Pages

Monday, February 20, 2017

Beating child in school by a teacher is an offence?

കുട്ടികളോട് കളിക്കരുത്.. കളി പഠിക്കും.
ഷെറി

ഓഫീസില്‍ നിന്നും തിരിച്ചെത്തിയ ബൈജുവിനെ കണ്ടതും കരഞ്ഞുകൊണ്ട് ഒന്നാം ക്ളാസുകാരി മകള്‍ ഓടിവന്ന് കെട്ടിപ്പിടിച്ചു പറഞ്ഞു. അച്ചാ എന്നെ മിസ്സ് തല്ലി. മകളുടെ സങ്കടം കണ്ട് ബൈജു ഉടനെ സ്കൂളിലെ മിസ്സിനെ വിളിക്കാന്‍ ഫോണ്‍ കൈയ്യിലെടുത്തു. പിന്നെ ഒന്ന് ആലോചിച്ച് വേണ്ടെന്ന് വച്ചു. മകളെ തലോടി ചേര്‍ത്തു നിര്‍ത്തി. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്കൂളില്‍ പഠിച്ച സമയം ക്ളാസില്‍ വര്‍ത്തമാനം പറഞ്ഞ് ബഹളം വച്ചതിന് കിട്ടിയ അടിയുടെ ചൂട് ബൈജു ഓര്‍ത്തു. കഴിഞ്ഞ ദിവസം മകള്‍ പഠിക്കുന്ന സൂകൂളില്‍ നിന്നും ക്ളാസ് പിക്നിക്കിന് കൊണ്ടുപോയതിന്‍റ ഫോട്ടോയില്‍ വലിയ ചൂരല്‍ വടി പിടിച്ചു നില്‍ക്കുന്ന ആയയെ സ്കൂള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ കണ്ട അന്നുമുതല്‍ ബൈജു ആലോചിച്ചതാണ് സ്കൂള്‍ വരെ ഒന്നു പോകണമെന്നും വടിയെപ്പറ്റി അന്വേഷിക്കണമെന്നും. ഇനി അടുത്ത ഓപ്പണ്‍ ഹൗസില്‍ ചോദിക്കണമെന്നു തന്നെ അയാള്‍ തീരുമാനിച്ചു. 
ചില വിദേശ രാജ്യങ്ങളില്‍ കുട്ടികളെ വഴക്കുപറയുന്നതുപോലും ശിക്ഷാര്‍ഹമാണ്. കുട്ടികളെ നോക്കാന്‍ ആളില്ലാത്തതും കുറ്റമായതുകൊണ്ട് ജോലി സംബന്ധമായി വിദേശത്തും മറ്റുമുള്ള ചിലര്‍ അതിനിവേണ്ടി മാത്രമായി സ്വന്തം മാതാപിതാക്കളെ കൂടെ കൊണ്ടുപോയി നിര്‍ത്തും. കുട്ടികള്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള നിയമം ഇന്നത്തെ നിലയില്‍ പൂര്‍ണ്ണമായി നടപ്പാക്കിയാല്‍ നമ്മുടെ രാജ്യത്തും കുട്ടികള്‍ക്ക് ഒരുപാട് അവകാശങ്ങള്‍ ഉണ്ടെന്ന് കാണാനാകും. 

ശാരീരികമായി വേദിപ്പിച്ചാല്‍

അച്ചടക്കം പരിശീലിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്കൂളുകളില്‍ അസംബ്ളിയില്‍ കൂടുതല്‍ നേരം നിര്‍ത്തുന്ന ശിക്ഷ നല്‍കുക, ക്ളാസില്‍ അധികനേരം എഴുന്നേല്‍പ്പിച്ചു നിര്‍ത്തുക, അടിക്കുക, നുള്ളുക തുടങ്ങിയ പ്രവര്‍ത്തികള്‍ പൊതുവായി ഒരു കാലഘട്ടത്തില്‍ ചെയ്തുപോന്നിരുന്നുവെങ്കില്‍ ഇന്ന് അതിന് മാറ്റം വന്നുകൊണ്ടിരിക്കുന്നു. കുട്ടികള്‍ക്ക് വേദന ഉണ്ടാക്കുന്ന തരത്തില്‍ എന്തങ്കിലും പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ അത് ക്രിമിനല്‍ കുറ്റമാണ്. 
കുറ്റങ്ങള്‍ക്കുള്ള ശിക്ഷാ നടപടികളുടെ ഭാഗമായോ, അച്ചടക്കപരിശീലനത്തിന്‍റെ ഭാഗമായോ, നല്ല സ്വഭാവം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായോ അവര്‍ക്ക് ശാരീരികമായി  വേദന ഉളവാക്കുന്ന പ്രവര്‍ത്തികള്‍ ആരു ചെയ്താലും ഇതിന്‍റെ പരിധിയില്‍ വരും. ആദ്യമായി കുറ്റം ചെയ്താല്‍ പതിനായിരം രൂപ പിഴയും രണ്ടാമത്തെ തവണ മൂന്നു മാസം തടവും പതിനായിരം രൂപ പിഴയും അല്ലെങ്കില്‍ ഇതിലെതെങ്കിലുമൊന്നോ ശിക്ഷയായി ലഭിക്കും. ഈ കുറ്റം ചെയ്തയാളെ സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിടുകയും കുട്ടികളുമായി ബന്ധപ്പെട്ട യാതൊരു ജോലിയും പിന്നീട് ചെയ്യാന്‍ അനുവദിക്കരുതെന്നും നിയമം പറയുന്നു. (ജുവനൈല്‍ ജസ്റ്റിസ് നിയമം വകുപ്പ് 82). 
ഇത്തരത്തില്‍ കുട്ടികളെ വേദനിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് മാനേജ്മെന്‍റ് വേണ്ട വിധത്തില്‍ സഹകരിക്കാതിരിക്കുകയോ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയോ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെയാ സര്‍ക്കാരിന്‍റെയോ ഉത്തരവുകള്‍ ലംഘിക്കുകയോ ചെയ്താല്‍ സ്ഥാപന മേധാവിക്ക് 3 വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് ജയില്‍ ശിക്ഷ ലഭിക്കും. ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. (ജുവനൈല്‍ ജസ്റ്റിസ് നിയമം വകുപ്പ് 82(2) 
ഇതു നിയമത്തിലെ ഒരു ചെറിയ ഭാഗം മാത്രം. കുട്ടികളോടുള്ള ക്രൂരതയ്ക്കും ഉപദ്രവങ്ങള്‍ക്കും ശിക്ഷ നല്‍കുന്നതിനും അത്തരം സംഭവങ്ങള്‍ക്ക് തടയിടുന്നതിനും വേണ്ടിതന്നെയാണ് ജുവനൈല്‍ ജസ്റ്റിസ് നിയമം പുതിയ ദേദഗതികളോടെ നിലകൊള്ളുന്നത്. ഓരോ സ്കൂള്‍ അധ്യാപകരും ഇനി വടിയെടുത്ത് അടി കൊടുക്കേണ്ട, കുട്ടികളോ മാതാപിതാക്കളോ നിയമനടപടിക്കൊരുങ്ങിയാല്‍  വടി കൊടുത്ത് അടിവാങ്ങിയ പോലിരിക്കും.

