There is no SILENCE; but the voice is UNHEARD. This blog aims to update the social and legal views of the blogger, as part of imparting responsible legal awareness; which includes public legal education and academic articles. There is no solicitation, no promotion of any kind through this blog. (Disclaimer: The readers must seek independent professional advice on their own facts.)
Search This Blog
Wednesday, November 13, 2019
Reservation in aided college appointments..
Private protection by police
Central Intrusion Monitoring System
Thursday, November 7, 2019
The Kerala Prevention of Damage to Private Property and Payment of Compensation Ordinance 2019
സമരത്തിൻറെ പേരിൽ സ്വകാര്യമുതൽ നശിപ്പിച്ചാലും ഇനി അഴി എണ്ണണംThe Kerala Prevention of Damage to Private Property and Payment of Compensation Ordinance 2019
https://drive.google.com/file/d/1-oMcJLPHLPDG5RHg7oNHg4GduZDJmMmA/view?usp=drivesdk
CRZ violation report called for- Kerala
https://m.facebook.com/story.php?story_fbid=3028164463866134&id=100000178303786
കേരളത്തിലെ 10 തീരദേശ ജില്ലകളിൽ തീര നിയന്ത്രണ വിജ്ഞാപനത്തിലെ ലംഘനം സംബന്ധിച്ച കാര്യങ്ങൾ കണ്ടെത്താൻ സമിതിയെ നിയമിച്ചു. ജില്ലാ കളക്ടർ ചെയർമാൻ ആയിരിക്കും. അഞ്ചംഗ സമിതിയുടെ കണ്ടെത്തൽ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അവസരം ഉണ്ടാകും. അതിനുശേഷം അന്തിമ റിപ്പോർട്ട് (final crz violation report) ജനുവരി 12ന് മുമ്പ് സർക്കാരിന് സമർപ്പിക്കും.
ഉത്തരവിൻറെ പൂർണ്ണരൂപം ഈ ലിങ്കിൽ ലഭ്യമാണ്. https://drive.google.com/file/d/1-xFyvX3HXTM1HqHpDIdfsV_uwtc91eOl/view?usp=drivesdk
New traffic fine amount- Kerala
https://m.facebook.com/story.php?story_fbid=3043792098970037&id=100000178303786
*പിഴ തുകയെത്ര ?*
ട്രാഫിക് ലംഘനങ്ങളുടെ പിഴ കേരള സർക്കാർ പുതുക്കി നിശ്ചയിച്ചു.
അസിസ്റ്റൻറ് മോട്ടോർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, പോലീസ് സബ് ഇൻസ്പെക്ടർ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥർക്കാണ് പിഴ തുക കോമ്പൗണ്ട് ചെയ്യുന്നതിന് അധികാരം ഉള്ളത്.
സർക്കാർ ഉത്തരവ്
ഈ ലിങ്കിൽ ലഭ്യമാണ്.
https://drive.google.com/file/d/10d0k9Z8Vedehwasgl7Ey6ug_KSrYiywH/view?usp=drivesdk
പ്രത്യേക ശിക്ഷ പറയാത്തവയ്ക്ക് ആദ്യകുറ്റത്തിന് നിലവിലുള്ള നിരക്ക് 500/- രൂപ എന്നത് 250/- രൂപയായും അത് ആവര്‍ത്തിച്ചാലുള്ളതിന് 1500/ രൂപ എത് 500/ രൂപയായും പുതുക്കി നിശ്ചയിച്ചു. അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം, രേഖ നല്കല് കുറ്റത്തിനും 2000/രൂപ എന്നത് 1000/- രൂപയായും കുറച്ച് നിശ്ചയിച്ചിട്ടുണ്ട്. കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 10000/- രൂപ എന്നത് 1000/- രൂപയാക്കി കുറച്ചു. അമിത വേഗത്തിന് വാഹന ഉടമയ്ക്ക് ആദ്യ കുറ്റത്തിന് ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് 1000/- രൂപ മുതല്‍ 2000/- രൂപ വരെയുള്ളത് 1500/ രൂപയായും മീഡിയം/ ഹെവി വെഹിക്കിളുകള്‍ക്ക് 2000/- മുതല്‍ 4000/- രൂപ വരെയുള്ളത് 3000 രൂപയായി നിജപ്പെടുത്തി. അപകടകരമായ ഡ്രൈവിംഗിന് (മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാത്രം) കുറഞ്ഞത് 1000/- രൂപ, കൂടിയത് 5000/- രൂപ എന്നത് പൊതുവായി 2000/- രൂപയായി നിശ്ചയിച്ചു. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 10000/- രൂപ എന്നത് 5000/- രൂപയായി പുതുക്കി നിശ്ചയിച്ചു. പന്തയ ഓട്ടം ആദ്യകുറ്റത്തിന് 5000/- രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 10000/ രൂപയായും നിശ്ചയിച്ചു. റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍/ ശബ്ദ-വായു മലിനീകരണം ആദ്യകുറ്റത്തിന് 10000/- രൂപ എന്നത് 2000/- രൂപയായി കുറച്ചു. പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കല്‍ 10000 / രൂപ എന്നത് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ / ടു വീലര്‍ & ത്രീ വീലര്‍ ആദ്യകുറ്റത്തിന് 3000 / രൂപയായും ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 7500/- രൂപയായും നിജപ്പെടുത്തി. അമിതഭാരത്തിന് (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 2000 രൂപ എന്ന നിരക്കില്‍) പരമാവധി 20000/- രൂപ എന്നത് (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 1500/- രൂപ എന്ന നിരക്കില്‍) പരമാവധി 10000/- രൂപയായി കുറച്ചിട്ടുണ്ട്. അമിതഭാരം, നിര്‍ത്താതെ പോയാല്‍ 40000/- രൂപ എന്നത് 20000/- രൂപയായി കുറച്ചു. അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക യാത്രക്കാരനും 200/ രൂപ വീതം എന്നത് 100/ രൂപയായി കുറച്ചു നിശ്ചയിച്ചു. സീറ്റ് ബൈല്‍റ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000/- രൂപ എന്നത് 500/- രൂപയായും ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000/- രൂപ എന്നത് 500/- രൂപയായും കുറച്ചു നിശ്ചയിച്ചു. ആംബുലന്‍സ്/ ഫയര്‍ സര്‍വ്വീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 10000/- രൂപ എന്നത് 5000/- രൂപയായി കുറച്ചു. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍ ആദ്യകുറ്റത്തിന് പിഴയില്‍ മാറ്റമില്ല. 2000 / രൂപ. എന്നാല്‍ ഇത് ആവര്‍ത്തിച്ചാല്‍ 4000 /- രൂപയാവും പിഴ. രജിസ്റ്റര്‍ ചെയ്യാതെ / ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഉപയോഗിക്കല്‍ ആദ്യകുറ്റത്തിന് നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 2000/- രൂപ എന്നത് 3000/- രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ഇവിടെ സൂചിപ്പിക്കാത്ത മറ്റ് വകുപ്പുകളില്‍ 01.09.2019 മുതല്‍ നിലവില്‍ വന്ന നിരക്ക് തന്നെ തുടരുന്നതാണ്.
National Anthem in theatres
https://m.facebook.com/story.php?story_fbid=3046538988695348&id=100000178303786
*52 സെക്കൻഡ് നിങ്ങൾക്ക് രാജ്യത്തിനു വേണ്ടി ചെലവഴിച്ചു കൂടെ? മൂന്നു മണിക്കൂർ സിനിമ കാണാൻ സമയം ഉണ്ടല്ലോ ?*
സിനിമ തീയേറ്ററിൽ ദേശീയഗാനം ആലപിച്ച സമയം എഴുന്നേറ്റില്ല എന്ന കാരണത്താൽ ബംഗളുരുവിൽ ബഹളം ഉണ്ടായ സമയം കേട്ട ആക്രോശം ആണ് ഇത്. യഥാർത്ഥത്തിൽ സിനിമാ തീയേറ്ററിൽ ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കാതിരിക്കുന്നത് കുറ്റമാണോ ?
2016 നവംബർ 30ന് സുപ്രീം കോടതി പറഞ്ഞതിങ്ങനെ - എല്ലാ സിനിമ തിയേറ്ററുകളിലും സിനിമയ്ക്ക് മുമ്പായി ദേശീയഗാനം നിർബന്ധമായും ആലപിക്കുന്ന സംവിധാനമുണ്ടാകണം. ദേശഭക്തിയും ദേശീയതയും ഉണ്ടാക്കാൻ ആണത്രേ ഇത്. ആലാപന സമയത്ത് എഴുന്നേറ്റുനിന്ന് ബഹുമാനം കാണിക്കണം എന്നും വിധിയിൽ പറഞ്ഞു. എന്നാൽ 2018 ജനുവരി 9ന് ഈ വിധി പിൻവലിച്ചു. ദേശീയ ഗാനാലാപനം സിനിമ തീയേറ്ററുകളിൽ നിർബന്ധമില്ല എന്ന് അതേ കോടതി തന്നെ പറഞ്ഞു.
ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കണം എന്ന് പറയുന്ന നിയമം നമ്മുടെ നാട്ടിൽ ഇല്ല. നാഷണൽ ഹോണർ ആക്ട് പറയുന്നത് ദേശീയഗാനം പാടുന്നതിൽ നിന്ന് മനപ്പൂർവ്വം തടയുന്നതും, ദേശീയ ഗാനം ആലപിക്കുന്ന സമൂഹത്തിൽ തടസ്സങ്ങൾ ഉണ്ടാക്കുന്നതും ശിക്ഷാർഹമാണ് എന്നാണ്. (നിയമത്തിലെ വകുപ്പ് മൂന്ന്). ആലപിക്കുന്ന സമയത്ത് നിൽക്കണമെന്നോ ഇരിക്കരുത് എന്നോ ഈ നിയമത്തിൽ പറയുന്നില്ല. എന്നാൽ ദേശീയ ഗാനം ആലപിക്കുന്ന സമയം കേൾക്കുന്നവർ എഴുന്നേറ്റ് ശ്രദ്ധയോടുകൂടി വർത്തിക്കണമെന്ന് പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. മാർഗ്ഗനിർദ്ദേശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.
