Pages

Tuesday, May 12, 2020

G D entry Kerala police - motor accident

എന്തിനാണ് ജി ഡി എൻട്രി ?

ജി ഡി എൻട്രി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട  ഒരു രേഖ ആണെന്ന് എന്ന് എല്ലാവർക്കുമറിയാം. ജനറൽ ഡയറി എന്ന ജി ഡി എൻട്രിയുടെ ആവശ്യം കൂടുതലായി സാധാരണക്കാർക്ക് വേണ്ടിവരുന്നത്  വാഹന അപകട ഇൻഷുറൻസ് ഗെയിമുകളുമായി ബന്ധപ്പെട്ടാണ്. എഫ് ഐ ആർ ആവശ്യമില്ലാതെ തന്നെ ഫുൾ കവർ ഉള്ള വാഹനങ്ങളുടെ കേടുപാട് തീർക്കുന്നതിനുള്ള ഇൻഷുറൻസ് ക്ലെയിം ജി ഡി എൻട്രി ഉണ്ടെങ്കിൽ ലഭിക്കുന്ന സാഹചര്യം ഇന്നുണ്ട്. നിലവിൽ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ജി ഡി എൻട്റിയുടെ പകർപ്പ് ഓൺലൈനായി ലഭിക്കുന്ന സാഹചര്യവും ഉണ്ടെന്ന് കേരള പോലീസ് അറിയിച്ചിട്ടുണ്ട്. (https://thuna.keralapolice.gov.in)

എന്താണ് ജി ഡി എൻട്രി

കേരള പോലീസ് നിയമത്തിലെ വകുപ്പ് 12 എല്ലാ പോലീസ് സ്റ്റേഷനിലും ജനറൽ ഡയറി സൂക്ഷിക്കേണ്ട കാര്യം പറയുന്നു. നിശ്ചിത മാതൃകയിൽ സൂക്ഷിക്കേണ്ട ഡയറിയിൽ  സ്റ്റേഷനിൽ വരുന്ന എല്ലാ പരാതികളെ സംബന്ധിച്ചും, പരാതിക്കാരുടെ, എതിർകക്ഷികളുടെ വിവരങ്ങൾ, എഫ് ഐ ആർ  സംബന്ധിച്ച വിവരങ്ങൾ, അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ, കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നവരുടെ വിവരങ്ങൾ  മുതലായ മുഴുവൻ കാര്യങ്ങളും ഉണ്ടാകണം. മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ, സംസ്ഥാന/ ജില്ലാ പോലീസ് കംപ്ലൈന്റ് അതോറിറ്റി എന്നീ സംവിധാനങ്ങളിലെ അംഗങ്ങൾക്ക് ജനറൽ ഡയറി സൂക്ഷിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ, കസ്റ്റഡി വിവരങ്ങൾ നേരിട്ട് എത്തി പരിശോധിക്കാം.

ജി ഡി എൻട്രി ഇല്ലെങ്കിൽ എന്ത് കുഴപ്പം

ജി ഡി എൻട്രി എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർബന്ധമായും സൂക്ഷിക്കേണ്ട ഒരു രേഖയാണ് എന്ന നിയമവ്യവസ്ഥയുണ്ട്. 2014 ൽ ലളിതകുമാരി എന്ന കേസിൽ എഫ്ഐആർ രജിസ്റ്റർ രജിസ്റ്റർ ചെയ്യുന്ന കാര്യങ്ങൾ സംബന്ധിച്ച വിധിന്യായത്തിൽ ഇക്കാര്യങ്ങളിൽ ഉണ്ടാവുന്ന മുഴുവൻ വിവരങ്ങളും ജി ഡി എൻട്രിയിൽ ഉണ്ടാകണമെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്. ജി ഡി എൻട്രി ഇല്ലാത്തതുകൊണ്ട് പ്രോസിക്യൂഷൻ കേസ് നിയമപരമായി ഇല്ലാതാവില്ല. എന്നാൽ കേസ് തെളിയിക്കുന്ന കാര്യത്തിൽ അത് നിർണായകമാകാം

http://niyamadarsi.com/details/det/PUXYpHhrqy/What-is-G-D-entry-in-police-station---Kerala.html

Coastal Regulation Zone - House Construction - Other regulations - simple explanation videos

YouTube Library

തീര നിയന്ത്രണ വിജ്ഞാപനം - വിവിധ കാലഘട്ടങ്ങളിലെ വ്ളോഗിംങുകളിൽ ചിലത്.(പുതിയവ ആദ്യം എന്ന ക്രമത്തിൽ)

1.CRZ - എങ്ങനെ ഭവനങ്ങൾ നിർമ്മിക്കാം ?
https://youtu.be/Yh40rG2Xo5E

2.CRZ വിജ്ഞാപനം- ടൂറിസം സാധ്യതകൾ
https://youtu.be/UImJmbdt-Rg

3.CRZ - Untold Brief - (English)
https://youtu.be/hx7K4yx_84I

4.CRZ - പ്രയോജനപ്പെടാവുന്ന ഒരു ഉത്തരവ്
https://youtu.be/cAXs6Dvx9_M

5.CRZ അനധികൃത നിർമ്മാണം റെഗുലറൈസ് ചെയ്യുമോ
https://youtu.be/C3T5gtuP0XM

6. CRZ- അവരുടെ വീടുകൾ സംരക്ഷിക്കപ്പെടണം
https://youtu.be/IlKSMLta2Q4

7.CRZ - മരടിൽ ഇനിയെന്ത് ?
https://youtu.be/lFVbZ-Asg08

8.CRZ - നിലവിലെ അവസ്ഥ എന്ത് ? (Dec 2019)
https://youtu.be/fcqRSsMvUec

9. നൂറുമീറ്ററോ പുഴയുടെ വീതിയോ ?
https://youtu.be/eA6l8H6yfy0

10.CRZ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു
https://youtu.be/A5UtOT9G2Oo

പുതിയ തീര നിയന്ത്രണ വിജ്ഞാപനത്തിൽ ടൂറിസം സാധ്യതകളെന്ത് ? Tourism in coastal area - legal aspects in Kerala

പുതിയ തീര നിയന്ത്രണ വിജ്ഞാപനത്തിൽ  ടൂറിസം സാധ്യതകളെന്ത് ?
Tourism in coastal area - legal aspects in Kerala

CRZ 2019 and Tourism
Detailed video on the possibilities of tourism in 2019 CRz notification.


Download Video