Pages

Monday, September 4, 2017

How to get back the vehicles from police custody in petty cases .. code of criminal procedure

പെറ്റികേസുകളില്‍ പോലീസ് വാഹനം പിടിച്ചാല്‍
തിരിച്ചുകിട്ടുന്നതിന് എന്തു ചെയ്യും ?

സാധാരണ പെറ്റീ കേസുകള്‍ ഉണ്ടാകുമ്പോള്‍ ഉടനടി കേസ് ചാര്‍ജ് ചെയ്ത് ഫൈന്‍ അടച്ച് പോകുന്നതും, അല്ലെങ്കില്‍ ചില ഘട്ടങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുമായ സംڅവങ്ങള്‍ ഉണ്ടാകാറുണ്ട്.  ഇത്തരം സാഹചര്യത്തില്‍ പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് വിവിധ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേരള പോലീസ് 30-1-2017 തീയതി സര്‍ക്കുലര്‍ നമ്പര്‍ 7/2017 എന്ന ക്രമത്തില്‍ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പോലീസ് മേധാവി ഉത്തരവ് നല്‍കുകയുണ്ടായി.
ഇങ്ങനെ നല്‍കിയ ഉത്തരവുപ്രകാരം പെറ്റീകേസുകളില്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് അനാവശ്യമായി കസ്റ്റഡിയില്‍ സൂക്ഷിച്ച് വാഹന ഉടമകള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടായ പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്.  അത്തരം പ്രവൃത്തികള്‍ മൂലം വാഹനം ഉടമകള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും, കൂടാതെ, പോലീസ് സ്റ്റേഷന്‍ പരിസരത്തും, റോഡുവക്കിലും വാഹനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന മാര്‍ഗ്ഗതടസ്സവും, മറ്റും കണക്കിലെടുത്താണ് ഇങ്ങനെയുള്ള വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കുന്നതിനുള്ള കാലതാമസവും, പരാതിയും ഒഴിവാക്കി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പോലീസ് മേധാവി പുറപ്പെടുവിപ്പിച്ചത്.  കഴിഞ്ഞ കാലങ്ങളില്‍ എന്തൊക്കെ ഉത്തരവുണ്ടായിരുന്നാലും ഇനി മുതല്‍ വാഹനം വിട്ടുകൊടുക്കുന്നതിന് ഇപ്പോഴിറക്കിയിട്ടുള്ള നിബന്ധനകള്‍ പ്രകാരമുളള കാര്യങ്ങള്‍ മാത്രം പാലിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പ്രത്യേകം എടുത്തുപറയുന്നു. 

എന്തൊക്കെ ശ്രദ്ധിക്കണം. 
മോട്ടോര്‍ വാഹനനിയമത്തിലെ ചില വകുപ്പുകള്‍ പ്രകാരം നിബന്ധനകള്‍ ലംഘിച്ചുപയോഗിക്കുന്നതായി കാണപ്പെട്ട വാഹനങ്ങള്‍ പോലീസുദ്ദ്യോഗസ്ഥനു പിടിച്ചെടു്ക്കുന്നതിനു വ്യവസ്ഥയുണ്ടെങ്കിലും നിയമത്തിലെ തന്നെ മറ്റു ചില വകുപ്പുകള്‍ പ്രകാരം വാഹനം പിടിച്ചെടുക്കുന്നതുനുപകരം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പടിച്ചെടുത്ത് അതിനു രസീതുനല്‍കി വാഹനം കസ്റ്റഡിയിലെടുക്കാതെതന്നെ വിട്ടയക്കാവുന്നതാണെന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം. 
മോട്ടോര്‍ വാഹനനിയമത്തിലെ വകുപ്പുകളിലെ നിയമങ്ങള്‍ ലംഘിച്ച് ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത വാഹനം ഓടിക്കുന്നതിന് നിയമാനുസൃതം ലൈസന്‍സ് സിദ്ധിച്ചിട്ടുള്ള വാഹനത്തിന്‍റെ ഉടമസ്ഥനോ, അയാള്‍ ചുമതലപ്പെടുത്തി വാഹനം ഓടിക്കുന്നയാള്‍ക്കോ, ലൈസന്‍സുള്ള ആള്‍ക്കോ പെറ്റീകേസ് നടപടി പൂര്‍ത്തിയാക്കി വാഹനം വിട്ടു നല്‍കണം എന്നതാണ് രണ്ടാമതതെ നിര്‍ദ്ദേശം. 
നികുതി ഒടുക്കാത്ത വാഹനം പിടിച്ചെടുത്താല്‍ നികുതി ഒടുക്കിയ രസീതു ഹാജരാക്കുന്ന മുറയ്ക്ക് വാഹനം വിട്ടുകൊടുക്കണം എന്നാണ് . 
Sherry
www.niyamadarsi.com

No comments:

Post a Comment