https://drive.google.com/file/d/10dVXaU__djsdSEGwCYQTCrqtINoDPRXg/view?usp=drivesdk
Kerala flood 2018- compensation appeals at Permanent Lok Adalat
https://m.facebook.com/story.php?story_fbid=3057718370910743&id=100000178303786
*പ്രളയദുരന്തം 2018*
*Permanent lok adalat to hear appeals on claims of flood victims*
🛑അപ്പീലുകൾ സ്ഥിരം ലോക് അദാലത്തിൽ എത്തുമ്പോൾ...
പ്രളയ ദുരന്തത്തെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ വീടുകൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുക നിയമാനുസൃതം ലഭിക്കേണ്ടത് മുഴുവനായും ഇനിയും ലഭിച്ചിട്ടില്ല എന്ന കാരണത്താൽ നൂറുകണക്കിന് ആളുകളാണ് റവന്യൂ ഉദ്യോഗസ്ഥർക്ക് മുന്നിൽ അപ്പീലുകൾ ഫയൽ ചെയ്തത്. നിഷ്പക്ഷമായ രീതിയിൽ അപ്പീലുകൾ തീർപ്പാക്കേണ്ടതുണ്ട് എന്ന കാരണത്താൽ സ്ഥിരം ലോക് അദാലത്ത് ഇത്തരം അപ്പീലുകൾ ഫയൽ ആക്കാനുള്ള സംവിധാനമായി നിർദേശിച്ചുകൊണ്ട് കേരള ഹൈക്കോടതി 2019 ഫെബ്രുവരിയിൽ ഉത്തരവിട്ടിരുന്നു. (മുൻജില്ലാ ജഡ്ജിയും എറണാകുളം സ്ഥിരം അദാലത്ത് ചെയർമാനുമായിരുന്ന ഡി പാപ്പച്ചൻറെ ഉപദേശം കണക്കിലെടുത്ത് കേസിൽ അമിക്കസ്ക്യൂറിയും ഈ നിർദേശം സമർപ്പിച്ചിരുന്നു). അതുപ്രകാരം നൂറുകണക്കിന് അപ്പീലുകളാണ് അദാലത്തിൽ ഇനിയും ഫയൽ ചെയ്യാൻ ഉള്ളത്.
🛑എന്താണ് സ്ഥിരം ലോക് അദാലത്ത്
ലീഗൽ സർവീസസ് അതോറിറ്റി നിയമം വകുപ്പ് 22 ബി പ്രകാരം പ്രത്യേകം നിർവചിക്കപ്പെട്ടിട്ടുള്ള പൊതു സേവന സംവിധാനങ്ങൾ സംബന്ധിച്ച പരാതികൾ ആണ് സ്ഥിരം അദാലത്തിൽ സമർപ്പിക്കുന്നത്. പ്രളയദുരിത അപ്പീലുകൾ അത്തരത്തിൽ സമർപ്പിക്കാമെന്ന് ഹൈക്കോടതി പ്രത്യേകം നിർദ്ദേശിക്കുകയായിരുന്നു. പരാതികളിൽ വകുപ്പ് 22 സി പ്രകാരം എതിർ കക്ഷികളായ പൊതു സംവിധാനങ്ങളുടെ ഉത്തരവാദിത്വപ്പെട്ടവരെ വിളിച്ചു വരുത്തുകയും വിഷയം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യും. അത്തരത്തിൽ പരിഹാരമായില്ലെങ്കിൽ സിവിൽ നടപടികൾ പ്രകാരമുള്ള തെളിവെടുപ്പിലേക്ക് കടക്കും. അതേ തുടർന്നുണ്ടാകുന്ന വിധി സിവിൽ കോടതിയുടെ വിധിക്ക് തുല്യമായിരിക്കും. ഇതിനെതിരെ സാധാരണ സിവിൽ കേസുകൽ പോലെ അപ്പീലുകൾ ഫയൽ ചെയ്യാനാകില്ല.
🛑public utility service” means any
(i) Transport services for the carriage of passengers or goods by air, road or water or
(ii) Postal telegraph or telegraph or telephone service or
(iii) Supply of power, light or water to the public by any establishment or
(iv) Postal telegraph or telegraph or telephone service or
(v) Service in hospital or dispensary or
(vi) Insurance service
🛑കോടതി ഫീസ് വേണ്ട
സ്ഥിരം ലോക് അദാലത്തിൽ കേസ് നടത്താൻ കോടതി ഫീസ് കെട്ടേണ്ട. എതിർകക്ഷിയെ വിളിച്ചു വരുത്താൻ പോസ്റ്റൽ സ്റ്റാംപ് സാധാരണഗതിയിൽ വേണ്ട. എന്നാൽ പ്രളയ അപ്പീലുകളിൽ എതിർകക്ഷിയെ അറിയിക്കാൻ പോസ്റ്റൽ സ്റ്റാമ്പ് വാങ്ങുന്നുണ്ട്. സ്ഥിരം അദാലത്തിൽ ആവശ്യത്തിന്ഉദ്യോഗസ്ഥർ ഇല്ലാത്തതും പണ്ട് ഇല്ലാത്തതും ആകാം കാരണം.