എത്ര നാള്‍ കണ്ടില്ലെന്നു നടിക്കും

ഈ നിയമം ചില അധ്യാപകര്‍ക്കെങ്കിലും അറിയാം. ചിലര്‍ അറിഞ്ഞിട്ടും അറിയാത്തപോലെ പ്രവര്‍ത്തിക്കുന്നു. മാതാപിതാക്കള്‍ കുട്ടികളെ ചെറുതായിട്ടൊക്കെ തല്ലാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കു തന്നിട്ടുണ്ടെന്നും ഈ നിയമമൊന്നും വലിയ കാര്യമാക്കേണ്ടതില്ലെന്നും വിചാരിക്കുന്നവരുണ്ട്. ഓര്‍ത്തിരുന്നോ, കാലം മാറി പഴയ തലമുറ തല്ലുകൊണ്ട് നന്നായ ചരിത്രമൊക്ക ഒരുപാട് പറയാനുണ്ടാകും. പക്ഷെ ഇന്നത്തെ തലമുറ സ്വന്തം കുഞ്ഞിനെ, ആരു തന്നെയായാലും തല്ലുന്നതുപോയിട്ട് ഒരു രൂക്ഷമായി നോക്കുന്നതുതന്നെ ഇഷ്ടപ്പെടാത്തവരാണ്. പരാതി നല്‍കിയാല്‍ കുട്ടിയെ അതിന്‍റെ പേരില്‍ സ്കൂളില്‍ ഒറ്റപ്പെടുത്തുമോയെന്ന ഒരൊറ്റ ഭയം മാത്രമാണ് പലര്‍ക്കും. ഇപ്പോള്‍ തന്നെ നിരവധി പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. 

Friday, February 10, 2017

FAMILY PENSION OF THE DECEASED FATHER- RIGHT OF UNMARRIED DAUGHTER

എനിക്ക്കുടുംബ പെന്‍ഷന്‍ ലഭിക്കുമോ?

ഷമീനയുടെവാപ്പയും, ഉമ്മയും, മരണമടഞ്ഞു.  അവിവാഹിതയായ ഷമീന സഹോദരങ്ങളുടെസഹായത്താലാണ്കഴിഞ്ഞുപോരുന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്ജീവനക്കാരനായ വാപ്പ മരിച്ചപ്പോള്‍ വാപ്പയുടെ പെന്‍ഷന്‍ ഉമ്മായ്ക്ക് ലഭിച്ചുകൊണ്ടിരുന്നത് അവള്‍ക്കൊരു ആശ്വാസമായിരുന്നു.  ഉമ്മയും മരിച്ചതോടെ ആ പെന്‍ഷന്‍തുകയും നിന്നു.  പല ആളുകളോടുംഅധികാരികളോടും, അന്വേഷിച്ചും, കണ്ടെത്തിയുംആവശ്യമായരേഖകളെല്ലാംസംഘടിപ്പിച്ച്കുടുംബപെന്‍ഷന്‍ നിരാലംബയായ ആശ്രിതയെന്ന നിലയില്‍ തനിക്കുംലഭിക്കുവാന്‍ അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു.  രോഗികൂടിയായ ഷമീന ഇത്രയുംചെയ്തുവന്നപ്പോഴേക്കുംഅല്പം കാലതാമസംഉണ്ടായി.  ഏതായാലും അപേക്ഷ നല്‍കിഇപ്പോള്‍കാത്തിരിപ്പിലാണ്

പെന്‍ഷന്‍രേഖകളില്‍ ആശ്രിതരുടെ പേലില്ലെങ്കില്‍എന്തുചെയ്യും?

