ആധാരങ്ങൾ ഇല്ലാത്ത ഭൂമിക്കും തണ്ടപ്പേര് ലഭിക്കുന്നതെങ്ങനെ ?
ആധാരം അല്ലെങ്കിൽ പട്ടയം എന്നിവയും കൈവശവും ചേർന്നതാണ് ഒരു ഭൂമിയുടെ പൂർണ്ണ അവകാശം. ആധാരങ്ങൾ ഉണ്ടായിട്ടും ഭൂമി കൈവശമില്ലാത്ത അവസ്ഥയും ഭൂമി വർഷങ്ങളായി കൈവശമുണ്ടായിട്ടും ആധാരം ഇല്ലാത്ത അവസ്ഥയും അനുഭവിക്കുന്നവർ ഉണ്ട്. ദീർഘകാലം തർക്കങ്ങൾ ഒന്നുമില്ലാതെ കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് വില്ലേജിൽ കരമടച്ച് തണ്ടപ്പേര് പിടിക്കാനുള്ള നിയമപരമായ സാധ്യത നൽകുന്ന വ്യവസ്ഥയാണ് പോക്കുവരവ് (Transfer of Registry) ചട്ടം 28.
12 വർഷത്തിലധികം ഒരു ഭൂമി നിരാക്ഷേപം കൈവശം വെച്ച് അനുഭവിക്കുന്നവർക്ക് പോക്കുവരവ്, ഭൂനികുതി അടവ് എന്നീ അവകാശങ്ങൾ ലഭിക്കുന്നതാണെന്ന് ട്രാൻസ്ഫർ ഓഫ് രജിസ്ട്രി റൂൾ 28 -ൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തഹസിൽദാർക്ക് റൂൾ 28 പ്രകാരമുള്ള നടപടിക്രമം പുറത്തിറക്കി നികുതി നിർണ്ണയം നടത്താവുന്നതാണ്. നികുതി സ്വീകരിക്കുന്നതിനായി ലഭിക്കുന്ന അപേക്ഷകളിൽ ചട്ടപ്രകാരമുള്ള അന്വേഷണങ്ങൾ നടത്തിയാണ് തീരുമാനമെടുക്കുന്നത്.
ആർക്കൊക്കെ അപേക്ഷ സമർപ്പിക്കാം ?
12 വർഷമോ അതിലധികമോ കാലമായി ആധാരങ്ങളില്ലാതെ ഭൂമി കൈവശം വെച്ച് അനുഭവിക്കുന്ന വ്യക്തികൾക്ക് അപേക്ഷിക്കാം.
എവിടെ അപേക്ഷ നൽകണം ?
ബന്ധപ്പെട്ട രേഖകൾ സഹിതം തഹസിൽദാർക്കാണ് അപേക്ഷ നൽകേണ്ടത്. . ഭൂമി സ്വന്തം പേരിലേക്ക് പോക്കുവരവ് ചെയ്ത് (കൈവശം രേഖപ്പെടുത്തി) ഭൂനികുതി സ്വീകരിക്കുന്നതിനാണ് അനുമതി തേടുന്നത്.
വില്ലേജ് ഓഫീസറുടെ അന്വേഷണം
അപേക്ഷ ലഭിച്ച ശേഷം തഹസിൽദാർ അത് വില്ലേജ് ഓഫീസർക്ക് കൈമാറുന്നു.വില്ലേജ് ഓഫീസർ ഭൂമിയിൽ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് ചെയ്യണം. വില്ലേജ് ഓഫീസറുടെ അന്വേഷണത്തിലൂടെ അപേക്ഷകനാണ് 12 വർഷമായി നിരാക്ഷേപം ഭൂമി കൈവശം വെച്ച് അനുഭവിക്കുന്നതെന്ന് ഉറപ്പാകണം.
ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് മറ്റാർക്കും ആക്ഷേപമില്ല എന്നും ഉറപ്പുവരുത്തണം.
