ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍ നിയമനം -
കോടതികള്‍ക്കിടപെടാമെന്ന് സുപ്രീം കോടതി
രൂപതാകാര്യാലയത്തിന്‍റെ കീഴില്‍ നടത്തിയിരുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ സിനിയോറിറ്റി പ്രകാരം ഏറ്റവും മുതിര്‍ന്നയാളായിട്ടും തനിക്ക് പ്രിന്‍സിപ്പല്‍ നിയമനം ലഭിക്കാത്തതിനെ ചോദ്യം ചെയ്ത് അധ്യാപിക ഗോവയിലെ ബോംബേ ഹൈക്കാടതി ബെന്‍ഞ്ചില്‍ ഫയലാക്കിയ കേസില്‍, ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിന് സിനിയോറിറ്റി മാത്രമല്ല മാനദണ്ഢമെന്നും അതിന്‍റെ പേരില്‍ നിയമനക്കാര്യത്തില്‍ കോടതി ഇടപെടേണ്ടകാര്യമില്ല എന്ന് മലങ്കര സിറിയന്‍ കാത്തലിക്ക് കോളേജ് - ടി ജോസ് കേസില്‍ സുപ്രീം കോടതിയുടെ തന്നെ ഉത്തരവു ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് തള്ളിയിരുന്നു. നിബന്ധനകള്‍ക്ക് വിധേയമായും ചട്ടങ്ങള്‍ പ്രകാരവും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന വകുപ്പ് 30 പ്രകാരം പ്രിന്‍സിപ്പല്‍ നിയമനം നടത്താമെന്നും അതില്‍ സീനിയോറിറ്റി മാത്രം മാനദ്ണ്ഡമായി കാണണ്ട കാര്യമില്ല എന്നും വിധിച്ചിരുന്നു.
പക്ഷെ നിയമനം നീനിപൂര്‍വ്വമല്ല എന്ന ആരോപണം വന്നാല്‍ കോടതികള്‍ ഇടപെടുന്ന കാര്യത്തിലായിരുന്നു തര്‍ക്കം. ഭരണഘടനാപരമായ ന്യൂനപക്ഷ അവകാശം മറ്റ് ഒരു പൗരന്‍റെ മൗലീകാവകാശങ്ങളെ ഹനിക്കുന്നതായാല്‍ കോടതികള്‍ക്ക ഇടപെടൊമെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. പ്രിന്‍സിപ്പല്‍ നിയമനം ന്യൂനപക്ഷാവകാശമായതിനാല്‍ നിയമ യോഗ്യതയെ സംബന്ധിച്ച കാര്യത്തില്‍ പുനപരിശോധന നടത്താന്‍ കോടതിയധികാരം ഉപയോഗിക്കുന്നത് ശരിയല്ല എന്നായിരുന്നു വാദം. പക്ഷെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ സീനിയോറിറ്റി മാത്രമല്ല ആധാരം എന്നത് ശരിവച്ച കോടതി, നിയമനക്കാര്യത്തില്‍ സുതാര്യതയും നീതിയുമുണ്ടാകണമെന്ന് ചൂണ്ടിക്കാട്ടി. ന്യായമായ പരിഗണന കിട്ടിയില്ല എന്ന് ഏതെങ്കിലും നിയമനാര്‍ത്ഥി പരാതിപ്പെട്ടാല്‍ അക്കാര്യത്തില്‍ പരിശോധന നടത്താന്‍ കോടതിക്ക് അധികാരമുണ്ടെന്നും അത് ന്യൂനപക്ഷാവകാശങ്ങളുടെ പരിധിയില്‍ വരില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സിവില്‍ അപ്പീല്‍ 1257/2017 (31.1.2017)
ഷെറി

No comments:
Post a Comment