Search This Blog

Monday, July 28, 2014

BANNING NIGHT CLUBS AND DJ PARTIES IN KERALA ! ? നിശാ ക്ലബും വേണ്ട ... DJ പാര്‍ട്ടികളും വേണ്ട.... ?

 


നിശാ ക്ലബും വേണ്ട ... DJ പാര്‍ട്ടികളും വേണ്ട.... ?

കേരളത്തില്‍ നിശാ ക്ലബ്‌ പരിപാടികളും DJ പാര്‍ട്ടികളും നിരോധിക്കുന്ന കാര്യം പരിഗണനയില്‍ എന്ന് വാര്‍ത്ത.

........കൊച്ചി മറൈന്‍ഡ്രൈവ് മഴവില്‍പ്പാലത്തിനു സമീപത്തെ ബോട്ടുജെട്ടിയില്‍ യാത്ര പുറപ്പെടാനായി കിടന്നിരുന്ന ബോട്ടിലായിരുന്നു മിന്നല്‍ പരിശോധന. പാര്‍ട്ടിക്കിടെ ഉപയോഗിക്കാനായി കരുതിയിരുന്ന 256 ബോട്ടില്‍ ബിയര്‍, 10 കുപ്പി വിദേശമദ്യം എന്നിവയും പത്ത് ഗ്രാമോളം കഞ്ചാവുമാണ് പോലീസ് പിടിച്ചെടുത്തത്.........

ഈ വാര്‍ത്തയുള്‍പ്പെടെ കൊച്ചിയിലെ ചില നക്ഷത്ര ഹോട്ടലുകളില്‍ നിന്ന് കഴിഞ്ഞ ദിവസം നടന്ന രാത്രി പാര്ട്ടികല്‍ക്കിടെ കഞ്ചാവ് പിടിച്ചെടുത്തതും ഇതിനു കാരണമായി.  നിശാ ക്ലബ്‌ ഡാന്‍സ് പരിപാടികളും DJ പാര്‍ട്ടികളുടെയും പേരില്‍ നടക്കും ആഭാസങ്ങളും ലഹരി ഉപയോഗങ്ങളും തടയണമെന്നതില്‍ തര്‍ക്കമില്ല. ഐ ടി കമ്പനികളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് വീക്ക്‌ ഏന്‍ഡ് ആഘോഷിക്കാന്‍ ഇത് അനിവാര്യമാണത്രെ...എല്ല് മുറിയും ഞരമ്പ്‌ മുറുകെയും പണിയെടുക്കുന്ന വേറെയും ആളുകള്‍ ഉണ്ട്; അവര്‍ക്കൊന്നും ഈ ന്യൂ ജനറേഷന്‍ വിളിപ്പെരില്ലാത്തത് കൊണ്ട് അത് അനിവാര്യമല്ലത്രെ. എന്തായാലും ഈ ആഭാസവും ലഹരിക്കച്ചവടവും നിര്‍ത്തണം. അതിനൊക്കെ പോകാന്‍ പാകത്തിന് വളര്‍ത്തിയെടുത്ത വീട്ടുകാരെ ആദ്യം ചൂരലിനടിക്കണം. അതിനെ മോറല്‍ പോലീസിംഗ് എന്നോ സദാചാരക്കരെന്നോ വിളിച്ചു കളിയാക്കണ്ട.

പക്ഷെ ഒരു കാര്യം ബഹുമാന്യരായ നിയമനിര്‍മാതാക്കളും അത് നടപ്പാക്കുന്ന ഏമാന്മാരും മനസ്സിലാക്കണം. ഒരു ബോട്ടില്‍ നിന്നോ ഹോട്ടലില്‍ നിന്നോ പാര്‍ട്ടിക്കിടയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി എന്ന് പറഞ്ഞു കേരളത്തില്‍ നിശാ ക്ലബ്‌ പരിപാടികളും DJ പാര്‍ട്ടികളും നിരോധിക്കുമെന്ന് വിളിച്ചുപറയുന്നതിനു മുമ്പ് അത് നിയമപരമായി നിലനില്‍ക്കുമോ എന്ന് കൂടി അറിയണം.
ഇന്ത്യന്‍ ഭരണ ഘടന വാഗ്ദാനം ചെയ്യുന്ന മൌലീക അവകാശങ്ങളില്‍ ഒന്നാണ് ആവിഷ്കാര സ്വാതന്ത്ര്യം. ക്ലബുകളില്‍ ഡാന്‍സ് കളിക്കുന്നതിനു നിയന്ത്രണങ്ങള്‍ കൊണ്ടുവരാം,  DJ പാര്‍ട്ടികള്‍ക്ക് നിയമ ലങ്ഘനങ്ങള്‍ ഉണ്ടാകരുതെന്ന് പറയാം...അതിനപ്പുറത്ത് അതൊക്കെ പാടെ നിരോധിക്കാന്‍ ഇതെന്താ പാക്കിസ്തനാണോ ?