🛑പ്രളയ അപ്പീലുകൾക്ക്
നിശ്ചിത മാതൃക
പ്രളയ അപ്പീലുകൾ നൽകുന്നതിന് നിശ്ചിത മാതൃക ലഭ്യമാണ്. അപ്പീൽ നിരസിച്ച ഉത്തരവിന്റെ പകർപ്പ്, ദുരന്തം തെളിയിക്കുന്നതിനുള്ള ഫോട്ടോ, മറ്റ് ആവശ്യമായ രേഖകൾ, വീട് സംബന്ധിച്ച മറ്റു വിവരങ്ങൾ മുതലായവ അപ്പീലിന് ഒപ്പം സമർപ്പിക്കണം. സമയബന്ധിതമായി അപ്പീലുകൾ തീർപ്പാക്കുക എന്നത് ഭാരിച്ച പ്രവർത്തനം തന്നെയായിരിക്കും.
Banking online fraud- account holder not liable
https://m.facebook.com/story.php?story_fbid=3064897550192825&id=100000178303786
*ഓൺലൈൻ തട്ടിപ്പ്- പണം നഷ്ടമായാൽ ബാങ്ക് അക്കൗണ്ട് ഉടമ ഉത്തരവാദിയല്ല !*
Banking law- online fraud - disputed transactions
ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് മുതലായ തരത്തിലുള്ള തട്ടിപ്പുകളിലൂടെ ഓൺലൈൻ ആയി ബാങ്ക് അക്കൗണ്ടിൽ നിന്ന് മൂന്നാമതൊരാൾ പണം പിൻവലിക്കുന്നത് തട്ടിപ്പിനിരയായ ബാങ്ക് അക്കൗണ്ട് ഉടമകളുടെ പിടിപ്പുകേട് കൊണ്ടാണ് എന്ന് ബാങ്കുകൾക്ക് പറയാനാകില്ല. അത്തരത്തിൽ പറയണമെങ്കിൽ സിവിൽ കോടതിയിലൂടെ അക്കൗണ്ട് ഉടമ ഉത്തരവാദിയാണ് എന്ന് ബാങ്കുകൾക്ക്തെളിയിക്കേണ്ടതുണ്ട്. പോലീസ് അന്വേഷണത്തിൽ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് വ്യക്തമായ കേസുകളിൽ റിസർവ് ബാങ്കിൻറെ സർക്കുലറിൽ സൂചിപ്പിക്കുന്നത് പോലുള്ള സീറോ ലൈബിലിറ്റി എന്ന സംരക്ഷണം ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ലഭിക്കും. ബാങ്കുകൾക്ക് ചെയ്യാവുന്ന നടപടി സിവിൽ കോടതിയിലൂടെ, തട്ടിപ്പിന് ഉത്തരവാദികളായ ആളുകളിൽനിന്ന് പണം തിരിച്ചുപിടിക്കുക എന്നതാണ്. Disputed transaction എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഇടപാടുകളിൽ സിവിൽ കോടതിയിൽ അക്കൗണ്ട് ഉടമയുടെ ഉത്തരവാദിത്വം തെളിയിക്കാൻ ബാങ്കുകൾക്ക്ആയില്ലെങ്കിൽ അക്കൗണ്ട് ഉടമയിൽനിന്ന് ബാങ്കുകൾക്ക് പണം തിരികെ പിടിക്കാനാവില്ല എന്ന് സാരം!.
WPC 28823.2017 dated 11.10.19
Tuesday, October 29, 2019
Traffic offences compounding Kerala G.O.
https://m.facebook.com/story.php?story_fbid=3043792098970037&id=100000178303786
ട്രാഫിക് ലംഘനങ്ങളുടെ പിഴ കേരള സർക്കാർ പുതുക്കി നിശ്ചയിച്ചു.
അസിസ്റ്റൻറ് മോട്ടോർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, പോലീസ് സബ് ഇൻസ്പെക്ടർ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥർക്കാണ് പിഴ തുക കോമ്പൗണ്ട് ചെയ്യുന്നതിന് അധികാരം ഉള്ളത്.