വാപ്പ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അധികാരികള്‍ക്ക് നല്‍കിയരേഖകളില്‍ പെണ്‍മക്കളുടെ പേര് ചേര്‍ത്തിരുന്നില്ല.  അക്കാരണത്താല്‍ഷമീനയുടെ അപേക്ഷ പരിഗണിക്കാനാകില്ലെന്നാണ് അധികാരികളുടെ നിലപാട്.  
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരുകാലഘട്ടത്തില്‍ പെണ്‍മക്കള്‍ക്ക് പൂര്‍വ്വികസ്വത്തില്‍ അവകാശംഒന്നുംതന്നെ ഇല്ലാതിരുന്ന കാലത്ത് തെറ്റിദ്ധാരണയിലാകാം വാപ്പ മകളുടെ പേര് രേഖകളില്‍എഴുതിചേര്‍ക്കാതിരുന്നത്.പിന്നീട് ഇത്തരത്തില്‍ വിട്ടുപോകലുകള്‍ സംഭവിച്ചവര്‍ക്ക് ആശ്രിതരുടെ പേര് എഴുതിചേര്‍ക്കാമെന്ന് ധനകാര്യമന്ത്രാലയം ഉത്തരവിറക്കി.
 OM No. 1/21/91 –P &PW(E) dated 15-1-1999)  

എന്തായാലുംഷമീനയുടെകാര്യത്തില്‍തന്‍റെജീവിതകാലത്ത് അവരുടെയൊക്കെ പേര് ചേര്‍ക്കാന്‍ സാധിക്കാതെപോയി.  പിന്നീട്ഷമിനയുടെ ഉമ്മ പെന്‍ഷന്‍ വാങ്ങിയസമയത്തുംഅവര്‍ക്കും ആശ്രിതരുടെ പേര് എഴുതിചേര്‍ക്കായിരുന്നുഅതും സാധിച്ചില്ല.
       
ഇത്തരം സംഭവങ്ങളില്‍മാതാപിതാക്കളുടെ മരണശേഷവും, വിവാഹംകഴിക്കാത്തതും, വിവാഹമോചിതരും, ആയ പെണ്‍മക്കളുടെ പേരുവിവരങ്ങള്‍ കുടുംബപെന്‍ഷന്‍ രേഖകളില്‍എഴുതി ചേര്‍ക്കാന്‍ അവകാശികളെല്ലാവരുംകൂടിച്ചേര്‍ന്ന്കുടുംബപെന്‍ഷന് അവിഭാജ്യമായ മറ്റെല്ലാ അനുബന്ധതെളിവുകളുംഹാജരാക്കണമെന്നുമാത്രം. 
ഇക്കാര്യവും കേന്ദ്ര ധനകാര്യമന്ത്രാലയത്തില്‍ നിന്ന് ഉള്ള ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
UO no 368/EV/2010 dated 15-6-2010 OM No. 1/6/2008 –P &PW(E)dated 22-6-2010) 

വിഷയം ഇതാണെങ്കിലും ആശ്രിതരെല്ലാവരുംചേര്‍ന്ന്കുടംബപെന്‍ഷനുള്ള അപേക്ഷ ബന്ധപ്പെട്ട ആശ്രിതര്‍ക്ക്  ലഭിക്കുവാ നാവശ്യമായഎല്ലാതെളിവുകളുംഹാജരാക്കേണ്ടതുണ്ട്.  ഭാര്യക്ക് ലഭിച്ചിരുന്ന കുടംബപെന്‍ഷന്‍ അവരുടെ കാലശേഷം അവിവാഹിതയായ മകള്‍ക്ക് ലഭിക്കാം. പക്ഷെ അതിനു മരിച്ചുപോയ അമ്മയെ  ആശ്രയിച്ചാണ് അപേക്ഷക ജീവിച്ചിരുന്നതെന്ന് തെളിയിക്കണം.




Monday, February 6, 2017

New beverages outlet at residential area- protest emerging in Kerala- Legality of license from Municipality- Local body - liquor shops.. Article

കുപ്പിയടുക്കാന്‍ ഇടം തേടി ബീവറേജസുകള്‍....
വരി നില്‍ക്കാന്‍ വഴി തേടി മദ്യപരും....
ഷെറി  www.sherryscolumn.com


ദേശീയപാതയുടെയും സംസ്ഥാന പാതയുടെയും സമീപമുള്ള എല്ലാ മദ്യഷാപ്പുകളും അടച്ചുപൂട്ടാന്‍ സുപ്രീം കോടതി ഉത്തരവ് വന്നപ്പോള്‍ പാതയരികത്തുള്ള മദ്യഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താന്‍ വ്യാപാരികള്‍ ആലോചനിയിലാണ്. റോഡുസുരക്ഷ മുന്‍നിര്‍ത്തി മദ്യപിച്ചു വാഹനമോടിക്കുന്നതു തടയുന്നതിനുകൂടി വേണ്ടിയാണ് ഇങ്ങനെയൊരു ഉത്തരവ്. ദേശീയപാതയുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യഷാപ്പുകള്‍ പാടില്ലെന്നും പാതയില്‍ നിന്നും അവ കാണുന്നരീതിയില്‍ ഉണ്ടാകരുതെന്നും ഉത്തരവില്‍ പറയുന്നു. അത്തരത്തില്‍ പുതിയ ലൈസന്‍സ് നല്‍കുന്നതും വിലക്കി. ഇതു സംബന്ധിച്ച് എക്സ്സ്ൈ വകുപ്പുമായും തദ്ദേശസ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ ക്രമീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. മദ്യഷാപ്പുകളുടെ സൂചനാബോര്‍ഡുകള്‍ പോലും ദേശീയ പാതയില്‍ സ്ഥാപിക്കരുത്.  