ഭൂമിയുടെ അളവ്, അതിരുകൾ, തരം തുടങ്ങിയ വിവരങ്ങൾ ബേസിക് ടാക്സ് രജിസ്റ്ററുമായി (BTR) ഒത്തുനോക്കണം.
കൈവശം വെച്ച ഭൂമി പുറമ്പോക്ക് അല്ലെങ്കിൽ സർക്കാർ ഭൂമി അല്ലെന്ന് സാക്ഷ്യപ്പെടുത്തണം.
വില്ലേജ് ഓഫീസറുടെ റിപ്പോർട്ടും മറ്റ് രേഖകളും പരിശോധിച്ച ശേഷം തഹസിൽദാർ ഭൂമിക്ക് അവകാശം ഉന്നയിക്കാൻ സാധ്യതയുള്ള എല്ലാ കക്ഷികൾക്കും (ഉദാഹരണത്തിന്, യഥാർത്ഥ ഉടമസ്ഥർ എന്ന് കരുതുന്നവർ) നോട്ടീസ് നൽകണം. ആക്ഷേപം ഉള്ളവർ 15 ദിവസത്തിനകം മറുപടി നൽകണം. നോട്ടീസിന്റെ പകർപ്പ് വില്ലേജ് ഓഫീസിലും തദ്ദേശ ഭരണകൂട ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധീകരിക്കണം.
ലഭിച്ച തെളിവുകളുടെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ, 12 വർഷത്തെ നിരാക്ഷേപ കൈവശം സ്ഥിരീകരിച്ചാൽ, തഹസിൽദാർ പോക്കുവരവിന് ഉത്തരവ് നൽകും.
ഈ ഉത്തരവ് പ്രകാരം ബേസിക് ടാക്സ് രജിസ്റ്ററിൽ (BTR) അപേക്ഷകന്റെ പേര് ചേർത്ത് പോക്കുവരവ് (Mutation/Transfer of Registry) നടപ്പാക്കാനാകും. പോക്കുവരവ് നടന്നുകഴിഞ്ഞാൽ അപേക്ഷകന് സ്വന്തം പേരിൽ ഭൂമിയുടെ നികുതി അടയ്ക്കാൻ സാധിക്കും. (ഇതിനെ തണ്ടപ്പേര് (Thandaper) എന്നും പറയാറുണ്ട്). ആധാരം ഇല്ലെങ്കിലും ഈ നടപടിക്രമം വഴി പോക്കുവരവും നികുതി അടയ്ക്കാനുള്ള അവകാശവും ലഭിക്കും.
There is no SILENCE; but the voice is UNHEARD. This blog aims to update the social and legal views of the blogger. Mail: sherryjthomas@gmail.com Call @ 9447200500 www.sherrylegal.in
Pages
▼
Wednesday, October 29, 2025
ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ പുതിയ നിയമം
ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ പുതിയ നിയമം
ഇൻറർനെറ്റ് കണക്ഷൻ വേഗത വർദ്ധിച്ചതിനെ തുടർന്ന് ഓൺലൈൻ ഗെയിമുകൾ കളിക്കുന്നവരുടെ എണ്ണം കൂടുകയും വൻതോതിൽ സാമ്പത്തിക ഇടപാടുകൾ ഈ മേഖലയിൽ ഉണ്ടാവുകയും ചെയ്യുന്നു. രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന ബില്ലിന് പാർലമെൻറ് അംഗീകാരം നൽകി നിയമമായി. പണം വെച്ചുള്ള ഓൺലൈൻ ഗെയിം ആപ്ലിക്കേഷൻ പ്രവർത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് നിയമം 2025. ഒട്ടേറെ ഗെയിമിംഗ് ആപ്ലിക്കേഷനുകൾ ഇല്ലാതാകുന്നതോടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളെ അത് ബാധിക്കും.
