Search This Blog

Monday, February 6, 2017

New beverages outlet at residential area- protest emerging in Kerala- Legality of license from Municipality- Local body - liquor shops.. Article

കുപ്പിയടുക്കാന്‍ ഇടം തേടി ബീവറേജസുകള്‍....
വരി നില്‍ക്കാന്‍ വഴി തേടി മദ്യപരും....
ഷെറി  www.sherryscolumn.com


ദേശീയപാതയുടെയും സംസ്ഥാന പാതയുടെയും സമീപമുള്ള എല്ലാ മദ്യഷാപ്പുകളും അടച്ചുപൂട്ടാന്‍ സുപ്രീം കോടതി ഉത്തരവ് വന്നപ്പോള്‍ പാതയരികത്തുള്ള മദ്യഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താന്‍ വ്യാപാരികള്‍ ആലോചനിയിലാണ്. റോഡുസുരക്ഷ മുന്‍നിര്‍ത്തി മദ്യപിച്ചു വാഹനമോടിക്കുന്നതു തടയുന്നതിനുകൂടി വേണ്ടിയാണ് ഇങ്ങനെയൊരു ഉത്തരവ്. ദേശീയപാതയുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യഷാപ്പുകള്‍ പാടില്ലെന്നും പാതയില്‍ നിന്നും അവ കാണുന്നരീതിയില്‍ ഉണ്ടാകരുതെന്നും ഉത്തരവില്‍ പറയുന്നു. അത്തരത്തില്‍ പുതിയ ലൈസന്‍സ് നല്‍കുന്നതും വിലക്കി. ഇതു സംബന്ധിച്ച് എക്സ്സ്ൈ വകുപ്പുമായും തദ്ദേശസ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ ക്രമീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. മദ്യഷാപ്പുകളുടെ സൂചനാബോര്‍ഡുകള്‍ പോലും ദേശീയ പാതയില്‍ സ്ഥാപിക്കരുത്.  

സമരപാതയില്‍

ദേശീയപാതയോരത്തുനിന്ന് മാറ്റുന്ന മദ്യവിതരകേന്ദ്രങ്ങള്‍  ഉള്‍ പ്രദേശത്തേക്ക് മാറ്റുമ്പോള്‍ അവ പലതും ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലേക്കെത്തുന്നത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നു. വരിനിന്ന് മദ്യം വാങ്ങുന്നവര്‍ പോലും തങ്ങളുടെ വീടിന്‍റെ പരിസരത്ത് മദ്യഷാപ്പുള്‍ വരുന്നതിനെതിരാണ്. എന്തായാലും തദ്ദേശഭരസ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇനി ജനങ്ങളോടൊപ്പം നിന്നേ മതിയാകൂ. മദ്യഷാപ്പുകള്‍ തുറക്കണമെങ്കില്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണമെന്നതിനാല്‍ ഓരോ പ്രദേശത്തും നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് അതാത് പ്രാദേശിക രാഷ്ട്രീയനേതൃത്വത്തിന്‍റെയും ജനപ്രതിനിധികളുടെയും പിന്തുണ നിര്‍ണ്ണായകഘടകമാണ് 

അനുമതി അതുമതിയോ 

നിലവിലുണ്ടായിരുന്ന മദ്യഷാപ്പ് തദ്ദേശസ്ഥാപനത്തിന്‍റെ അനുമതിയോടുകൂടിയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്ന കാരണത്താല്‍ പുതിയ ഷാപ്പിന് അല്‍പ്പം മാറി ഒരിടത്തേക്ക് പുതിയ അനുമതി ആവശ്യമില്ലയെന്ന് പലരെയും തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ കേരള മുനിസിപ്പാലിറ്റി നിയമം വകുപ്പ് 447 പ്രകാരം പരിസ്ഥിതി, പൊതുസുരക്ഷ, പൊതുജനാരോഗ്യം, മുതലായ പൊതു താല്‍പ്പര്യങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ ദോഷകരമായി ബാധിക്കുന്നതോ പൊതു ശല്യമാകുന്നതോ ആയ സ്ഥാപനങ്ങള്‍ പ്രവര്‍ക്കുന്നത് ലൈസന്‍സ് വ്യവസ്ഥകള്‍ക്കനുസൃതമായിട്ടായിരിക്കണം. ലൈസന്‍സ് എടുക്കാതെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ അത് ശല്യകാരണമായി ഭവിക്കുന്നതാണെന്ന കരുതപ്പെടുന്നതാണ്. 