സമരപാതയില്‍

ദേശീയപാതയോരത്തുനിന്ന് മാറ്റുന്ന മദ്യവിതരകേന്ദ്രങ്ങള്‍  ഉള്‍ പ്രദേശത്തേക്ക് മാറ്റുമ്പോള്‍ അവ പലതും ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലേക്കെത്തുന്നത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നു. വരിനിന്ന് മദ്യം വാങ്ങുന്നവര്‍ പോലും തങ്ങളുടെ വീടിന്‍റെ പരിസരത്ത് മദ്യഷാപ്പുള്‍ വരുന്നതിനെതിരാണ്. എന്തായാലും തദ്ദേശഭരസ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇനി ജനങ്ങളോടൊപ്പം നിന്നേ മതിയാകൂ. മദ്യഷാപ്പുകള്‍ തുറക്കണമെങ്കില്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണമെന്നതിനാല്‍ ഓരോ പ്രദേശത്തും നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് അതാത് പ്രാദേശിക രാഷ്ട്രീയനേതൃത്വത്തിന്‍റെയും ജനപ്രതിനിധികളുടെയും പിന്തുണ നിര്‍ണ്ണായകഘടകമാണ് 

അനുമതി അതുമതിയോ 

നിലവിലുണ്ടായിരുന്ന മദ്യഷാപ്പ് തദ്ദേശസ്ഥാപനത്തിന്‍റെ അനുമതിയോടുകൂടിയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്ന കാരണത്താല്‍ പുതിയ ഷാപ്പിന് അല്‍പ്പം മാറി ഒരിടത്തേക്ക് പുതിയ അനുമതി ആവശ്യമില്ലയെന്ന് പലരെയും തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ കേരള മുനിസിപ്പാലിറ്റി നിയമം വകുപ്പ് 447 പ്രകാരം പരിസ്ഥിതി, പൊതുസുരക്ഷ, പൊതുജനാരോഗ്യം, മുതലായ പൊതു താല്‍പ്പര്യങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ ദോഷകരമായി ബാധിക്കുന്നതോ പൊതു ശല്യമാകുന്നതോ ആയ സ്ഥാപനങ്ങള്‍ പ്രവര്‍ക്കുന്നത് ലൈസന്‍സ് വ്യവസ്ഥകള്‍ക്കനുസൃതമായിട്ടായിരിക്കണം. ലൈസന്‍സ് എടുക്കാതെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ അത് ശല്യകാരണമായി ഭവിക്കുന്നതാണെന്ന കരുതപ്പെടുന്നതാണ്. 

കൗണ്‍സിലിന് തീരുമാനിക്കാം - അപ്രകാരം അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ വസ്തുതകള്‍ പരിശോധിച്ച് ലൈസന്‍സ് നല്‍കുന്നതിനോ പൊതുതാല്‍പ്പര്യാര്‍ത്ഥം ന്യായമായ കാരണത്തിന്‍മേല്‍ ലിഖിതമായ ഉത്തരവ് വഴി അത് നിരസിക്കുന്നതിനും കൗണ്‍സിലിന് അധികാരമുണ്ട്. കൗണ്‍സിലിന്‍റെ തീരുമാനം അപേക്ഷ ലഭിച്ച് 30 ദിവസത്തികനം അപേക്ഷകനെ അറിയിക്കണം. അപേക്ഷ നല്‍കി 30 ദിവസത്തിനകം കൗണ്‍സില്‍ തീരുമാനമെടുത്തില്ലെങ്കിലോ ഉത്തരവ് അപേക്ഷകനെ അറിയിച്ചില്ലെങ്കിലോ അനുമതി ലഭിച്ചതായി കണക്കാക്കും. 

പൊതു സമാധാനത്തിനും സമാധാനത്തിനും സൗകര്യമുണ്ടാക്കുന്നതിനും, ശല്യമാകുന്നുവെന്ന കാരണത്താലോ ഒരു മദ്യഷാപ്പ് 15 ദിവസത്തിനകം സ്ഥലം മാറ്റി സ്ഥാപിക്കാന്‍ ഉത്തരവിടാനും മുനിസിപ്പാലിറ്റിക്ക് അധികാരമുണ്ടായിരുക്കുന്നതാണ്. മദ്യഷാപ്പ് (അബ്കാരി ഷാപ്പ്) എന്നാല്‍ കള്ളുഷാപ്പ്, വിദേശമദ്യഷാപ്പ്, വിദേശമദ്യചില്ലറ വില്‍പ്പനശാല, വിദേശ മദ്യ ലൈസന്‍സ് ഉള്ള സ്ഥാപനം എന്നിവ ഉള്‍പ്പെടും. 

മാറ്റി സ്ഥാപിക്കാന്‍ പുതിയ അനുമതി വേണം

മുനിസിപ്പാലിറ്റി നിയമം വകുപ്പ് 447(10) പ്രകാരം നിലവിലുള്ള മദ്യഷാപ്പുകള്‍ അവ അനുവദിച്ചിട്ടുള്ള അതിരുകള്‍ക്കുള്ളിലുള്ള പ്രദേശത്ത് മാറ്റിസ്ഥാപിക്കുന്നതിന് പുതിയ ലൈസന്‍സ് ആവശ്യമില്ല. പക്ഷെ ഒരു സര്‍വെ നമ്പരില്‍ നിന്ന് മറ്റൊരു സര്‍വെ നമ്പരുള്ള സ്ഥലത്തേക്ക് മാറ്റുന്നതിന് ലൈസന്‍സ് എടുക്കണം.  ഒരേ മുനിസിപ്പാലിറ്റിയില്‍ തന്നെയുള്ള മറ്റ് പ്രദേശത്തേക്ക് മാറ്റുന്നതിന് ലൈസന്‍സ് ആവശ്യമില്ല എന്ന പ്രചരണം നടത്തി പലയിടത്തും കെട്ടിടമുറികള്‍ വാടകയ്ക്കെടുത്ത് പ്രവര്‍ത്തനം തുടങ്ങുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെയും ആരാധനാലയത്തിന്‍റെയും നിശ്ചിത ദൂരപരിധിക്കുള്ളില്‍ ഷാപ്പ് പാടില്ലയെന്ന നിബന്ധന മാത്രായിരുന്നു ആദ്യം ഉണ്ടായിരുന്നത്. പിന്നീട് ദേഭഗതികള്‍ വരുത്തി കൗണ്‍സിലിന് കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. 