എന്താണ് പുതിയ നിയമം
ഇ- സ്പോർട്ട്സ്, വിദ്യാഭ്യാസ ഗെയിമുകൾ, സോഷ്യൽ ഗെയിമുകൾ മുതലായവ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് The promotion and regulation of online gaming act 2025 (Act 32 of 2025) നടപ്പിലാക്കിയിരിക്കുന്നത്. ഇക്കാര്യങ്ങൾ നിയന്ത്രിക്കുന്നതിനുവേണ്ടി പ്രത്യേക അതോറിറ്റി രൂപീകരിക്കുന്ന കാര്യവും നിയമത്തിൽ ഉണ്ട്. നിരോധിക്കപ്പെട്ട ഗെയിമുകൾ കളിക്കുന്നതും പ്രേരിപ്പിക്കുന്നതും പരസ്യം ചെയ്യുന്നതും അതിനുവേണ്ടി പണം മുടക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കുറ്റകരമാണ്.
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ ഡിജിറ്റൽ ഉപകരണങ്ങളിലൂടെയോ ഇൻറർനെറ്റ് ഉപയോഗിച്ചോ മറ്റെന്തെങ്കിലും സാങ്കേതികവിദ്യ ഉപയോഗിച്ചോ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ നടത്തുന്ന കളികളെ ഓൺലൈൻ ഗെയിമുകൾ എന്ന് പറയും.
അങ്ങനെയുള്ള ഓൺലൈൻ ഗെയിമുകൾ പ്രാവീണ്യം, ഭാഗ്യം എന്നിവയിലൂടെയോ ഇവ രണ്ടും കൂടി ഉപയോഗിച്ചോ അല്ലാതെയോ വിജയ സാധ്യതകൾ മുന്നിൽകണ്ട് പണം നിക്ഷേപിച്ച് പണമോ മറ്റെന്തെങ്കിലും ലാഭമോ ഉദ്ദേശിച്ച് ചെയ്യുന്നതെല്ലാം ഓൺലൈൻ മണി ഗെയിം എന്നതിൻറെ പരിധിയിൽ വരും. അതേസമയം ഇ- സ്പോർട്സ് അതിൽ ഉൾപ്പെടില്ല. ഇതുപോലെ ഓൺലൈൻ മണി ഗെയിമിംഗ് സേവനങ്ങൾ നൽകുന്നതിനെ ഓൺലൈൻ മണി ഗെയിമിംഗ് സർവീസ് എന്ന് പറയും.
എന്തൊക്കെയാണ് നിരോധിച്ചിരിക്കുന്നത്
ഓൺലൈൻ മണി ഗെയിമുകളോ ഓൺലൈൻ മണി ഗെയിമിംഗ് സർവീസ് വാഗ്ദാനം ചെയ്യുകയോ അതിന് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ കൂട്ടുനിൽക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. അതിനുവേണ്ടി പരസ്യങ്ങൾ ഉണ്ടാക്കുന്നതോ പ്രചരിപ്പിക്കുന്നതൊ നേരിട്ടോ അല്ലാതെയോ പ്രോത്സാഹിപ്പിക്കുന്നതൊ കുറ്റകരമാണ്. അതുപോലെതന്നെ അക്കാര്യത്തിനുവേണ്ടി പണം നൽകി സഹായിക്കുന്ന ധനകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഒക്കെ കുറ്റക്കാരാകും.
