Search This Blog

Tuesday, March 22, 2016

HOW TO LODGE COMPLAINT IN MINORITY COMMISSION - KERALA

സംസ്ഥാന ന്യുനപക്ഷ കമ്മിഷനില്‍ പരാതി നല്കുന്നതെങ്ങിനെ ?

ന്യുനപക്ഷങ്ങളെ / ന്യുനപക്ഷ സ്ഥാപനങ്ങളെ / ന്യുനപക്ഷ സമുദായംഗങ്ങളെ  ബാധിക്കുന്ന ഏതൊരു വിഷയത്തെ കുറിച്ചും, അവകാശ നിഷേധത്തെക്കുറിച്ചും  ആര്‍ക്കും കമ്മിഷനില്‍ പരാതി നല്‍കാവുന്നതാണ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ പരാതി തപാല്‍ മാര്‍ഗമോ, തിരുവനന്തപുരത്തെ ഓഫിസില്‍ നേരിട്ടോ, കമ്മിഷന്‍ സിറ്റിംഗ് നടത്തുന്ന സ്ഥലങ്ങളില്‍ മെമ്പര്‍മാര്‍ക്ക് നേരിട്ടോ, സമര്‍പ്പിക്കാവുന്നതാണ്. പരാതി സമര്‍പ്പിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കും. (പരാതിയിടൊപ്പം യാതൊരു ഫീസും നല്‍കേണ്ടതില്ല )

1  പരിഹാരം കാണേണ്ട വിഷയം, ഏതു അധികാരി / സ്ഥാപനമാണ്‌ പരിഹാര നടപടികള്‍ സ്വീകരിക്കേണ്ടത് എന്നിവ വ്യക്തമായി രേഖപ്പെടുത്തുക.

2 എതിര്‍ കക്ഷികളുടെ പേരും മേല്‍വിലാസവും ലഭ്യമെങ്കില്‍ ഫോണ്‍ നമ്പരും രേഖപ്പെടുത്തുക 

3 പരാതി സംഗതികളുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ്

4 എതിര്‍ കക്ഷികളുടെ എണ്ണം അനുസരിച്ച് ഹര്‍ജികളുടെ പകര്‍പ്പ് 

5 പരാതിക്കരെന്റെ പൂര്‍ണ്ണമായ  വിലാസം, ഫോണ്‍ എന്നിവ നല്‍കുക.

No comments:

Post a Comment