Friday, February 3, 2017

CRZ - many people ready to pay compensation for violation- will they get regularised ? DLF Judgment reference- Article

പിഴയൊടുക്കിയാല്‍ പൊളിച്ചുകളയേണ്ടതില്ല.. എല്ലാവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമോ ?                    ഷെറി

സര്‍, എന്‍റെ 1400 ചതുരശ്ര അടി വീടിന് ഞാന്‍ പതിനായിരം രൂപ പിഴ ഒടുക്കാം; എനിക്ക് നമ്പരിട്ടു തരുമോ? തീരനിയന്ത്രണ വിജ്ഞാപനം ലംഘിച്ചു പണിത  185 ഫ്ളാറ്റുകളുള്ള 49 ലക്ഷം ചതുരശ്ര മീറ്റര്‍ കെട്ടിടം പൊളിക്കാതിരക്കണമെങ്കില്‍ ഒരു കോടി രൂപ പിഴ ഒടുക്കണം എന്ന കോടതി വിധി പത്രത്തില്‍ വായിച്ച അയാള്‍ തന്‍റെ പണി പൂര്‍ത്തിയാകാത്ത പുരയുടെ ആധാര ലക്ഷ്യവുമായി പഞ്ചായത്ത് ഓഫീസിലേക്ക് ഓടി. കൈയ്യില്‍ പത്രവാര്‍ത്തയുടെ വെട്ടിയെടുത്ത ഭാഗവും ഉണ്ടായിരുന്നു. ചോദ്യം കേട്ട് പഞ്ചായത്ത് സെക്രട്ടറി ചിരിച്ചു. സര്‍ എന്‍റെ വീട് 1400 സ്ക്വയര്‍ മീറ്ററിനു താഴെയാണ്. പുഴയും കടലുമല്ല, ഒരു ചെറിയ കൈത്തോടാണ് സമീപമുള്ളത്. അല്ലെങ്കില്‍ നിങ്ങളൊരു തുക പറയ്. ഞാന്‍ പിഴയൊടുക്കാം. അയാള്‍ കുറേ നേരം പത്രവാര്‍ത്തയുടെ മുറിച്ചെടുത്ത ഭാഗവുമായി അവിടെ നിന്നു. 

തീര നിയന്ത്രണ വിജ്ഞാപനം

തീര നിയന്ത്രണ വിജ്ഞാപനം ആദ്യ ഉത്തരവ് 1991-ല്‍ആം നിലവില്‍ വന്നു.  ഇന്ത്യയിലെ തീരദേശപ്രദേശങ്ങളുടെ സുസ്ഥിര വികസനവും സുരക്ഷയും  സംരക്ഷണവും ലക്ഷ്യമാക്കിയാണ് ഇഞദ   നിലവില്‍ വന്നത്.  വിരോധാഭാസം എന്ന് പറയട്ടെ തിരദേശവാസികളുടെ തൊഴില്‍ സുരക്ഷക്കും, പ്രദേശത്ത് വികസനം ശാസ്ത്രീയമായ രിതിയില്‍ സാദ്ധ്യമാകുന്നതിനും ലക്ഷ്യം വച്ച് കൂടിയാണ് വിജ്ഞാപനം നിലവില്‍ വന്നതെങ്കിലും ഒരു ഭവനം പോലും പണിയാനാകാത്ത സ്ഥിതിയാണ് ഫലത്തില്‍.  ഇന്ത്യയിലെ തീരദേശ പ്രദേശത്ത്, ഈ വിജ്ഞാപനം ബാധകമായ സ്ഥലങ്ങളില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.  പിന്നീട് (നിലവിലെ)തീരദേശ നിയന്ത്രണ വിജ്ഞാപനം 2011 പുറപ്പെടുവിച്ചു.  അതു പ്രകാരം കേരളത്തിലെ എല്ലാ ദ്വീപുകളും തീരപ്രദേശങ്ങളും നിയന്ത്രണരേഖക്ക് ഉളളിലായി.  വേലിയേറ്റവും വേലിയിറക്കവും ബാധിക്കുന്ന ചെറിയ കൈത്തോടുകള്‍ പോലും ഇതിന്‍റെ പരിധിയില്‍ വന്നു.  നിയന്ത്രണപ്രദേശങ്ങളെ ഇഞദ ക, ഇഞദ കക, ഇഞദ കകക, ഇഞദ കഢ  എന്നിങ്ങനെ നാല് ആയി തരം തിരിച്ചിരിക്കുന്നു.  ഇഞദ ഢ ാം ഭാഗത്തില്‍ പ്രത്യക പരിഗണന അര്‍ഹിക്കുന്ന മേഘലകളുടെ കൂട്ടത്തില്‍ ഗ്രേറ്റര്‍ മുബൈ, കേരളം, ഗോവ, എന്നീ സ്ഥലങ്ങളെ ഉല്‍പ്പെടുത്തി.



