Pages

Wednesday, December 21, 2022

Caste of Adopted child

ദത്തെടുത്ത കുട്ടികളുടെ ജാതി എന്തായിരിക്കും ? 

കേരളത്തിൽ വിവിധ ആവശ്യങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് ഉപയോഗപ്പെടാറുണ്ട്. ഉദ്യോഗത്തിനും പഠനത്തിനും ആവശ്യമായി വരാം. നിയമാനുസരണം ദത്തെടുത്ത കുട്ടികൾക്ക് മാതാപിതാക്കളുടെ ജാതി ലഭിക്കാം. ജന്മം നൽകിയ മാതാപിതാക്കളെ പറ്റി അറിവില്ലാത്തതോ ബാല്യത്തിൽ അനാഥരാവുകയും ചെയ്ത കുഞ്ഞുങ്ങളെ നിയമപ്രകാരം അല്ലാതെ എടുത്തു വളർത്തുന്ന സാഹചര്യങ്ങളിൽ വളർത്തു മാതാപിതാക്കൾ ഒരേ ജാതിക്കാർ ആണെങ്കിൽ എടുത്തു വളർത്തുന്ന കുട്ടിക്ക് അവരുടെ ജാതിയും, അല്ലെങ്കിൽ അവരുടെ ജാതികളിൽ ഏതു ജാതിയിലാണോ വളർന്നുവരുന്നത് ആ ജാതിയും, വളർത്തുമാതാപിതാക്കൾ നിയമാനുസൃതം വിവാഹിതരായിട്ടില്ലെങ്കിൽ എടുത്തു വളർത്തിയ കുട്ടിക്ക് വളർത്തമ്മയുടെ ജാതിയും ലഭിക്കുന്നതാണ്. (സർക്കുലർ നമ്പർ 11197/ജി1/എച്ച് പി എച്ച് ബി ബി എഫ് ബി തീയതി 19.05.2000). 

അനാഥാലയങ്ങൾ, ബാലഭവനങ്ങൾ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ദത്തെടുക്കുന്ന കുട്ടികൾക്ക് ദത്തെടുക്കുന്ന മാതാപിതാക്കളുടെ ജാതി നിർണയിച്ച് നൽകാനും മാതാപിതാക്കൾ മിശ്രവിവാഹിതരാണെങ്കിൽ കുടുംബത്തിലെ ജീവിത സാഹചര്യം കണക്കിലെടുത്ത് ജാതി നിർണയിച്ച് നൽകാനും ഉത്തരവുകൾ ഉണ്ട്. (2696194/ബി3/2018/പ ജ പ വ വി വ തീയതി 26.07.2018)

https://www.facebook.com/108006441029117/posts/pfbid0PnBfpxfiWFetGwc6yCUAjaJmwpwxUhrTvEq4uFKhTHgs9T7wUK9T8XGUPaKA2FV2l/?mibextid=Nif5oz

No comments:

Post a Comment