സർക്കാർ ഉത്തരവ്
ഈ ലിങ്കിൽ ലഭ്യമാണ്.
https://drive.google.com/file/d/10d0k9Z8Vedehwasgl7Ey6ug_KSrYiywH/view?usp=drivesdk
Wednesday, October 16, 2019
The Kerala Prevention of Damage to Private Property and Payment of Compensation Ordinance 2019
https://www.facebook.com/100000178303786/posts/3014524681896779/
*സമരത്തിൻറെ പേരിൽ സ്വകാര്യമുതൽ നശിപ്പിച്ചാലും ഇനി അഴി എണ്ണണം*
The Kerala Prevention of Damage to Private Property and Payment of Compensation Ordinance 2019
സമരത്തിനും പ്രതിഷേധത്തിനും ഇടയിൽ പൊതുമുതൽ നശിപ്പിച്ചാൽ ആയിരുന്നു ജാമ്യമില്ലാത്ത കേസുകൾ ഉണ്ടായിരുന്നത്. എന്നാൽ സ്വകാര്യ മുതൽ നശിപ്പിച്ചാലും സമരത്തിൽ പങ്കെടുത്തവർക്കെതിരെ ജാമ്യമില്ലാ കേസ് എടുക്കുന്ന തരത്തിൽ പുതിയ ഓർഡിനൻസ് നിലവിൽ വന്നു കഴിഞ്ഞു. അഞ്ചു വർഷമാണ് തടവ് ശിക്ഷ. അറസ്റ്റിൽ ആയാൽ കേടു വരുത്തിയ സാധനങ്ങളുടെ വിലയുടെ പകുതി കെട്ടിവെച്ചാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. സമരം, ഹർത്താൽ, ബന്ദ്, പ്രകടനം, സമ്മേളനം തുടങ്ങിയവയൊക്കെ ഇതിൻറെ പരിധിയിൽ വരും.
ഓർഡിനൻസിനെ പൂർണ രൂപം ഈ ലിങ്കിൽ ലഭ്യമാണ്
https://drive.google.com/file/d/1-oMcJLPHLPDG5RHg7oNHg4GduZDJmMmA/view?usp=drivesdk
Monday, October 14, 2019
GIDA islands and niyamasabha reply
https://m.facebook.com/story.php?story_fbid=3009603505722230&id=100000178303786
*വികസനം തുടരട്ടെ, വിചിന്തനം ഉണ്ടാവട്ടെ.....*
#GIDA_Island
എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, പള്ളിപ്പുറം, മുളവുകാട്, കടമക്കുടി, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തുകളുടെ വികസനത്തിനായി GIDA കൗൺസിൽ അംഗീകരിച്ചിട്ടുള്ള വികസന പദ്ധതികൾ- 13.7.11 തീയതിയിലെ നിയമസഭ തീരുമാനങ്ങളുടെ (പതിമൂന്നാമത് നിയമ സഭയുടെ ഒന്നാം സെഷൻ) ൽ ചോദ്യത്തിന് (100,101) മറുപടിയായി പറഞ്ഞ രേഖയാണ് ഇതോടൊപ്പം ഉള്ളത്. ഇതുസംബന്ധിച്ച് പദ്ധതികൾ എവിടെ വരെ നടപ്പിലായി എന്നും ഇനിയും പൂർത്തിയാക്കാനുള്ള പദ്ധതികളെ സംബന്ധിച്ചും അവലോകനം നടത്തുന്നതിന് ഈ ഡോക്യുമെന്റ് ഉപകാരപ്രദമാകും.
https://drive.google.com/file/d/1-jkIhimoHc_eT_Ria38xJuQN6WHCm6bx/view?usp=drivesdk
Wednesday, October 9, 2019
Non creamy layer- salary and agricultural income will not be calculated
https://m.facebook.com/story.php?story_fbid=2998787130137201&id=100000178303786
ശമ്പളം കണക്കാക്കുമോ ?
#Non creamy layer
നോൺ ക്രീമിലയർ പരിധി 8 ലക്ഷം രൂപ വാർഷിക വരുമാനം കണക്കാക്കുന്നതിന് മാതാപിതാക്കളുടെ
ശമ്പളം കാർഷിക വരുമാനം എന്നിവ പരിഗണിക്കില്ല എന്ന് ഉത്തരവ് ഉണ്ടെങ്കിലും ചില റവന്യൂ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വാർഷികവരുമാനം കണക്കാക്കാൻ ശമ്പളം ഉൾപ്പെടെ കണക്കിൽ എടുക്കുന്നതായി പരാതിയുണ്ട്. ഇതോടൊപ്പമുള്ള സർക്കാർ ഉത്തരവിൽ അനക്സർ ഒന്നിൽ പാരഗ്രാഫ് 5 അവരുടെ ശ്രദ്ധയിൽ പെടുത്തുക.
https://drive.google.com/file/d/1VJZ1bBz2ejPpqULlR9VSd6HcXoHipKS9/view?usp=drivesdk
Sunday, October 6, 2019
Fastag toll
#fastag
...... പറയുന്നത് ഗതാഗത മന്ത്രാലയം!
ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ വേണ്ട എന്ന് കേന്ദ്ര മന്ത്രാലയം ഇറക്കിയ കത്തിൻറെ പകർപ്പ് ഈ ലിങ്കിൽ ലഭ്യമാണ്.
https://drive.google.com/file/d/1-IXl1CP-MGAaqN3BKtxYyE6GznMhaVKK/view?usp=drivesdk
Parking bill
പാർക്കിംഗ് ഒരു തലവേദനയാണൊ?