എന്താണ് ശിക്ഷ
ഈ നിയമത്തിന് വിരുദ്ധമായി ഓൺലൈൻ മണി ഗെയിമിംഗ് സർവീസ് നൽകുന്ന ആളുകൾക്ക് കുറ്റം തെളിഞ്ഞാൽ മൂന്നുവർഷം വരെ തടവ് ശിക്ഷയോ ഒരു കോടി രൂപ വരെയുള്ള പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
നിയമവിരുദ്ധമായ മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി പരസ്യം ചെയ്താൽ രണ്ടുവർഷം തടവോ 50 ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
അതുപോലെ ഇക്കാര്യത്തിനായി പണമിടപാട് നടത്തുകയോ അതിന് സാധുതയുണ്ടാക്കുകയോ ചെയ്താൽ മൂന്നുവർഷം വരെ തടവ് ശിക്ഷയോ ഒരു കോടി രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
കേസുകൾ അന്വേഷിക്കുന്നതിന് സർക്കാരിന് പ്രത്യേകമായി ഉദ്യോഗസ്ഥരെ വിജ്ഞാപനത്തിലൂടെ ചുമതലപ്പെടുത്താം. അങ്ങനെയുള്ള ഉദ്യോഗസ്ഥർക്ക് കുറ്റകൃത്യം നടക്കുന്നുവെന്ന് സംശയം ഉള്ളടത്തോ കുറ്റകൃത്യങ്ങൾ നടക്കുന്നിടത്തോ പരിശോധന നടത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും അധികാരമുണ്ട്.
ഓൺലൈൻ മണി ഗെയിമിങ്ങിൽ ഏർപ്പെടുന്നതും ഗെയിമിംഗ് സർവീസുകൾ നടത്തുന്നതും അതിനുവേണ്ടി ധനമിടപാട് നടത്തുന്നതും പോലീസിന് നേരിട്ട് കേസെടുക്കാവുന്ന കോഗ്നൈസബിൾ എന്ന ഗണത്തിൽ വരുന്ന കുറ്റകൃത്യങ്ങളും ജാമ്യം ലഭിക്കാത്തവയുമാണ്.
രണ്ടാമതും കുറ്റം ചെയ്താൽ ശിക്ഷ കൂടും
ഒരിക്കൽ മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് ശിക്ഷ ലഭിച്ച വ്യക്തി വീണ്ടും അതേ കുറ്റം ചെയ്താൽ കുറഞ്ഞത് മൂന്ന് വർഷം വരെ തടവ് ശിക്ഷയും അതേസമയം അഞ്ചുവർഷം വരെ നീളാവുന്നതുമായ തടവും ഒരു കോടിയിൽ കുറയാത്തതും രണ്ടുകോടി വരെ ആകാവുന്നതുമായ പിഴ ശിക്ഷയും ലഭിക്കാം. അതുപോലെ പരസ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരോധനങ്ങൾ ലംഘിച്ച് വീണ്ടും കുറ്റം ചെയ്താൽ കുറഞ്ഞത് രണ്ടുവർഷം വരെ തടവും മൂന്നുവർഷം വരെ നീളാവുന്നതും 50 ലക്ഷത്തിൽ കുറയാത്തതും ഒരു കോടി വരെ ആകാവുന്നതുമായ പിഴ ശിക്ഷയും ലഭിക്കാം.

Friday, October 24, 2025
പോലീസ് അറസ്റ്റ് - എന്തൊക്കെ വിവരങ്ങൾ അറിയണം ?
പോലീസ് അറസ്റ്റ് - എന്തൊക്കെ വിവരങ്ങൾ അറിയണം ?
ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത് എവിടെ വച്ചാണ് എന്നും ഇപ്പോൾ എവിടെയാണ് ഉള്ളത് എന്നും സംബന്ധിക്കുന്ന വിവരങ്ങൾ അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കണം എന്നുള്ളത് അറസ്റ്റ് നിർവഹിക്കുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥന്റെയും ചുമതലയാണ്. അത് സംബന്ധിച്ചുള്ള അവകാശം അയാളെ സ്റ്റേഷനിൽ കൊണ്ടുവരുന്ന സമയം തന്നെ അറിയിക്കണം. അറസ്റ്റ് ചെയ്ത കാര്യങ്ങൾ ആരെയാണ് അറിയിച്ചത് എന്നതൊക്കെ അതിനുവേണ്ടി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള റജിസ്റ്ററിൽ നിശ്ചിത ഫോമിൽ രേഖപ്പെടുത്തേണ്ടതുമാണ്. ഈ കാര്യങ്ങൾ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ വകുപ്പ് 48 ൽ ഉറപ്പുവരുത്തിയിട്ടുണ്ട്.