കേരളത്തിലെ മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങള്‍ CRZ II ലും പചഞ്ചായത്ത് പ്രദേശങ്ങള്‍ CRZ III  ലും ഉള്‍പ്പെയുത്തിയിരിക്കുന്നു.  യഥാര്‍ത്ഥത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അതൃത്തിക്കനുസൃതമായി അല്ല ഇഞദ തരം തിരിക്കേണ്ടതല്ലെങ്കിലും കേരളത്തില്‍ അങ്ങനെയാണ് ചെയ്തിരിക്കുന്നത്.  ഇഞദ കക ല്‍  ഉല്‍പ്പെടുന്ന പ്രദേശത്ത് നിലവിലുളള റോഡിന്‍റെയോ, നിര്‍ദ്ദിഷ്ട റോഡിന്‍റെയോ കരഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്.  അതോടൊപ്പം നിയമപ്രകാരം നമ്പര്‍ ലഭിച്ചിട്ടുളള കെട്ടിങ്ങളുടെ നര്‍മ്മാണ രേഖയില്‍ നിന്ന് കരഭാഗത്തേക്കും പണിയാം.  എന്നാല്‍ ഇഞദ കകക ല്‍ വരുന്ന പഞ്ചായത്ത് പ്രദേശത്ത്, കടല്‍ തീരത്തി നിന്നും 200 മീറ്ററും, പുഴ മുതലായവയില്‍ നിന്ന് 100 മീറ്ററും അകലത്തില്‍ വേണം നിര്‍മ്മാണങ്ങള്‍ നടത്താന്‍. 
എന്നാല്‍ കേരളത്തില്‍ ബാക്ക് വാട്ടര്‍ (കായല്‍) ദീപുകളില്‍ നിയന്ത്രണ രേഖകളില്‍ നിന്നും (കൈതോട്, പൊക്കാളിപ്പാടം, കായല്‍, പുഴ) 50 മീറ്റര്‍ അകലം വിട്ട്  തദ്ദേശവാസികള്‍ക്ക് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. ഇതാണ് കേരളത്തിന് നല്‍കിയിട്ടുള്ള ആകെ ആനുകൂല്യം.  കേരളത്തിന് നല്‍കിയിട്ടുളള പ്രത്യേക പരിഗണന ഉള്‍ക്കൊളളുന്ന ഇഞദ ഢ -ല്‍ ഉള്‍പ്പെടുത്തിയാണ് 50 മീറ്ററിന്‍റെ ഇളവ് നല്‍കിയിരിക്കുന്നത്.  50 മീറ്ററിനുളളില്‍ തദ്ദേശവാസികളുടെ നിലവിലുളള കെട്ടിടങ്ങള്‍ കേടിപാടുകള്‍ തീര്‍ക്കുകയോ, പുനര്‍ നിര്‍മ്മിക്കുകയോ ചെയ്യാം.  50 മീറ്ററിനപ്പുറത്ത് ബാക്ക്വാട്ടര്‍ ദ്വീപുകളില്‍ തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണം പഞ്ചായത്തിന്‍റെ മുന്‍ അനുമതിയോടെ നടത്താവുന്നതാണ്. അത്തരം മുന്‍കൂര്‍ അനുമതി ആദ്യം പഞ്ചായത്തുകള്‍ക്ക് നല്‍കാനുളള അധികാരമുണ്ടായിരുന്നുവെങ്കില്‍ 2013 ജനുവരിയില്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം  തിരുവനന്തപുരത്ത് കോസ്റ്റല്‍ മാനേജ്മെന്‍റ് അതോറിറ്റിയെ സമീപിക്കണം. 

പൊളിക്കലും പിഴയൊടുക്കലും 

തീരനിയന്ത്രണ വിജ്ഞാപനത്തിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍  പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ പോലും ചില ഘട്ടത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ഓരോ മേഖലകളായി തിരിച്ചിരിക്കുന്നതിന്‍റെ പരിധി പരിഗണിച്ച് പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്.  അത്തരമൊരു ഉദാഹരണമാണ് സി.ആര്‍.ഇഗഡ് 2 മേഖലയില്‍ നിര്‍ദ്ദിഷ്ട റോഡിനു കരഭാഗത്തേക്കോ, അംഗീകൃതകെട്ടിടത്തിന്‍റെ കരഭാഗത്തേക്കോ നിര്‍മ്മാണം അനുവദിക്കാം എന്നത്. എറണാകുളം ജില്ലയിലെ മറൈന്‍ഡ്രൈവില്‍ ഉള്‍പ്പെടെ നിരവധി പ്രദേശത്ത് സിആര്‍ഇസഡ് 2-ന്‍റെ ആനുകൂല്യം പരിഗണിച്ച്  അനവധി കെട്ടിടങ്ങള്‍ ഉയര്‍ന്നു പൊങ്ങിയിട്ടുണ്ട്.  
വീണ്ടും ഇത്തരത്തില്‍ ചര്‍ച്ച ഉയരുന്നത് കഴിഞ്ഞ ഡിസംബര്‍ 21-ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച ഡിഎല്‍എഫ് കേസിലെ വിധിന്യായത്തെ തുടര്‍ന്നാണ്.   ഡിഎല്‍എഫ് ബില്‍ഡിങ്ങ് തീരനിയന്ത്രണ വിജ്ഞാപനം ലംഘിച്ച് നിയമവിരുദ്ധമായാണ് പണികഴിപ്പിച്ചിരിക്കുന്നത് എന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ശരിവച്ച കോടതി, പക്ഷേ കെട്ടിടം പൊളിച്ചുകളയുവാനുള്ള ഉത്തരവിന് മറ്റൊരു രീതിയിലാണ് മറുപടി കണ്ടെത്തിയത്.  ഒരു കോടി രൂപ പിഴ ഈടാക്കി ബന്ധപ്പെട്ട തുക പരിസ്ഥിതി അനുകൂല  പ്രവര്‍ത്തനത്തിനുവേണ്ടി ജില്ല കളക്ടറുടെ പക്കല്‍ ഏല്പിക്കുന്നതിനും, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും നിര്‍ദ്ദേശിച്ചു. കെട്ടിടം പൊളിച്ചുകളയുന്നത് അതിനേക്കാള്‍ ഏറെ പരിസ്ഥിതി ആഘാതം ഉണ്ടാക്കും എന്നും മറ്റു പ്രായോഗീക ബന്ധിമുട്ടുണ്ടാക്കുമെന്നുംകണ്ടെത്തി പൊളിച്ചുകളയുവാനുള്ള സിംഗിള്‍ ബഞ്ചന്‍റെ ഉത്തരവിന് മാറ്റം വരുത്തുകയായിരുന്നു. 