#parking
പാതയരുകിലെ പാർക്കിംഗ് നിയന്ത്രണ സംവിധാനങ്ങൾ സംബന്ധിച്ച് കേരള നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട സ്വകാര്യ ബിൽ - പാർക്കിംഗ് നിയന്ത്രണ അതോറിറ്റി ബിൽ 2019. ഈ ലിങ്കിൽ ബില്ലിന്റെ പൂർണ്ണരൂപം ലഭ്യമാണ്.
https://drive.google.com/file/d/1-TMMxYUqxWNEUC8_heaykoPBxzftbaxc/view?usp=drivesdk
ATM fraud
#എസ്എംഎസ്_വായിച്ച്_മനു_ഞെട്ടി !....
രാവിലെ തന്നെ വന്ന മെസ്സേജ് കണ്ട് മനു ഫോൺ എടുത്തു നോക്കി. മെസ്സേജ് വായിച്ച മനു ഞെട്ടി. സ്വന്തം അക്കൗണ്ടിൽ നിന്ന് എടിഎം ഉപയോഗിച്ച് നാൽപതിനായിരം രൂപ പിൻവലിച്ചു എന്നതിൻറെ മെസ്സേജ് ആണ്. വീട്ടിൽ നിന്നും 15 കിലോമീറ്റർ അപ്പുറമുള്ള ഫോർട്ട് കൊച്ചിയിലെ ഒരു എടിഎമ്മിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. പേഴ്സ് എടുത്തു പരിശോധിച്ചപ്പോൾ എടിഎം കാർഡ് ഭദ്രമായി ഉണ്ട്. മനു ഉടനെ ബാങ്കിലെത്തി പരാതി നൽകി. പരാതി സ്വീകരിച്ച ബാങ്ക് രശീത് നൽകുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ നിന്ന് എഫ്ഐആർ കൊണ്ടുവന്നാൽ നഷ്ടമായ പണം തിരികെ നൽകാം എന്നും പറഞ്ഞു. തൻറെ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ചെന്ന മനുവിനോട് അവർ പറഞ്ഞു പണം നഷ്ടമായ എടിഎം പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ. അവിടെ ചെന്നപ്പോൾ മനുവിനോട് പറഞ്ഞു എടിഎം നിയന്ത്രിക്കുന്ന ബാങ്കിൻറെ ഹെഡ്ഓഫീസ് പരിധിയിലുള്ള സ്റ്റേഷനിൽ പരാതി നൽകാൻ. അവിടെ ചെന്നപ്പോൾ പറയുകയാണ്, പരാതി സ്വീകരിക്കാൻ നിർവാഹമില്ല നിങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിച്ച് എങ്ങനെയെങ്കിലും ബാങ്കിൽ നിന്നും നഷ്ടപരിഹാരം വാങ്ങുക എന്ന്. മനു തന്നെ വേറെ ആരെയെങ്കിലും ഉപയോഗിച്ച് സ്വയം തട്ടിപ്പ് കഥ ഉണ്ടാക്കിയതാണോ അല്ലയോ എന്ന് തങ്ങൾ എങ്ങനെ വിശ്വസിക്കും എന്നായി പോലീസിൻറെ അടുത്ത ചോദ്യം.
ഇത് കഥയല്ല കഴിഞ്ഞ ദിവസം എറണാകുളത്ത് ഒരു ചെറുപ്പക്കാരൻ നേരിട്ട അനുഭവം ആണ്!
ബാങ്കിൽ നിന്ന് അനധികൃതമായി പണം നഷ്ടമായാൽ എന്താണ് പ്രതിവിധി
വിദേശ ഇന്ത്യക്കാരനായ ഒരാളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ബ്രസീലിൽ ഉള്ള എടിഎമ്മിലൂടെ രണ്ട് തവണകളിലായി പണം തട്ടിയ കേസിൽ ബാങ്കിനെതിരെ നിയമയുദ്ധം നടത്തി ഒടുവിൽ വിഷയം ഹൈക്കോടതിയിൽ അപ്പീൽ ആയി എത്തിയപ്പോൾ കേരള ഹൈക്കോടതി പ്രസ്താവിച്ച വിധി ശ്രദ്ധേയമാണ്. സുരക്ഷിതമായ ഇലക്ട്രോണിക് ട്രാൻസാക്ഷൻ ഉറപ്പാക്കാൻ ബാങ്കുകൾ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം തട്ടിപ്പുകൾക്ക് വിധേയമാകുന്ന അക്കൗണ്ട് ഉടമകൾക്ക് പണം തിരികെ നൽകാൻ ബാങ്കുകൾ തയ്യാറാകണം. ബാങ്ക് അറിയിക്കുന്ന എസ്എംഎസ് മുന്നറിയിപ്പ് വിവരങ്ങൾക്ക് ഉപഭോക്താവ് പ്രതികരിച്ചില്ലെങ്കിൽ പോലും ബാങ്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥമാണ് എന്നാണ് കേരള ഹൈക്കോടതി പറഞ്ഞത്.