കൗണ്‍സിലിന് തീരുമാനിക്കാം - അപ്രകാരം അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ വസ്തുതകള്‍ പരിശോധിച്ച് ലൈസന്‍സ് നല്‍കുന്നതിനോ പൊതുതാല്‍പ്പര്യാര്‍ത്ഥം ന്യായമായ കാരണത്തിന്‍മേല്‍ ലിഖിതമായ ഉത്തരവ് വഴി അത് നിരസിക്കുന്നതിനും കൗണ്‍സിലിന് അധികാരമുണ്ട്. കൗണ്‍സിലിന്‍റെ തീരുമാനം അപേക്ഷ ലഭിച്ച് 30 ദിവസത്തികനം അപേക്ഷകനെ അറിയിക്കണം. അപേക്ഷ നല്‍കി 30 ദിവസത്തിനകം കൗണ്‍സില്‍ തീരുമാനമെടുത്തില്ലെങ്കിലോ ഉത്തരവ് അപേക്ഷകനെ അറിയിച്ചില്ലെങ്കിലോ അനുമതി ലഭിച്ചതായി കണക്കാക്കും. 

പൊതു സമാധാനത്തിനും സമാധാനത്തിനും സൗകര്യമുണ്ടാക്കുന്നതിനും, ശല്യമാകുന്നുവെന്ന കാരണത്താലോ ഒരു മദ്യഷാപ്പ് 15 ദിവസത്തിനകം സ്ഥലം മാറ്റി സ്ഥാപിക്കാന്‍ ഉത്തരവിടാനും മുനിസിപ്പാലിറ്റിക്ക് അധികാരമുണ്ടായിരുക്കുന്നതാണ്. മദ്യഷാപ്പ് (അബ്കാരി ഷാപ്പ്) എന്നാല്‍ കള്ളുഷാപ്പ്, വിദേശമദ്യഷാപ്പ്, വിദേശമദ്യചില്ലറ വില്‍പ്പനശാല, വിദേശ മദ്യ ലൈസന്‍സ് ഉള്ള സ്ഥാപനം എന്നിവ ഉള്‍പ്പെടും. 

മാറ്റി സ്ഥാപിക്കാന്‍ പുതിയ അനുമതി വേണം

മുനിസിപ്പാലിറ്റി നിയമം വകുപ്പ് 447(10) പ്രകാരം നിലവിലുള്ള മദ്യഷാപ്പുകള്‍ അവ അനുവദിച്ചിട്ടുള്ള അതിരുകള്‍ക്കുള്ളിലുള്ള പ്രദേശത്ത് മാറ്റിസ്ഥാപിക്കുന്നതിന് പുതിയ ലൈസന്‍സ് ആവശ്യമില്ല. പക്ഷെ ഒരു സര്‍വെ നമ്പരില്‍ നിന്ന് മറ്റൊരു സര്‍വെ നമ്പരുള്ള സ്ഥലത്തേക്ക് മാറ്റുന്നതിന് ലൈസന്‍സ് എടുക്കണം.  ഒരേ മുനിസിപ്പാലിറ്റിയില്‍ തന്നെയുള്ള മറ്റ് പ്രദേശത്തേക്ക് മാറ്റുന്നതിന് ലൈസന്‍സ് ആവശ്യമില്ല എന്ന പ്രചരണം നടത്തി പലയിടത്തും കെട്ടിടമുറികള്‍ വാടകയ്ക്കെടുത്ത് പ്രവര്‍ത്തനം തുടങ്ങുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെയും ആരാധനാലയത്തിന്‍റെയും നിശ്ചിത ദൂരപരിധിക്കുള്ളില്‍ ഷാപ്പ് പാടില്ലയെന്ന നിബന്ധന മാത്രായിരുന്നു ആദ്യം ഉണ്ടായിരുന്നത്. പിന്നീട് ദേഭഗതികള്‍ വരുത്തി കൗണ്‍സിലിന് കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. 


No comments:

Post a Comment