പിഴയൊടുക്കാന്‍ കാത്ത് അനേകര്‍

കേരളത്തെ സംബന്ധിച്ചിടത്തോളം ആയിരക്കണക്കിന്  ദ്വീപുനിവാസികള്‍  ഭവന നിര്‍മ്മാണത്തിനുള്ള അപേക്ഷയുമായി തീരനിയന്ത്രണ വിജ്ഞാപനത്തിലെ ഇളവുകള്‍ക്കായി കാത്തിരിക്കുന്നു. വിജ്ഞാപന പരിധിയില്‍ ഉള്‍പ്പെട്ട പ്രദേശമാണെന്ന കാരണത്താല്‍  നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിഷേധിച്ചവര്‍ക്ക് ഇതു സംബന്ധിച്ച ഓരോ വാര്‍ത്തയും പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. 49 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന് പിഴയായി ഒരു കൊടി ഈടാക്കിയെങ്കില്‍, അതിന്‍റെ നൂറിലൊന്നു പോലും വരാത്ത തങ്ങളുടെ വീടിന് ആനുപാതികമായി പിഴയൊടുക്കാന്‍ തയ്യാറായി വരുന്നവരെ എന്ത് യുക്തിയുടെ പേരില്‍ പറഞ്ഞയക്കും എന്നത് ചിന്തനീയമാണ്. വൈദ്യുതി കണക്ഷനുവേണ്ടിയും, കുടിവെള്ള കണക്ഷനുവേണ്ടിയും, താല്കാലിക നമ്പറുകള്‍ അനുവദിച്ചകൊടുക്കുന്ന സാഹചര്യത്തില്‍ അതു ലഭിച്ച മുഴുവന്‍ പേരും ഏതു സമയത്തും തങ്ങളുടെ സ്വപ്നവീട് അധികാരികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് പൊളിച്ചു മാറ്റാം എന്ന സത്യവാങ്മൂലം തലക്കുമുകളില്‍ തൂങ്ങുന്നവരാണ്.  ഏതുസമയവും തങ്ങളുടെ കെട്ടിടം പൊളിച്ചുകളയുമെന്ന പ്രതികൂല നടപടി ഭയപ്പെട്ട് കഴിയുന്ന സാധാരണക്കാര്‍ക്ക് നിവൃത്തിയില്ലാത്ത ഘട്ടങ്ങളില്‍ ഇത്തരം വിധികള്‍ പോലും ആശ്വാസകരമാകും. 
വിഷയം എന്തായാലും ഹൈക്കോടതിയുടെ ഉത്തരവ് പരിസ്ഥിതിക്ക് അനുകൂലമായ നിഗമനത്തില്‍ തന്നെയാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. തീരനിയന്ത്രണവിജ്ഞാപനത്തിന്‍റെ പരിധിയില്‍ നിയന്ത്രണത്തിന് ഇളവ് അനുവദിച്ചുകൊണ്ട് സിആര്‍ഇസഡ് രണ്ടില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക്  നിലവിലുള്ള അംഗീകൃതകെട്ടിടങ്ങളുടെ ഓരം ചേര്‍ന്ന് കണക്കാക്കുന്ന സാങ്കല്പിക രേഖ കണക്കിലെടുത്ത് കരഭാഗത്തുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും നിര്‍മ്മാണം അനുവദിക്കാനാകുമൊ എന്നത് ഒരു സുപ്രധാനമായ ഒരു ചോദ്യമാണ്.  

സാങ്കല്പികരേഖ

വിജ്ഞാപനത്തില്‍ പറയുന്ന സിആര്‍ഇസഡ് രണ്ടിലെ നിലവിലുള്ള അംഗീകൃത കെട്ടിടം എന്നതു കണക്കാക്കുമ്പോള്‍ ഈ വിജ്ഞാപനം ആദ്യം നിലവില്‍ വന്ന 19-2-1991 എന്ന കാലത്തിന്‍റെ കണക്കെടുത്തുവേണം തിരുമാനങ്ങളിലേക്ക് എത്താന്‍.  വിജ്ഞാപനത്തില്‍ ഒരിടത്തും  സമീപ വസ്തുവകകളെന്നോ, സമീപ ഭൂമിയെന്നോ പ്രതിപാദിപ്പിച്ചിട്ടില്ല.  ആയതു കൊണ്ടു തന്നെ  ഒരു സാങ്കല്പിക രേഖ വരയ്ക്കുന്നതിന് സാദ്ധ്യമല്ലാ എന്നതാണ്  കോടതി നിലപാട്. അപ്രകാരമാണെങ്കില്‍ അടുത്ത കരയെത്തുന്നതുവരെ സാങ്കല്പികരേഖ വരച്ചു കാട്ടി അതിന്‍റെ കരഭാഗത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഈ വിജ്ഞാപനത്തിന്‍റെ തന്നെ ഉദ്ദേശത്തിന് എതിരായിത്തീരുമമെന്നാണ്  കോടതി നിഗമനം.
ഈ വിഷയത്തില്‍ നേരത്തെ മുംബൈ ഹൈക്കോടതിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ കേന്ദ്രമന്ത്രാലയം 8-1-1998-ല്‍ സിആര്‍ഇസഡ് രണ്ടിലെ നിലവിലുള്ള അംഗീകൃത കെട്ടിടം എന്താണെന്ന് വിശദീകരണം നല്‍കുകയുണ്ടായി. അവരുടെ വിശദികരണ പ്രകാരം തൊട്ടടുത്തുള്ള   കെട്ടിടങ്ങള്‍ക്കോ, തൊട്ടടുത്തുള്ള പ്ളോട്ടുകള്‍ക്കോ ഈ ആനുകൂല്യം ലഭ്യമാണെന്നാണ് സൂചിപ്പിച്ചിരുന്നത്.  പക്ഷേ യഥാര്‍ത്ഥത്തില്‍ വിജ്ഞാപനത്തിന്‍റെ വരികള്‍ക്കുള്ളിലൂടെ വായിക്കുമ്പോള്‍ തൊട്ടടുത്തോ അതിനപ്പുറത്തോ എന്ന നിബന്ധനകളൊന്നുമില്ല.  വസ്തുവിലെ അംഗീകൃത കെട്ടിടത്തിന്‍റെ കരഭാഗം ആണ് ഇപ്രകാരം ഇളവ് ലഭിക്കുന്ന പ്രദേശം എന്നാണ് ഹൈക്കോടതിയുടെ നിഗമനം. അതോടൊപ്പം ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തിട്ടുള്ളത് അപ്രകാരം വരയ്ക്കുന്ന സാങ്കല്പികരേഖ മറ്റേതെങ്കിലും പുഴയോ, ജലാശയത്തേയോ, മറികടന്ന് പോകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ലംഘനങ്ങള്‍ വലിയ ഇനിയുമുണ്ട്