എന്നാൽ ഇക്കാര്യങ്ങൾക്ക് പ്രത്യേകമായി പുതിയ ചട്ടങ്ങൾ 2025 സെപ്റ്റംബർ മാസം വിജ്ഞാപനം ചെയ്തു. (Kerala Information of Arrested Persons Rules 2025)
*ആരെയാണ് അറിയിക്കേണ്ടത്*
അറസ്റ്റ് സംബന്ധിച്ച അറിവ് നൽകേണ്ടത് മാതാപിതാക്കൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ അല്ലെങ്കിൽ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി പറയുന്ന ആളുകൾക്കാണ്.
*എങ്ങനെയാണ് പോലീസ് അറിയിക്കേണ്ടത്*
മൊബൈൽ ഫോൺ, വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമ സംവിധാനങ്ങൾ, എസ്എംഎസ്, ലാൻഡ് ലൈൻ ഫോൺ, ഇമെയിൽ എന്നിവയിലൂടെയും അറിയിക്കാം. അല്ലെങ്കിൽ വ്യക്തിപരമായ രീതിയിൽ അറിയിക്കണം. അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ഇപ്രകാരം അറിയിക്കാനുള്ള ചുമതല.
*എങ്ങനെയാണ് രജിസ്റ്റർ ഉണ്ടാവേണ്ടത്*
അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുന്ന രേഖയാണ് ചട്ടപ്രകാരമുള്ള രജിസ്റ്റർ. അത് എല്ലാ പോലീസ് സ്റ്റേഷനിലും ഉണ്ടാകണം. നിശ്ചിത മാതൃകയിൽ ആയിരിക്കണം ഉണ്ടാകേണ്ടത്. കൃത്യമായി നമ്പർ ചെയ്ത്, ജില്ലാ പോലീസ് മേധാവി ഓരോ പോലീസ് സ്റ്റേഷനിലേക്കും രജിസ്റ്റർ നൽകണം. അതിലെ പേജുകൾ തുടർച്ചയായി നമ്പർ ഇട്ട്, തുടക്കത്തിലും അവസാനത്തിലും നിയോഗിക്കപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറ്റസ്റ്റ് ചെയ്യേണ്ടതാണ്.
*രജിസ്റ്റർ എവിടെ പരിശോധിക്കാം ?*
അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഈ വിവരങ്ങൾ ഓരോ പോലീസ് സ്റ്റേഷനിലും ജില്ലാ പോലീസ് കേന്ദ്രത്തിലും ഡിജിറ്റൽ രീതി ഉൾപ്പെടെ ഉചിതമായ രീതിയിൽ പ്രസിദ്ധപ്പെടുത്തണം.
*എന്തൊക്കെ വിവരങ്ങളാണ് രജിസ്റ്ററിൽ ഉണ്ടാവേണ്ടത്*
പോലീസ് സ്റ്റേഷൻ, ചുമത്തിയിരിക്കുന്ന വകുപ്പുകൾ, അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ പേര് വിവരങ്ങൾ, മൊബൈൽ ഫോൺ നമ്പർ, അറസ്റ്റ് ചെയ്തതിൻ്റെ കാരണങ്ങൾ, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ താമസിപ്പിച്ചിരിക്കുന്ന സ്ഥലം, അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ ഒപ്പ്, അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ ഒപ്പ് , അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ്റെ പേരും മൊബൈൽ നമ്പറും, അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ ഉദ്യോഗ പദവി എന്നിവ രജിസ്റ്ററിൽ ഉണ്ടായിരിക്കണം.
അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച് പഴയ സി ആർ പി സി നിയമത്തിലും സുപ്രീം കോടതി വിധിയിലുമൊക്കെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവകാശ ലംഘനങ്ങൾ ഒരുപാടുണ്ട് എന്നാണ് കണക്കുകൾ!