ന് പൊതുവെ എല്ലാവർക്കും അറിയാം. 

സ്ഥാനാർത്ഥിയെ സ്ഥാനാർത്ഥിയുടെ ഏജൻറോ മറ്റാരെങ്കിലുമോ സ്ഥാനാർത്ഥിയുടെ സമ്മതത്തോടെ മതത്തിൻറെ, ജാതിയുടെ, സമുദായത്തിന്റെ, ഭാഷയുടെ അടിസ്ഥാനത്തിൽ വോട്ടു ചെയ്യാൻ പറയുന്നതും ചെയ്യരുത് എന്ന് പറയുന്നതും കുറ്റകരമാണ്. 

മതത്തിൻറെ, ജാതിയുടെ, സമുദായത്തിന്റെ, ഭാഷയുടെ അടിസ്ഥാനത്തിൽ ശത്രുതയും വെറുപ്പും ഉണ്ടാക്കുന്നതും കുറ്റകരമാണ്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏതെങ്കിലും സ്ഥാനാർത്ഥിയെ പറ്റി തെറ്റായതോ തെറ്റെന്ന് വിശ്വസിക്കുന്നതോ, ശരിയാണ് എന്ന് വിശ്വസിക്കാത്തതോ ആയ പ്രസിദ്ധീകരണവും കുറ്റകരമാണ്. 

രാഷ്ട്രീയപാർട്ടികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗങ്ങൾ എന്നിവ തടസ്സപ്പെടുത്തുന്നതും അതിനു  പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്. പൊതുയോഗത്തിന് അധ്യക്ഷൻ പോലീസ് ഉദ്യോഗസ്ഥനോട് അഭ്യർത്ഥിക്കുന്ന മുറയ്ക്ക്സംശയകരമായ രീതിയിൽ പൊതുയോഗ സ്ഥലത്ത് സന്നിഹിതനായിരിക്കുന്ന വ്യക്തിയുടെ പേരും വിലാസവും പറയുന്നതിന് ആവശ്യപ്പെടേണ്ടത് അത് പറയാൻ വിസമ്മതിക്കുകയോ ശരിയായ വിവരങ്ങൾ പറയാതിരിക്കുകയോ ചെയ്യുന്ന വ്യക്തിയെ വാറണ്ടില്ലാതെ തന്നെ അറസ്റ്റ് ചെയ്ത് നീക്കാവുന്നതാണ്. (വകുപ്പ് 127)

© ഷെറി 
www.niyamadarsi.com

No comments:

Post a Comment