Search This Blog

Thursday, June 7, 2018

No home work for Class 1 & 2 students

ഇനി കുട്ടികൾക്ക് ഹോംവർക്ക് നൽകരുത്, സ്കൂൾ ബാഗ് ഭാരം കുറയ്ക്കണം.

ഒന്ന്, രണ്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇനിമുതൽ സ്കൂളിൽനിന്ന് ഹോംവർക്ക് നൽകരുത് എന്ന് മദ്രാസ് ഹൈക്കോടതി. രാജ്യത്തെ എല്ലാ സ്കൂളുകൾക്കും സിബിഎസ്ഇ ഉൾപ്പെടെ ഇത് ബാധകമാകും എന്നാണ് വിധി. ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികൾക്ക് ഭാഷാപഠനം കൂടാതെ കണക്ക് കൂടി പഠിപ്പിക്കാം അതല്ലാതെ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുത്. മൂന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഭാഷാപഠനം കണക്ക്, ഇ വി എസ് എന്നിവയാണ് പഠിപ്പിക്കേണ്ടത്.

കുട്ടികൾക്ക് അമിതമായ ഭാരം ചുമക്കാൻ ഇടവത്തിൽ കുട്ടികളുടെ സ്കൂൾബാഗ് സംബന്ധിച്ച് ചിൽഡ്രൻ സ്കൂൾ ബാഗ് പോളിസി രൂപീകരിക്കാനും എല്ലാ സംസ്ഥാന സർക്കാരുകളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടു. NCERT പ്രസിദ്ധപ്പെടുത്തുന്ന പുസ്തകങ്ങൾ മാത്രം വാങ്ങണമെന്നും എല്ലാ സി ബി എസ്് ഇ സ്കൂളുകൾക്കും നിർദ്ദേശം നൽകി. ഹോം വർക്ക് നൽകുന്നില്ല എന്ന് ഉറപ്പു വരുത്താൻ ഫ്ളയിംഗ് സ്ക്വാഡുകൾ രൂപീകരിക്കാനും നിർദ്ദേശം ഉണ്ട്. ഇത് ലംഘിക്കുന്ന സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കാനും ഉത്തരവിൽ പറയുന്നു.

സമ്മർദ്ദമില്ലാതെ കുട്ടികൾക്ക് പ്രകൃതിദത്തമായ ബാല്യം അനുഭവിക്കാനുള്ള മൗലീകഅവകാശം ഉണ്ട് എന്ന അടിസ്ഥാന തത്വം വ്യാഖ്യാനിച്ചുകൊണ്ടാണ് കോടതി ഇങ്ങനെ ഉത്തരവിറക്കിയത്.

WPC 25680.2017 & WMP 9267.2018 (29.5.18)

ഷെറി

www.niyamadarsi.com

No comments:

Post a Comment