ഇന്ത്യന്‍ ഹോട്ടല്‍ കേസില്‍ ആദ്യം ബോംബെ ഹൈക്കോടതിയും പിന്നെ സുപ്രിം കോടതിയും കഴിഞ്ഞ വര്ഷം പറഞ്ഞ വിധികള്‍ മാത്രം കണ്ടാല്‍ മതി ഇത്തരം പ്രസ്താവനകളുടെ നിലനില്‍പ്പ്‌ വിലയിരുത്താന്‍. ബോംബയില്‍ ഹോടലുകളില്‍ ഡാന്‍സ് ബാര്‍ നിരോധിക്കാന്‍ ബോംബെ പോലീസ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തി  33, 33ബി എന്നീ രണ്ടു വകുപ്പല്‍ കൂട്ടിച്ചേര്‍ത്തു ഡാന്‍സ് ബാറുകള്‍ നിരോധിക്കന്‍ തീരുമാനിച്ചു. ഉദ്ദേശം നല്ലതായിരുന്നു, കാരണം ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ മാനം നശിപ്പിച്ചു പണം ഉണ്ടാക്കുന്ന ഇടപാടായിരുന്നു. പക്ഷെ നിയമപരമായി നിലനില്ല്‍ക്കത്തക്ക രീതിയില്‍ നിയമമുണ്ടാക്കത്തത് കാരണം ബോംബെ ഹൈക്കോടതി അത് തള്ളി. സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും സുപ്രിം കോടതിയും അത് തള്ളി. (2013 (8) SCC 519)

ദയവു ചെയ്തു കേരളത്തില്‍ നിശാ ക്ലബ്‌ പരിപാടികളും DJ പാര്‍ട്ടികളും നിരോധിക്കാന്‍ നിയമം ഉണ്ടാക്കാന്‍ തയ്യാറെടുക്കുന്ന സാറന്മാര്‍ എല്ലാ വശവും ഒന്ന് പരിശോധിക്കണം.
നിയമം പാലിച്ചു നടത്താന്‍ തയ്യാറുള്ള ഒരു നിശാ ക്ലബ്‌ എങ്ങനെ നിരോധിക്കും ? ആവിഷ്കാര സ്വാതന്ത്ര്യം എന്താ രാത്രി പാടില്ലേ ?

DJ പാര്‍ട്ടി നടത്തുന്നത് എന്താ കുറ്റമാണോ ? അവിടെ കഞ്ചാവ് ഉണ്ടെങ്കില്‍ അത് NDPS നിയമമനുസരിച്ച് കുറ്റം. പക്ഷെ കഞ്ചാവ് DJ പാര്‍ട്ടിയിലും നിശാ ക്ലബ്‌ഇലും  എന്നല്ല ആശ്രമത്തില്‍ ഉപയോഗിച്ചാലും കുറ്റം തന്നെയാണ്. അപ്പോള്‍ നിരോധിക്കേണ്ടതും പിടിക്കേണ്ടതും നിയമവിരുദ്ധമായി ലഹരി ഉപയോഗിക്കുന്നവരെയാണ്... അല്ലാതെ പാര്‍ടികള്‍ തന്നെ നിരോധിചിട്ടെന്തു കാര്യം.

പിന്നെ ധാര്‍മ്മികതയുടെ കാര്യം. അത് കുടംബത്തില്‍ നിന്ന് തുടങ്ങണം. മതബോധനതിലും വേദ പാരായണത്തിലും വളരണം. ഇന്നിറങ്ങുന്ന എത്രയെത്ര സിനിമകളില്‍ ആഭാസ ഡാന്‍സ് ഉണ്ട് ? DJ പാര്‍ട്ടിയുണ്ട് ? എന്താ സെന്‍സര്‍ ബോര്‍ഡ്‌ അതൊക്കെ നിരോധിക്കാത്തത് ? സെന്‍സര്‍ ബോര്‍ഡിനെ ചട്ടങ്ങള്‍ അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാനാകൂ..


അപ്പൊ ഒന്ന് വ്യക്തം. നല്ല ഉദ്ദേശം കൊണ്ട് മാത്രം കാര്യമില്ല, നല്ല നിയമം കൂടിയാകണം. അതാണ് ഇന്ത്യന്‍ ഭരണ ഘടനയുടെ പ്രത്യേകത. നിശാ ക്ലബ്‌ പരിപാടികളും DJ പാര്‍ട്ടികളും നിരോധിക്കുമെന്നൊക്കെ പറയാനും കേള്‍ക്കാനും രസമാണ്. പക്ഷെ മൂന്നാറില്‍ ഇടിച്ചു നിരത്തിയതിനു നിയമവിരുദ്ധമെന്നു പിന്നീട്  ഹൈക്കോടതി ഉത്തരവിട്ടതുപോലെ, ബഹളം കഴിയുമ്പോള്‍ നിശാ ക്ലബ്‌ പരിപാടികളും DJ പാര്‍ട്ടികളും പാടെ  നിരോധിക്കുന്നതിനു    സര്ക്കാിരിനു എന്ത് അവകാശമെന്ന് അധികാരകേന്ദ്രങ്ങള്‍ ചോദിക്കുന്നത് കേള്‍പ്പിക്കരുത്.....

No comments:

Post a Comment