തീര നിയന്ത്രണ വിജ്ഞാപനം ബാധകമായ സ്ഥലങ്ങളില്‍ തലചായ്ക്കാന്‍ വീടുകള്‍ പണിതു തീര്‍ത്തവരുടെ പേരുവിവരങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും കൃത്യമായുണ്ട്. ഡി എല്‍ എഫ് കേസില്‍ തങ്ങളെക്കാലും വലിയ ലംഘനങ്ങള്‍ നടത്തിവ മറ്റ് വന്‍ കെട്ടിടങ്ങള്‍ ഉണ്ടെന്ന് വാദമുന്നയിച്ചപ്പോള്‍ അവയ്ക്കൊക്കെയുമെതിരെ നടപടിവരവന്നുവെന്നാണ് അധികാരികള്‍ നല്‍കിയ മറുപടി. ഒന്‍പത് വലിയ കെട്ടിടങ്ങള്‍ അതേ പ്രദേശത്ത് തന്നെയുണ്ടത്രെ. ഇനി അവരും പിഴയൊടുക്കി തീര്‍ക്കുമോയെന്നറിയില്ല. ഏതായാലും സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണറിയുന്നത്. 
.  

Appointment of principals in Minority Education Institution - Judicial review is possible if appointment is not fair or it violates the fundamental rights of other teachers - Supreme Court

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍ നിയമനം - 
കോടതികള്‍ക്കിടപെടാമെന്ന് സുപ്രീം കോടതി

രൂപതാകാര്യാലയത്തിന്‍റെ കീഴില്‍ നടത്തിയിരുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ സിനിയോറിറ്റി പ്രകാരം ഏറ്റവും മുതിര്‍ന്നയാളായിട്ടും തനിക്ക് പ്രിന്‍സിപ്പല്‍ നിയമനം ലഭിക്കാത്തതിനെ ചോദ്യം ചെയ്ത് അധ്യാപിക ഗോവയിലെ ബോംബേ ഹൈക്കാടതി ബെന്‍ഞ്ചില്‍ ഫയലാക്കിയ കേസില്‍, ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിന് സിനിയോറിറ്റി മാത്രമല്ല മാനദണ്ഢമെന്നും അതിന്‍റെ പേരില്‍ നിയമനക്കാര്യത്തില്‍ കോടതി ഇടപെടേണ്ടകാര്യമില്ല എന്ന് മലങ്കര സിറിയന്‍ കാത്തലിക്ക് കോളേജ് - ടി ജോസ് കേസില്‍ സുപ്രീം കോടതിയുടെ തന്നെ ഉത്തരവു ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് തള്ളിയിരുന്നു. നിബന്ധനകള്‍ക്ക് വിധേയമായും ചട്ടങ്ങള്‍ പ്രകാരവും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന വകുപ്പ് 30 പ്രകാരം പ്രിന്‍സിപ്പല്‍ നിയമനം നടത്താമെന്നും അതില്‍ സീനിയോറിറ്റി മാത്രം മാനദ്ണ്ഡമായി കാണണ്ട കാര്യമില്ല എന്നും വിധിച്ചിരുന്നു. 

പക്ഷെ നിയമനം നീനിപൂര്‍വ്വമല്ല എന്ന ആരോപണം വന്നാല്‍ കോടതികള്‍ ഇടപെടുന്ന കാര്യത്തിലായിരുന്നു തര്‍ക്കം. ഭരണഘടനാപരമായ ന്യൂനപക്ഷ അവകാശം മറ്റ് ഒരു പൗരന്‍റെ മൗലീകാവകാശങ്ങളെ ഹനിക്കുന്നതായാല്‍ കോടതികള്‍ക്ക ഇടപെടൊമെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. പ്രിന്‍സിപ്പല്‍ നിയമനം ന്യൂനപക്ഷാവകാശമായതിനാല്‍ നിയമ യോഗ്യതയെ സംബന്ധിച്ച കാര്യത്തില്‍ പുനപരിശോധന നടത്താന്‍ കോടതിയധികാരം ഉപയോഗിക്കുന്നത് ശരിയല്ല എന്നായിരുന്നു വാദം. പക്ഷെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ സീനിയോറിറ്റി മാത്രമല്ല ആധാരം എന്നത് ശരിവച്ച കോടതി, നിയമനക്കാര്യത്തില്‍ സുതാര്യതയും നീതിയുമുണ്ടാകണമെന്ന് ചൂണ്ടിക്കാട്ടി. ന്യായമായ പരിഗണന കിട്ടിയില്ല എന്ന് ഏതെങ്കിലും നിയമനാര്‍ത്ഥി പരാതിപ്പെട്ടാല്‍ അക്കാര്യത്തില്‍ പരിശോധന നടത്താന്‍ കോടതിക്ക് അധികാരമുണ്ടെന്നും അത് ന്യൂനപക്ഷാവകാശങ്ങളുടെ പരിധിയില്‍ വരില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 
സിവില്‍ അപ്പീല്‍ 1257/2017 (31.1.2017)
ഷെറി