വിധിയുടെ പകർപ്പ്
https://drive.google.com/file/d/1MniSvrrtfttuIByyflJ7rYKLmkD_uubY/view?usp=drivesdk
Thursday, September 26, 2019
How take care while dealing with a real estate project...
https://youtu.be/oDR-5-s3bNc
*റിയൽ എസ്റ്റേറ്റ് മേഖലയിൽ ഫ്ലാറ്റുകൾ വാങ്ങുമ്പോൾ ...*
#Real Estate Act 2016
RTI applicable to NGO ?
വിവരാവകാശ നിയമം സന്നദ്ധസംഘടനകൾക്കും ബാധകമോ ?
വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാൽ മറുപടി നൽകാൻ ബാധ്യസ്ഥരായത് വിവരാവകാശ നിയമം വകുപ്പ് 2(h) പ്രകാരം പൊതു അധികാരികൾ എന്ന നിർവചനത്തിൽ വരുന്നവരാണ്. കാര്യമായ രീതിയിൽ സർക്കാർ സഹായം ലഭിക്കുന്ന സന്നദ്ധ സംഘടനകൾ വിവരാവകാശ നിയമത്തിന് പരിധിയിൽ വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കാര്യമായ സർക്കാർ സഹായം എന്നതുകൊണ്ടുദ്ദേശിക്കുന്നത് 50 ശതമാനത്തിലധികം ഫണ്ട് സർക്കാരിൽ നിന്ന് ലഭിക്കുന്നു എന്നതാണ് എന്നും കണക്കാക്കും. ഓരോ കേസിലും സാഹചര്യങ്ങൾക്കനുസരിച്ച് അക്കാര്യം വ്യത്യാസപ്പെട്ടിരിക്കും എന്നും കോടതി കൂട്ടിച്ചേർത്തു. വിവരാവകാശ പരിധിയിൽ ഉൾപ്പെടുന്നു എന്ന് കാണിച്ച് സർക്കാർ ഇക്കാര്യത്തിൽ പ്രത്യേകം നോട്ടിഫിക്കേഷൻ ഇറക്കേണ്ടതില്ല എന്നും വിശദീകരിച്ചു.
Civil Appeal 9828.2013 Judgment dated 17.09.19
© Sherry
Harassment to children- discipline
*നത്തിങ്*
അവൻറെ കൈയുടെ മുട്ടിന് മുകളിലേക്കുള്ള ഭാഗത്ത് ചുവന്നിരിക്കുകയാണ്. ചോദിച്ചപ്പോൾ മറുപടി 'നത്തിങ്' എന്നായിരുന്നു. വീണ്ടും ചോദിച്ചപ്പോൾ പിന്നെയും മറുപടി 'നത്തിങ്' തന്നെ. പിന്നെയാണ് അറിഞ്ഞത് സ്കൂളിൽ ഇംഗ്ലീഷ് സംസാരിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു. അന്ന് അവൻ ഇംഗ്ലീഷ് സംസാരിച്ചില്ല. ടീച്ചർ അതിനു നൽകിയ നുള്ളൽ ശിക്ഷയാണ് കയ്യിലെ ചുവപ്പുനിറം. അവൻറെ നിഷ്കളങ്കമായ മറുപടി ഞാൻ രാവിലെ മുതൽ ഇംഗ്ലീഷ് സംസാരിച്ചു ക്ഷീണിച്ചു, അതുകൊണ്ട് ഉച്ചയ്ക്ക് ശേഷം മലയാളത്തിൽ സംസാരിച്ചു ഒരു ആശ്വാസത്തിന് ! വീട്ടിലും ഇംഗ്ലീഷ് സംസാരിക്കണം എന്ന് സ്കൂളിൽനിന്ന് നിർദ്ദേശമുണ്ടായിരുന്നു അതാണ് അവൻ ഇംഗ്ലീഷിൽ മറുപടി പറഞ്ഞത് 'നത്തിംഗ്'
*കുട്ടിയുടെ വിവരങ്ങൾ ഷെയർ ചെയ്യുന്നത് കുറ്റമാണോ*
ഇംഗ്ലീഷ് സംസാരിക്കാ തരുന്നതിന് അധ്യാപിക ഉപദ്രവിച്ച കുട്ടിയുടെ പേരും വിവരവും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്യപ്പെട്ടിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമം വകുപ്പ് 74 പറയുന്നത് നിയമത്തിൻറെ പരിധിയിൽ 'ഇര' എന്ന് വിളിക്കാവുന്ന കുട്ടിയുടെ തിരിച്ചറിയൽ വിവരങ്ങൾ വെളിപ്പെടുന്ന രീതിയിൽ സംഭവത്തിന്റെ അന്വേഷണം സംബന്ധിച്ചോ, നിയമനടപടികൾ സംബന്ധിച്ചോ ഏതെങ്കിലും മാധ്യമങ്ങളിലൂടെ ആശയവിനിമയങ്ങൾ നടത്തുന്നത് ആറുമാസം തടവും ഒരു ലക്ഷം രൂപ പിഴയും രണ്ടിൽ ഏതെങ്കിലുമോ ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണ് എന്നാണ്.
*അദ്ധ്യാപകൻ കുട്ടിയെ ശിക്ഷിക്കുന്നത് കുറ്റമാണോ*
സ്കൂളിൽ പഠിക്കുന്ന കാലത്ത് മാഷിൻറെ തല്ല് പേടിച്ച് നന്നായ ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ ഇടയിൽ ഉണ്ട്. പക്ഷേ കാലം മാറി. ഇന്ന് നമ്മൾ തന്നെ ഉണ്ടാക്കിയ നിയമപ്രകാരം കുട്ടികളെ മാനസികമായോ ശാരീരികമായോ ഉപദ്രവിക്കുന്നത് ക്രിമിനൽ കുറ്റമാണ്.
കുട്ടിയുടെ ചുമതലയോ ഉത്തരവാദിത്വമോ ഏൽപ്പിക്കപ്പെട്ടിട്ടുള്ളയാൾ കുട്ടിയെ ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചീത്ത പറയുകയോ ചെയ്യുകയും അത്തരം പ്രവർത്തി കുട്ടിക്ക് ശാരീരികമായോ മാനസികമായോ പീഡനമായി അനുഭവപ്പെട്ടാൽ മൂന്ന് വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. അത് സ്കൂൾ അധ്യാപകൻ ആണെങ്കിലും നിയമത്തിൻറെ പരിധിയിൽ വരും. എന്നാൽ യഥാർത്ഥ മാതാപിതാക്കൾ അവരുടേതല്ലാത്ത കാരണങ്ങളാൽ ഇത്തരം സാഹചര്യങ്ങളിൽ ഉൾപ്പെട്ടാൽ ക്രിമിനൽ ശിക്ഷാ നടപടികളിൽ ഇളവ് തേടാം.
*ന്യായമായ ശിക്ഷ കുറ്റമല്ലെന്ന് ഹൈക്കോടതി*
അതേസമയം സ്കൂളിൽ അധ്യാപകൻ ന്യായമായ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നത് കുറ്റം ആവില്ല എന്ന് പരാമർശിച്ച മാസങ്ങൾക്ക് മുമ്പ് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ സ്കൂളിൽ അധ്യാപകൻ ഉപദ്രവിച്ചു എന്ന കേസിൽ പോലീസ് എടുത്ത ക്രിമിനൽ കേസ് റദ്ദാക്കുകയുണ്ടായി. കുട്ടിയുടെ ദേഹത്ത് പരിക്കുകളൊന്നും ഇല്ല എന്ന് വിധിന്യായത്തിൽ പരാമർശിച്ചിരുന്നു. എന്നാൽ 'ന്യായമായ ശിക്ഷ' എന്ന പരിഗണന ദുരുപയോഗങ്ങൾ ഇടയാക്കുമെന്ന് കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവർ അന്നേ തന്നെ എതിർപ്പ് ഉന്നയിച്ചിരുന്നു.
ഏതായാലും ഒരു കാര്യം വ്യക്തം- ഒന്നുകിൽ അധ്യാപകർ ഈ നിയമം അറിയാതെ കുട്ടികളെ ഇത്തരത്തിലുള്ള ശിക്ഷണ നടപടികൾക്ക് വിധേയരാക്കുന്നു; അല്ലെങ്കിൽ കുട്ടികളുടെ നല്ലതിനുവേണ്ടി ആ റിസ്ക് ഏറ്റെടുക്കാൻ അവർ തയ്യാറാകുന്നു.
ജുവനൈൽ ജസ്റ്റിസ് നിയമത്തിൻറെ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിർവചനത്തിൽ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലാണ് ഇത്തരത്തിൽ പീഡനം നടക്കുന്നത് എങ്കിൽ കൂടുതൽ ഗുരുതരമായ ശിക്ഷയാണ് ഉള്ളത്.
കൂടുതൽ പഠനത്തിന് താല്പര്യമുള്ളവർക്കായി ജുവനൈൽ ജസ്റ്റിസ് നിയമത്തിൻറെ ലിങ്ക് ഷെയർ ചെയ്യുന്നു. https://drive.google.com/file/d/1-3HouinbGKdJzTApIHTch0dfmM45twH2/view?usp=drivesdk
ഇത്തരത്തിലുള്ള കുറിപ്പുകൾ ലഭിക്കുന്ന, അഡ്മിൻ മാത്രം പോസ്റ്റ് ചെയ്യുന്ന ഗ്രൂപ്പിൽ ചേരാനുള്ള ലിങ്ക് -
https://chat.whatsapp.com/4ABB9he1iCV3bUewIQCbiz
© Sherry 20.09.19


